ഉളുഹിയത് മാംസം 3 ദിവസത്തേക്കാൾ കൂടുതൽ വീട്ടിൽ സൂക്ഷിക്കാൻ പാടില്ലേ?
വീഡിയോ കാണുക..
ഉളുഹിയത് മാംസം 3 ദിവസത്തേക്കാൾ കൂടുതൽ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ?
عـن عبـدالله بـن عـمـر رضي الله عنها أن النبي ﷺ قال: «لا يدخر أحدكم من أضحيته فوق ثلاثة أيـام
അതിന് ഉപോൽബലകമായ ഈ ഹദീസ് ഉള്ളതാണോ? സത്യാവസ്ഥ എന്താണ്?
ഉത്തരം:
ഉള്ഹിയ്യത് മാംസം എത്രദിവസം വേണമെങ്കിലും സൂക്ഷിക്കുകയും ഭക്ഷിക്കുകയും ചെയ്യാം.
മൂന്ന് ദിവസത്തേക്കാൾ കൂടുതൽ ഉളുഹിയത്ത് മാംസം സൂക്ഷിക്കരുത് എന്ന് നബി തങ്ങൾ പറഞ്ഞ ഒരു ഹദീസ് ഉള്ളതുതന്നെയാണ്. പക്ഷേ അതിലെ നിയമം പിറ്റത്തെ വർഷം തന്നെ നബി(സ) തങ്ങൾ ദുർബലപ്പെടുത്തി.
അതിന് കാരണം തങ്ങൾ പറഞ്ഞത് ഇങ്ങനെയാണ്.
قال النبي ﷺ: «كنت نهيتكم عن الادخار فوق ثلاثة من أجل الدافة – يعني التي دفت بسبب الجوع - فادخروا
ما شئتم وكلوا ما شئتم
ജനങ്ങൾ വിശപ്പുകൊണ്ട് പ്രയാസപ്പെട്ടിരുന്ന സാഹചര്യത്തിൽ അത് കാരണമായി ഉള്ഹിയ്യത്ത് മാംസം മൂന്നു ദിവസത്തേക്കാൾ കൂടുതൽ സൂക്ഷിക്കുന്നത് ഞാൻ നിങ്ങളെ വിലക്കിയിരുന്നു..
ആ നിയമം ഇനി ഇല്ല, നിങ്ങൾ ഇഷ്ടം പോലെ ഭക്ഷിക്കുകയും എത്രദിവസം വേണമെങ്കിലും സൂക്ഷിച്ചു വെക്കുകയും ചെയ്തോളൂ...
തൽ വിഷയകമായി ഇമാം നവവി (റ) പറയുന്നത് കാണുക :
يجوز أن يدخر من لحم الأضحية، وكان ادخارها فوق ثلاثة أيام منهيا عنه ثم أذن رسول الله صلى الله عليه وسلم فيه، وذلك ثابت في الأحاديث الصحيحة المشهورة.
മൂന്നു ദിവസത്തെക്കാൾ ഉള്ഹിയ്യത്ത് മാംസം സൂക്ഷിച്ചു വയ്ക്കുന്നത് ആദ്യം നബിതങ്ങൾ വിലക്കിയിരുന്നു. പിന്നീട് അതിനു തങ്ങൾ തന്നെ അനുമതി നൽകി. ഇത് പ്രസിദ്ധമായ സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ട കാര്യമാണ്.(ശറഹുൽ മുഹദ്ദബ്)
Post a Comment