അംഗസ്നാനം: ഭൗതിക നേട്ടങ്ങൾ

ഒരു വിശ്വാസി അംഗസ്നാനം ചെയ്യുമ്പോൾ ആദ്യം കഴുകുന്നത് കൈയ്യും വായയുമാണ്.

ഇതിന്റെ ബെനിഫിറ്റ്സ് എന്തെല്ലാമാണെന്ന് നോക്കൂ..
കൈകൾ ധാരാളം കാര്യങ്ങളിൽ നാം പെരുമാറുന്നു. നിരവധി വസ്തുക്കളിൽ സ്പർശിക്കുന്നു, ഇതുമൂലം വ്യത്യസ്ത രാസവസ്തുക്കളും അണുക്കളും കൈയ്യിൽ കുടുങ്ങുന്നു.  ദിവസം മുഴുവൻ കൈ കഴുകുന്നില്ലെങ്കിൽ, കൈകൾക്ക് ചർമ്മ അണുബാധയുണ്ടാകാം.
ഉദാ.  മുഖത്ത് മുഖക്കുരു, ചർമ്മത്തിലെ ചൊറിച്ചിൽ,
ചർമ്മത്തിന്റെ നിറത്തിലുള്ള മാറ്റം തുടങ്ങിയവ.

വായ കഴുകുന്നതിന്റെ ബെനിഫിറ്റ്സ് എന്തെല്ലാമാണെന്ന് നോക്കൂ..

കൈ വൃത്തിയായി  കഴുകിയതിനുശേഷമാണ് വുളൂഇൽ വായ കഴുകുന്നത്.
അല്ലാത്തപക്ഷം ഈ അണുക്കൾ  നമ്മുടെ വായിൽ പ്രവേശിക്കുകയും വയറ്റിൽ എത്തുകയും അതുവഴി നിരവധി അണുബാധകൾ ഉണ്ടാകുകയും ചെയ്യുമായിരുന്നു.  
വായുവിനൊപ്പം ധാരാളം അപകടകരമായ അണുക്കളും ഭക്ഷണത്തിന്റെ ഘടകങ്ങളും ഉമിനീർ വഴി നമ്മുടെ വായിലും പല്ലിലും കുടുങ്ങുന്നുണ്ട്. വുളൂഇൽ മിസ്വാക്ക് ചെയ്യുന്നത് വായ നന്നായി വൃത്തിയാക്കുന്നു.  

✒️Ameere Sunna MOULANA ILYAS QADIRI ( hanafi,mathureedi, pack scoler) 
Book: Lows of Allah(English)
വിവ: അബൂ ത്വാഹിർ ഫൈസി മാനന്തവാടി