ക്വിസ് : ഇബ്റാഹീം നബി (അ)
1. ഇബ്റാഹിം നബി (അ)ന്റെ പിതാവിന്റെ പേര്?
ആസർ
وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُّبِينٍ
ഓര്‍ക്കുക: ഇബ്‌റാഹീം തന്റെ പിതാവ് ആസറിനോടു പറഞ്ഞ സന്ദര്‍ഭം: "വിഗ്രഹങ്ങളെയാണോ താങ്കള്‍ ദൈവങ്ങളാക്കിയിരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു." (Sura 6 : Aya 74)
2. ഇബ്റാഹീം നബി (അ)ന്റെ ഭാര്യമാരുടെ പേര്
✅സാറ, ഹാജറ
3. ഇസ്മായിൽ നബി (അ)നെ ക്കൂടാതെ ഇബ്രാഹിം നബി(അ)ന് ജനിച്ച മറ്റൊരു മകന്‍?
✅ഇസ്ഹാഖ് (അ)
1. ഖുർആനിൽ എത്രാമത്തെ അധ്യായമാണ് സൂറത്ത് ഇബ്രാഹിം ?
✅14
2. ഇബ്‌റാഹീം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
✅10
3. "കലീമുല്ലാഹ്” എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍ ആണ് മൂസ(അ) എന്നാൽ ഇബ്രാഹിം (അ)ന്റെ വിശേഷണം ?
1. ഇബ്രാഹിം നബി(അ) ജനിച്ചത് എവിടെ ?
✅ബാബിലോണിയ
2. ഇബ്രാഹിം നബി (അ) നെ തീകുണ്ഡാരത്തിൽ കരിച്ചു കളയാൻ തീരുമാനിച്ച രാജാവ് ?
✅നംറൂദ്
3. ഇബ്രാഹിം നബി(അ)ന്റെ കാലത്ത് ജീവിച്ചിരുന്ന മറ്റൊരു പ്രവാചകൻ ?
✅ലൂത്ത് നബി (അ)
1. ഇസ്മായിൽ നബി (അ)യെ ക്കൂടാതെ ഇബ്രാഹിം നബി(അ)ക്ക് ജനിച്ച മറ്റൊരു മകന്‍?
✅ഇസ്ഹാഖ് നബി (അ)
2. ഇബ്രാഹിം നബിയുടെ പിതാവ് (പിതൃവ്യൻ) ആസർ ആരാധിച്ചരുന്നത് ആരെ ?
✅ബിംബങ്ങളെ
3. ഇബ്റാഹിം നബി ( അ ) യുടെ അടുക്കൽ അതിഥികളുടെ രൂപത്തിൽ വന്നത് ആരാണ്?
✅മലക്കുകൾ
4. ബാബിലോണിയയുടെ ഇപ്പോഴത്തെ പേര് ?
✅ഇറാഖ്
1. ഇബ്‌റാഹീം (അ) നംറൂദിനോട് പറഞ്ഞു "ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്‍." തുടർന്ന് നംറൂദ് അവകാശപ്പെട്ടു: "ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു." തുടർന്നുള്ള ഇബ്രാഹിം (അ)ന്റെ ഏത് ചോദ്യത്തിന് മുന്നിൽ ആ സത്യനിഷേധിക്ക് ഉത്തരം പറയാൻ പറ്റാതെ വന്നു ?(2:258)
✅ അള്ളാഹു സൂര്യനെ കിഴക്ക് നിന്ന് കൊണ്ട് വരുന്നു. നീ അതിനെ പടിഞ്ഞാറ് നിന്ന് കൊണ്ട് വരിക
2. ഒരിക്കൽ ഇബ്‌റാഹീം പറഞ്ഞു: "എന്റെ നാഥാ! മരിച്ചവരെ നീ എങ്ങനെയാണ് ജീവിപ്പിക്കുന്നതെന്ന് എനിക്കൊന്നു കാണിച്ചുതരിക." മരണപ്പെട്ടവരെ എങ്ങനെ അള്ളാഹു ജീവിപ്പിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായി ഇബ്രാഹിം നബിയോട് ഏത് ജീവിയെ പിടിച്ച് ഇണക്കമുള്ളതാക്കി മാറ്റി തുണ്ടമായി മലയിൽ വെച്ച് വിളിക്കാൻ കല്പിച്ചു ?
(2:260)
✅ 4 പക്ഷികളെ
3. താഴെ പറയുന്നവയിൽ ഇബ്രാഹിം നബിയുമായി ബന്ധമില്ലാത്തത് ഏത് ?
A, അതിഥികളുടെ പിതാവ്
ഉത്തരം 👉🏻B, അബുൽ ബശർ
C, അബുല്‍ അമ്പിയാഅ്
D, ഖലീലുല്ലാഹ്
Post a Comment