ഫേസ്ബുക്കിലെ തൊപ്പിയിട്ട വഹാബി വിളിച്ചു പറയുന്ന അബദ്ധങ്ങൾ
ഇയാളുടെ പ്രസംഗം കേട്ടാൽ തോന്നും എന്തോ വല്യ സംഭവമാണെന്ന്..വെറും പൊട്ടത്തരങ്ങൾ മാത്രം!!!!
ഇയാൾക്ക് സംഭവിച്ച പിഴവ് 1:
ഇസ്തിഗാസ എന്നാൽ സഹായം തേടൽ എന്നാണ്..
അത് അല്ലാഹുവിനോട് നടത്തിയാൽ അത് ഇബാദത്താകും..
എന്നാൽ അള്ളാഹു മാത്രമാണ് ആരാധനക്കര്ഹൻ എന്ന് വിശ്വാസമുള്ളവൻ മഹാന്മാരോട് നടത്തിയാൽ അത് ഇബാദത്താകുകയില്ല.
ഇബാദത്താകാനും ഇബാദത്താകാതിരിക്കാനുമുള്ള മാനദണ്ഡം ഇസ്തിഗാസയാകുക എന്നതല്ല.
അത് ഇലാഹിനോടാകുക എന്നതാണ്..
അല്ലാഹു എന്നത് മുസ്ലിമിന്റെ ഇലാഹായതിനാൽ ഇലാഹായ അല്ലഹുവിനോടുള്ള ഇസ്തിഗാസ ഇബാദത്തായി.
എന്നാൽ മഹാന്മാരോടുള്ള ഇസ്തിഗാസ ഇബാദത്താകുന്നില്ല കാരണം മഹാന്മാർ അവന്റെ ഇലാഹല്ല.ഇലാഹിന്റെ ഇഷ്ടക്കാരായ കേവലം സൃഷ്ടികൾ മാത്രമാണ്..
പിഴവ് 2:
മക്കാ മുശ്രിക്കുകൾ കടലിൽ അകപ്പെട്ടാൽ അവർ അല്ലാഹുവിനെ വിളിക്കുന്നത് അസ്വീകര്യമായ വിളിയാണ് എന്നാണ്.
അസ്വീവകാര്യമായ വിളി എങ്ങനെയാണ് തെളിവാക്കുക?
പിഴവ് 3:
വര്ഷങ്ങളായി വഹ്ഹാബികൾ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ആണ് പോസ്റ്റിൽ..
ഹമീദ് ഫൈസി ഉസ്താദ് ഇസ്തിഗാസയെ ബെൻസ് കാറിനോടും അല്ലാഹുവിനോടുള്ള ദുആ യെ KSRTC യോടും ഉപമിച്ചു എന്ന ആരോപണം..
എന്നാൽ തികച്ചും വാസ്തവ വുരുദ്ധമായ കാര്യമാണത്.
നമുക്ക് പരിശോധിക്കാം..
1:ഇസ്തിഗാസയുടെ വിധിയെന്ത് എന്ന് ചോദിക്കുന്നു.
അനുവതനിയ്‌യം എന്ന് മറുപടി പറയുന്നു..
(അതോടെ ഇസ്തിഗാസ വിഷയത്തിൽ നിന്നും മാറി അനുവതനിയ്‌യം എന്ന ഹുക്മിന്റെ ചർച്ചയിലേക്ക് പോകുന്നു)
2 :അനുവദനിയ്യമായ കാര്യം എന്ന് വെച്ചാൽ എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് അനിവദനിയ്യം എന്നാൽ ചെയ്യുന്നെങ്കിൽ ചെയ്യാം ചെയ്യുന്നില്ലെങ്കിൽ ചെയ്യേണ്ട എന്നാണ് എന്ന് മറുപടി പറയുന്നു..
3: അനുവദനീയം ആയ കാര്യത്തിന് അത് ചെയ്യൽ കൊണ്ട് പ്രതിഫലം ഉണ്ടോ?
മറുപടി:
സദുദ്ദേശ്യപരമായി ചെയ്യുമ്പോൾ പുണ്യം ലഭിക്കും എന്നല്ലാതെ.അനുവതനിയ്യം എന്ന നിലക്ക് അതിന് പുണ്യം ലഭിക്കില്ല എന്നാണ്..
(ഇവിടെയും അനുവദനീയം എന്ന ഹുക്മ് ആണ് ചർച്ച)
4:പുണ്യം ലഭിക്കില്ല എങ്കിൽ അനുവദനീയ്യം എന്ന വിധിയുള്ള കർമ്മങ്ങൾ ഒക്കെയും വെറുതേ ഒരു അമല് എന്നല്ലേ വരൂ..?
മറുപടി:
ഇസ്തിഗാസ ശറഇൽ അനുവദിക്കപെട്ടതും വളരെ ഫലപ്രദവുമാണ്..
എന്ന് പറഞ്ഞ ശേഷം പറയുന്നത് അനുവദനീയമായ കാര്യങ്ങളിൽ ഫലപ്രദമായവ ഉണ്ടോ എന്നാണ്..
