തൈക്കാ ശുഐബ് ആലിം ജലാലി (ന.മ) വിടപറഞ്ഞു..

ശൈഖുനാ Dr.തൈക്കാ ശുഐബ് ആലിം ജലാലി (റ)

•പ്രഗൽഭ പണ്ഡിതനും ഖാദിരി-ജലാലി സരണികളുടെ ശൈഖും ജലാലിയ്യ റാത്തീബിന്റെ ഏറ്റവും വലിയ ശൈഖും ആയിരുന്നു...


•ജലാലിയ്യ രാത്തീബിന്റെ രചയിതാവ് ഇമാമുൽ അറൂസ് മാപ്പിള ലബ്ബ ആലിം സാഹിബ്‌ (റ) ന്റെ മകൻ ഖുതുബ് ജൽവത്ത് നായകം ശൈഖ് ഷാഹുൽ ഹമീദ് (റ) ന്റെ മകൻ പെരിയ ശൈഖ് നായകം ശംസുൽ ഉലമാ തൈക്കാ അഹ്‌മദ്‌ അബ്ദുൽ ഖാദിർ സാഹിബ്‌ (റ) തങ്ങളുടെ മകൻ ആണ് ശൈഖുനാ ശുഐബ് ആലിം തങ്ങൾ 

•മടവൂർ സി.എം വലിയുല്ലാഹി (റ) ആദ്യം പിതാവ് പെരിയ ശൈഖ് നായകം തങ്ങളിൽ നിന്ന് ജലാലിയ്യ റാത്തീബിന്റെ ഇജാസത്ത് സ്വീകരിച്ചിരുന്നു..പിന്നീട് ശൈഖുനാ ശുഐബ് ആലിം സാഹിബ്‌ തങ്ങളിൽ നിന്നും ജലാലിയ്യ റാത്തീബിന്റെ ഇജാസത്ത് വാങ്ങിച്ചിട്ടുണ്ട്.

•ജലാലി എന്ന് നാമകരണം ചെയ്യാൻ കണ്ണൂർ സിറ്റി മൗലാ തങ്ങൾ (റ) സമ്മതം നൽകിയത് ശൈഖുനാ ശുഐബ് തങ്ങൾക്ക് മാത്രമായിരുന്നു..

•മികച്ച അറബി പണ്ഡിതനായി അവാർഡ് ലഭിച്ച ആദ്യത്തെ തമിഴ് പണ്ഡിതൻ കൂടിയാണ് അദ്ദേഹം

•ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളുടെ ലിസ്റ്റിൽ 7 വർഷത്തോളം മഹാനാവറുകളുടെ പേര് ഉണ്ടായിരുന്നു

•കേരളത്തിലും തമിഴ് നാട്ടിലും ശ്രീലങ്കയിലും മറ്റു രാജ്യങ്ങളിലുമായി നിരവധി ജലാലിയ്യ റാത്തീബിന്റെ മജ്ലിസുകൾക്കാണ് മഹാനവറുകൾ നേതൃത്വം നൽകി വന്നിരുന്നത്..

•അല്ലാഹു മഹാന്റെ കൂടെ നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ...ആമീൻ...
കടപ്പാട്