നാവരിയാൻ ശ്രമിക്കുന്നവർക്കെതിരെ നെഞ്ച് നിവർത്തയ പ്രതിരോധത്തിന് സുപ്രഭാതം നിലനിൽക്കണം.. പ്രചരണം ഏറ്റെടുത്ത് പ്രവർത്തകർ
സമുദായത്തെ വിജിലന്റാക്കിയ സുപ്രഭാതം
✒️മുഹമ്മദ് റഹ്‌മാനി തരുവണ
സമുദായ അസ്ഥിത്വം സംരക്ഷിക്കുന്നതിൽ കരുത്തുറ്റ ശ്രദ്ധയോടെ നീങ്ങുന്ന സുപ്രഭാതം ദിനപത്രത്തിന്റെ പ്രസക്തി നാൾക്ക് നാൾ വർധിക്കുകയാണ്..
വിയോജിപ്പിന്റെ അവസരങ്ങൾ അതിജീവന പോരാട്ടമാകുന്ന കാലത്ത്..
വിയോജിക്കേണ്ടവർ പോലും ക്ഷണിക താല്പര്യങ്ങൾക്ക് വേണ്ടി സമുദായ നന്മയെ കാംഷിക്കാതെ വിധേയത്വങ്ങളുടെ പരമകാഷ്ട പ്രകടമാക്കുന്ന കാലത്ത് അസ്തിത്വ സംരക്ഷണത്തിന്റെ തുറന്നെഴുത്ത് നടത്തുകയാണ് സുപ്രഭാതം..
പറഞ്ഞു കേട്ടതിനപ്പുറമാണ് എൻ. ആർ. സി യും സി. എ. എ യുമെന്ന് മലയാളിക്ക് ബോധ്യമാവും വിധം അച്ചു നിരത്തി സുപ്രഭാതം.
ബാബരി വിധിയിലെ നൈതികതയെ വിശകലനം ചെയ്യാൻ ബാലൻസിംഗ് തിയറി ഉപയോഗിക്കാതെ ശബ്ദമുയർത്താൻ സുപ്രഭാതം തന്നെ വേണ്ടി വന്നു..
ജുവൈനൽ ജസ്റ്റിസ് ആക്ടിനെ സാമാന്യവത്കരിച്ച് നിസ്സംഗത പുലർത്തിയ സമുദായ നേതൃത്വത്തെ തട്ടിയുണർത്തിയതും കടുത്ത നിയമ പോരാട്ടത്തിന് കരുത്ത് നൽകാനും മാപ്പിള മാധ്യമത്തിലെ ഇളം മുറയിലുള്ള സുപ്രഭാതം വേണ്ടി വന്നു.
സംവരണ വിഷയത്തിൽ കാലങ്ങളായി വഞ്ചിക്കപ്പെട്ട ദുരവസ്ഥ സമുദായത്തിന് ബോധ്യപ്പെടാൻ 2014 ൽ ഉദയം ചെയ്ത സുപ്രഭാതം തുടർ ലേഖനങ്ങൾ എഴുതേണ്ടി വന്നു..
മുസ്‌ലിം ന്യൂനപക്ഷത്തിന് സച്ചാർ കമ്മീഷൻ കണ്ടത്തെലിന്റെയും പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെയും അനന്തരമായി ലഭിക്കേണ്ട അവകാശങ്ങളെ കവർന്നെടുക്കാൻ മുസ്‌ലിം ന്യൂനപക്ഷമെന്നതിനെ മൈനോരിറ്റി എന്ന് വ്യാഖ്യാനിച്ചു കളഞ്ഞ രാഷ്ട്രീയ ഭീകരതയെ തുറന്ന് കാണിക്കാൻ സുപ്രഭാതം പത്രത്തിനെ കഴിഞ്ഞുള്ളുവെന്നത് എടുത്ത് പറയേണ്ടതാണ്.
എവിടെയെങ്കിലും ചേർന്ന് നിന്ന് സമാധാനിച്ചു കഴിയുന്നതിന് പകരം കരുതലോടെ ഒരുമിച്ചു വിജിലന്റായി നിലകൊള്ളേണ്ട കാലത്താണ് സമുദായമുള്ളതെന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്ന സുപ്രഭാതം ഇനിയുള്ള കാലത്ത് നമ്മുടെ സ്വത്വബോധത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്..
നിക്ഷ്പക്ഷമായി ജനപക്ഷത്ത് നിലനിൽക്കുന്ന സുപ്രഭാതത്തെ കൂടുതൽ ജനകീയമാക്കാൻ എട്ടാം വാർഷിക ക്യാംപയിൻ നമുക്ക് ഉപയോഗിക്കാം..
ആനുപാതിക കണക്ക് പറഞ്ഞ് സമുദായത്തെ കാലങ്ങളായി വഞ്ചിച്ച സർക്കാർ ഒളിച്ചു കളികളെ പൊളിച്ചെഴുതാൻ സുപ്രഭാതം നിർഭയ നിലപാടെടുത്തുവെന്നത് പ്രചരണ കാലത്തെ ഓർമ്മകളിൽ നിലനിൽക്കണം..
12 ശതമാനം സംവരണമുള്ള ഒരു സമുദായത്തിന് ഉദ്യോഗ മേഖലകളിൽ പ്രസ്തുത ശതമാനം പോലും പ്രാതിനിധ്യമില്ലെന്ന് ഉറക്കെ പറഞ്ഞ സുപ്രഭാതം തന്നെയാണ് ജനസംഖ്യാനുപാതികമായി മുന്നോക്ക വിഭാഗത്തിന് ലഭിക്കേണ്ടതിനേക്കാൾ 50 ശതമാനതിലധികം പ്രതിനിധ്യതമുണ്ടെന്ന് ബോധ്യപ്പെടുത്തി കൊടും ചതിയിലൂടെയുള്ള സാമൂഹിക അനീതിയെ ബോധ്യപ്പെടുത്തിയത്.
സമുദായ വിഷയങ്ങളിൽ ആർജ്ജവ നിലപാടെടുക്കുന്ന സുപ്രഭാതം തന്നെയാണ് പുതിയ കാലത്തെ പ്രതീക്ഷ..
നാവരിയാൻ ശ്രമിക്കുന്നവർക്കെതിരെ നെഞ്ച് നിവർത്തയ പ്രതിരോധത്തിന് സുപ്രഭാതം നിലനിൽക്കണം..
Post a Comment