‘അതെ അല്ലാഹു ഒളിവിൽ തന്നെ’ - ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളിൽ മാത്രം
വിശുദ്ധ ഇസ്ലാമിനെ പരിഹസിച്ചുകൊണ്ട് അള്ളാഹു ഒളിവിലാണ് എന്ന ടൈറ്റിലിൽ യുക്തിവാദികൾ നടത്തിയ ചർച്ചക്ക് മറുപടി
✒️ ശുഹൈബുൽ ഹൈത്തമി
നായക്ക് പട്ടിയെ ലൈംഗികമായി സംതൃപ്തിപ്പെടുത്താൻ കഴിയുന്ന പ്രായമായി എന്നതിൻ്റെ ശാരീരികമായ ലക്ഷണം , മൂത്രമൊഴിക്കുമ്പോൾ നായ കാലുയർത്തലാണെന്ന് പഠിപ്പിച്ച് കൊടുത്ത ഒരു നിഷേധിയെ ഗുരുവന്ദനം നടത്തിയ സംഭവം ഇമാം ശാഫി (റ) വിൻ്റെ ചരിത്രത്തിലുണ്ട്.
ആ കഥയുടെ സന്ദേശം , പറയുന്നവനെയെല്ല പറയുന്നതാണ് നോക്കേണ്ടത് എന്നും കൂടിയാണ് ,സത്യം ആര് പറഞ്ഞാലും അവരെ ബഹുമാനിക്കുകയും വേണം.
സമൂഹത്തിന് ഗുണപരമായ ഒരു ശിഷ്ടവും ബാക്കി വെക്കാനിടയില്ലാത്ത ഈ ചർച്ചയുടെ പ്രേരണ മദം മാത്രമാണെങ്കിലും പറഞ്ഞത് എത്ര സത്യമാണ് !
അല്ലാഹു ഒളിവിലാണ് എന്ന പ്രസ്താവന ഖുർആനികം കൂടിയാണ് , يؤمنون بالغيب എന്നാണ് സത്യവിശ്വാസികളുടെ വിശ്വാസം , ഒളിവിലുള്ള യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുന്നവരാണ് മുസ്ലിംകൾ .
മറനീക്കി പല്ലിളിക്കുന്ന ആൾദൈവ പൂജയല്ല, അടയാളങ്ങളിൽ നിന്നും അസ്ഥിത്വം വായിക്കുന്ന സൗന്ദര്യബോധമാണ് ഇസ്ലാം.
അല്ലാഹു ഒളിവിൽ തന്നെയാണ് , മരണത്തോടെ ആ മറ വിവിധ രൂപങ്ങളിൽ നീങ്ങിത്തുടങ്ങും , ان ربك لبالمرصاد അദൃക്കായ നിരീക്ഷണ മണ്ഡലത്തിലാണ് അല്ലാഹു .
പ്രവാചകൻ മതത്തിൻ്റെ ആത്മധാര പഠിപ്പിച്ചു ,
ان لم تك تراه فانه يراك......
നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട് എന്ന മനോഭാവത്തിലാണ് ആരാധനകൾ നടത്തേണ്ടത് എന്ന്.
കാണാൻ കഴിയാത്തതും എന്നാൽ ഉള്ളതുമാണല്ലോ ഒളിവിലുളളത്.അല്ലാഹു ഒളിവിലാണെങ്കിലും ഉണ്ട് എന്ന് പ്രസ്താവിച്ച നിരീശ്വരപുരോഹിതർക്ക് പൂച്ചെണ്ട് ,പൂച്ചയുണ്ട്.
ഒരു കാര്യം പറയാം , ഒളിവിലാണ് എന്ന് നാം അല്ലാഹുവിനെ സംബന്ധിച്ച് പറയുന്നത് ,നമ്മുടെ പരിമിതിയാണ്. എന്നാൽ അവൻ്റെ ആസ്തിക്യത്തെ അനിവാര്യമാകുന്ന ശിൽപ്പചാരുതയാർന്ന പ്രപഞ്ചം നമ്മുടെ മുമ്പിലുണ്ട്.
ഒളി എന്നതിന് പ്രകാശം എന്നുമുണ്ടത്ഥം.
الله نور السماوات والارض
എന്നാണ് ഖുർആൻ പറഞ്ഞത്.
അല്ലാഹു ആകാശഭൂമികളുടെ ഒളിയാണ് എന്നാണ് സാരം .
Ravichandran C നിങ്ങൾ ഇംഗ്ലീഷ് വാദ്യാനല്ലേ , Figur of Speech ലെ hyperbole അനുസരിച്ച് 'അല്ലാഹു ഒളിവിലാണ് ' എന്നതിന് , അത്രയും വ്യക്തമായ സത്യത്തിലാണ് അവൻ്റെ ആസ്തിക്യം എന്നാണർത്ഥം.
Self Refuting ആണ് ഇദ്ദേഹത്തിൻ്റെ മെയിൻ .
തുപ്പിക്കോളൂ ,പക്ഷെ മലർന്ന് കിടന്നായാൽ നാറും.
Post a Comment