എൻ.കെ മുഹമ്മദ് മുസ്‌ലിയാർ വഫാത്തായി.. ജീവിത രേഖ ഇങ്ങനെ..

 

 അവിഭക്ത സമസ്ത മുശാവറ മെമ്പറുമായിരുന്ന ശൈഖുൽ ഉലമാ എൻ.കെ മുഹമ്മദ് മൗലവി വഫാത്തായി.
1107 കന്നി 5 നാണ് ശൈഖുൽ ഉലമായുടെ ജനനം.കുടുംബ പേരിലേക്ക് ചേർത്തിക്കൊണ്ട് "എൻ.കെ ഉസ്താദ്"എന്ന പേരിലാണ് മഹാനർ പ്രസിദ്ധമായത്. നടുവത്ത് കളത്തിൽ എന്നാണ് കുടുംബ പേര്.സൈദാലി-ആയിശുമ്മ ദമ്പതികളുടെ മൂന്ന് സന്താനങ്ങളിൽ ആദ്യത്തെ കൺമണിയാണ് ശൈഖുൽ ഉലമാ.താജുൽ ഉലമാ ഖുദ് വത്തുൽ മുഹഖിഖീൻ ശൈഖുനാ സ്വദഖത്തുല്ല മൗലവി (ഖു.സി),ഓവുങ്ങൽ അബ്ദു റഹ്മാൻ മുസ്ല്യാർ,വാക്കേ തൊടുവിൽ മുഹമ്മദ് മുസ്ല്യാർ,കൊരമ്പക്കളവൻ മുഹമ്മദ് മുസ്ല്യാർ,തോട്ടക്കാട്ടുകാരൻ കുഞ്ഞാലി മുസ്ല്യാർ എന്നിവരാണ് ദർസീ ഗുരുനാഥന്മാർ.1958 ഏപ്രിൽ 16ന് വെല്ലൂർ ബാഖിയാത്തിലേക്ക് പോയി.ശൈഖ് ആദം ഹള്റത്താണ് കിതാബുകൾ തുടങ്ങി കൊടുത്തത്.ഉത്തമ പാളയം അബൂബക്കർ ഹള്റത്ത്,ശൈഖ് ഹസൻ  ഹള്റത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാർ.ബാഖവിയായതിന് ശേഷം നാല് വർഷം തളിപ്പറമ്പിനടുത്ത് ദർസ് നടത്തി.ശേഷം പരപ്പനങ്ങാടിയിലാണ് ദർസേറ്റത്.അഞ്ചര പതിറ്റാണ്ടിലേറെയായി ഈ നാടിന്റെ പ്രകാശ ഗോപുരമായി എൻ.കെ ഉസ്താദ് ജ്വലിച്ചു നിന്നു.
1974 നു ശേഷം സമസ്ത വിട്ട് സംസ്ഥാന ജംഇയ്യത്തുൽ ഉലമയിൽ ചേർന്നു.
പിന്നീട് പ്രസിഡണ്ടായി.
    അല്ലാഹു അദ്ദേഹത്തിന്റെ ദറജ ഉയർത്തട്ടെ ആമീൻ

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക