മദ്യശാലകൾ പോലും തുറന്നു, ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയില്ല, പ്രത്യക്ഷ സമരപരിപാടികളിലേക്ക് വിശ്വാസികളെ നയിക്കരുത്.

മദ്യശാലകൾ തുറക്കാം.... ആരാധനാലയങ്ങൾ പാടില്ല??
*******************************
✒️അബ്ദുൽ ഹമീദ് ഫൈസി 
അമ്പലക്കടവ്

നാളെ അർദ്ധരാത്രി മുതൽ കേരളത്തിൽ ലോക്ക് ഡൗൺ ഇളവുകൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് മദ്യശാലകൾ തുറക്കാം,  ബാറുകൾ തുറക്കാം,  ട്രെയിനുകൾ ഓടാം,  ബസ്സുകൾ ഓടാം,  പൊതുഗതാഗതം മിതമായ നിലയിൽ ആവാം, കടകൾ തുറക്കാം,  സ്വകാര്യസ്ഥാപനങ്ങൾ പ്രവർത്തിക്കാം,  പൊതു പരീക്ഷകൾ നടത്താം... പക്ഷേ,  ആരാധനാലയങ്ങൾ മാത്രം തുറക്കാൻ പാടില്ല!!!

ബഹുമാനപ്പെട്ട മുഖ്യമന്ത്രി...
ഈ തീരുമാനം പുന:പരിശോധിക്കണം. കൈകൾ മാത്രമല്ല, എല്ലാ അവയവങ്ങളും കഴുകിയാണ് മുസ്ലിംകൾ പള്ളിയിൽ പ്രവേശിക്കുന്നത്. വൃത്തിയില്ലാത്തവർക്ക് പള്ളിയിൽ പ്രവേശനമില്ല. കൃത്യമായ അകലം പാലിച്ച് നിസ്കരിക്കുന്നതിന് മതത്തിൽ യാതൊരു വിലക്കുമില്ല. മാസങ്ങളായി അറബ് രാജ്യങ്ങളിൽ അകലം പാലിച്ച് പള്ളികളിൽ പ്രാർത്ഥന നടന്നുവരുന്നു. കോവിഡ്  കൂടുകയല്ല, അവിടെ കുറഞ്ഞുവരികയാണ്. 

യാഥാർത്ഥ്യ ബോധത്തോടു  കൂടി മുഖ്യമന്ത്രി കാര്യങ്ങൾ  വിലയിരുത്തേണ്ടിയിരിക്കുന്നു. ആരാധനാലയങ്ങൾ നിയന്ത്രണവിധേയമായി തുറക്കാൻ അനുവദിക്കുന്ന കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു. പ്രത്യക്ഷ സമരപരിപാടികളിലേക്ക് വിശ്വാസികളെ നയിക്കരുത്.

15-06-2021
അമ്പലക്കടവ്