അത്തരം "അനുവദിക്കപ്പെട്ട കാര്യത്തിൽ ഫലപ്രതമായ കാര്യങ്ങളും ഉണ്ട്" എന്നതിന് ഒരു ഉദാഹരണമാണ് ഉസ്താദ് അടുത്തതായി പറയുന്നത്..
ബെൻസ് കാറിൽ യാത്ര ചെയ്യുന്നതും KSRTCയിൽ യാത്ര ചെയ്യുന്നതും ഹുക്മ് അനുവതനിയ്യം തന്നെ.
എന്നാൽ നേരത്തെ പറഞ്ഞപോലെ ബെൻസ് കാറിൽ യാത്ര ചെയ്യുന്നത് സാധാ KSRTC യിൽ യാത്ര ചെയ്യുന്നതിനേക്കാൾ ഫലപ്രതമാണ് എന്ന് പറഞ്ഞുകൊണ്ട് അനുവദനീയമായ കാര്യങ്ങളിൽ ഫല പ്രതമായവയും ഫലം കുറഞ്ഞവയും ഉണ്ട് എന്നത്തിന് ഉദാഹരണം പറയുകയാണ് അവിടെ ചെയ്തത്..
അല്ലാതെ ബെൻസ് കാറിനെ ഇസ്തിഗാസയോടും അല്ലാഹുവിനോടുള്ള ദുആ ഇനെ KSRTC യോടും ഉപമിച്ചിട്ടില്ല..
ഇനി ഉപമിച്ചു എന്നാണെങ്കിൽ ബെൻസിലെ യാത്രയും KSRTC യിലെ യാത്രയും ഒരുപോലെ പ്രത്യേകം പ്രതിഫലമൊന്നുമില്ലാത്ത അനുവദനീയയം എന്ന ഹുക്മ് ആണ് എന്നത് പോലെ
അള്ളഹുവിനോടുള്ള ദുആയും ഇസ്തിഗാസയുടെ അസ് ല് ഹുക്മും കേവലം അനുവതനിയ്യം എന്ന നിലക്ക് പുണ്യമില്ലാത്ത കർമ്മം ആണെന്നുമുള്ള വാദക്കാരനായിരിക്കണം ഹമീദ് ഫൈസി ഉസ്താദ്..
എന്നാൽ,
ഹമീദ് ഫൈസി ഉസ്താദ് അല്ലാഹുവിനോടുള്ള ദുആ എന്നത് കേവലം പുണ്യമില്ലാത്ത കർമ്മം ആണെന്ന വാതക്കാരനല്ല.
ഇങ്ങനെ അസ് ലിൽ പുണ്യമില്ലാത്ത രണ്ട് കാര്യത്തെ കുറിച്ച് ഉദാഹരണം പറഞ്ഞതിനെ പുണ്യമുള്ള കാര്യത്തിലേക്ക് ചേർത്തി പ്രചരിപ്പിക്കൽ അറിവില്ലായ്മയോ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയോ ആണ്..
അതുകൊണ്ട് തന്നെ നിങ്ങളുടെ വിവരമില്ലായ്മ വിവരമില്ലാത്ത വഹ്ഹാബികളുടെ അടുക്കൽ ചിലവാക്കിയാൽ മതി..
സുന്നികളുടെ മുന്നിൽ ചിലവാകില്ല
https://m.facebook.com/groups/458734191231403/permalink/544755609295927/
പിഴവ് 4:
അല്ലഹുവിനോട് തേടുന്നതിനെ അവസാനമാക്കിക്കൊണ്ട് ഔലിയാക്കളോട് ആരും തേടുന്നില്ല.
ഔലിയാക്കളിലൂടെ തേടുന്നതും അല്ലാഹുവിനോട് തന്നെയാണ് പ്രതീക്ഷ...
അപ്പോൾ പിന്നെ എങ്ങനെയാണ് അല്ലാഹുവിനോട് അവസാനമാക്കൽ സംഭവിക്കുക?
പിഴവ് 5:
ഇക്രിമഃയും കൂട്ടരും കടലിൽ വെച്ച് അസ്വീകാര്യമായ രീതിയിൽ അല്ലാഹുവിനെ വിളിച്ചു.
അത് സ്വീകാര്യമല്ല.
എന്നാൽ ഇക്രിമഃ റസൂലിന്റെ അടുക്കൽ വന്ന് കലിമ ചൊല്ലി വിശ്വസിച്ചതിനാൽ അവർ മുസ്ലിമായി.മറ്റുള്ളവർ അസ്വീകാര്യമായ ആ വിളി കടലിൽ വെച്ചു മാത്രമാക്കി..
അതും സുന്നികളുടെ ആദർശത്തിന് എവിടെയാണ് എതിരാകുന്നത്?
എന്നാൽ അതാണ് യഥാർത്ഥത്തിൽ ഞങ്ങൾ സുന്നികളുടെ ആദർശം.
✒️Sidheeque_Sha
Post a Comment