മതവിശ്വാസി, മൗലികവാദി, വർഗീയവാദി, തീവ്രവാദി, ഭീകരവാദി അൽപന്മാരുടെ നിർവചനം
കമ്മി കണ്ണുകൊണ്ട് മതത്തെ വായിക്കാൻ നടത്തിയ ശ്രമമാണ് ചിത്രത്തിൽ കാണുന്നത് . പ്രശ്നമെന്താണ് എന്ന് വെച്ചാൽ മതം മാറ്റി പകരം പാർട്ടി ഫിറ്റു ചെയ്തു ഇതൊന്നുകൂടി വായിച്ചു നോക്കുക . മതത്തേക്കാൾ മോശമായ ഭൂതവും വർത്തമാനവും നിലപാടുകളും നിങ്ങൾക്ക് കാണുവാൻ സാധിക്കും . പക്ഷെ കണ്ണ് മൂടിപ്പോയ പാർട്ടി ഭക്തന്മാർ ആത്മ വിചാരണ നടത്തില്ലെന്നത് വേറെ കാര്യം.
ഇനി ഈ പറഞ്ഞത് ശരിയാണോ എന്ന് വിശകലനം ചെയ്യാം
1) മതവിശ്വാസി : ശരിയാണ് , മതത്തിൽ വിശ്വസിക്കുന്ന ആളെയാണ് മതവിശ്വാസി എന്ന് പറയുക . വിശ്വാസം മതത്തിന്റെ കാര്യത്തിൽ അന്തവും പാർട്ടിയുടെ കാര്യത്തിൽ ലോജിക്കലുമാണോ എന്നതൊക്കെ ഡിബേറ്റബിൾ വിഷയമാണ് . തൽക്കാലം അതിലേക്കു പോകുന്നില്ല . കമ്യൂണിസ്റ്റ് പാർട്ടിയിലുള്ള വിശ്വാസത്തെ വിലയിരുത്തുവാൻ ബഹുമാന്യനായ കെ എൻ എ ഖാദർ എം എൽ എയുടെ ഒരു പോസ്റ്റ് ഈ ഗ്രൂപ്പിൽ മുമ്പിട്ടതു താല്പര്യമുള്ളവർക്ക് വായിക്കാം ( ലിങ്ക് കമന്റിൽ )
2) മത മൗലികവാദി : ഇത് കേൾക്കുമ്പോൾ തോന്നുന്ന അലർജി മാറ്റി വെച്ച് സ്വസ്ഥമായി ഒന്ന് ചിന്തിക്കുക . ഏതു ആശയമാകട്ടെ അതിലൊരാൾ വിശ്വസിക്കുന്നത് ആത്മാർത്ഥമാണെങ്കിൽ അയാൾ ആശയത്തിന്റെ അടിസ്ഥാന (Fundamental) തത്വങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ട് . ഇല്ലെങ്കിൽ വിശ്വാസിയാണ് എന്ന് ഒന്നാം നമ്പറിൽ പറഞ്ഞ കാര്യം പോലും വ്യാജമോ പൊള്ളയോ ആയിത്തീരും . മതമാകട്ടെ , ഭൗതിക വീക്ഷണമാകട്ടെ , ശാസ്ത്രമാകട്ടെ , ഒരാൾക്ക് അതിന്റെ അടിസ്ഥാനം തിരിഞ്ഞില്ലെങ്കിൽ , ആ അടിസ്ഥാനങ്ങളിൽ അയാൾക്ക് ബോധ്യമില്ലെങ്കിൽ പിന്നെ അയാൾ ആ വീക്ഷണത്തിന്റെ വക്താവാണ് എന്ന് പറയുന്നത് വെറുമൊരു തമാശയാണ് . അതുകൊണ്ടു രണ്ടാം നമ്പറിൽ പറഞ്ഞ കാര്യം ഒന്നാമത്തേതിന്റെ സ്വാഭാവികമായ എക്സറ്റന്ഷനാണ് . ഒന്നാമത്തെ അവകാശവാദം ശരിയാണ് എങ്കിൽ അയാൾ രണ്ടാമത് പറഞ്ഞ കാര്യത്തെ പൂർത്തീകരിക്കണം . രണ്ടാമത് പറഞ്ഞ കാര്യം ഒരാളുടെ കാര്യത്തിൽ തെറ്റിയാൽ അയാളെ ഒന്നാം നമ്പറിൽ പോലും പെടുത്താൻ സാധിക്കില്ല .
3) മതവർഗീയവാദി : സ്വന്തം മതത്തിനു ( അല്ലെങ്കിൽ വീക്ഷണത്തിന് ) മറ്റു മതത്തേക്കാൾ ( വീക്ഷണത്തേക്കാൾ ) അധിക യോഗ്യത ഉണ്ടെന്നു കരുതുന്ന ആൾ എന്നാണു നൽകപ്പെട്ട നിർവ്വചനം. മതം തൽക്കാലം മാറ്റി വെക്കുക . നിങ്ങൾ കണ്ണിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ വീക്ഷണം ശരിയും മറ്റുള്ളതെല്ലാം തെറ്റോ പോരായ്മകളോ ഉള്ളതോ ആണെന്ന് തോന്നുന്നുണ്ടോ ? ഇങ്ങനെ ഒരു തോന്നൽ ഇല്ലെങ്കിൽ വലിയ പ്രശ്നമാണ് . പിന്നെ എന്തിനു ആ രാഷ്ട്രീയ പാർട്ടിയിൽ തുടരുന്നു എന്ന ഏറ്റവും ബേസിക്കായ ചോദ്യത്തിന് ഉത്തരമില്ലാതെ വരും . ഇന്ന പാർട്ടിയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ചു അധിക യോഗ്യത ഉണ്ട് എന്ന നിങ്ങളുടെ ബോധ്യമാണ് നിങ്ങളുടെ പാർട്ടിയോടുള്ള കൂറിനു ഒരേ ഒരു ന്യായം . ഒരധിക യോഗ്യതയുമില്ലെങ്കിൽ നിങ്ങള്ക്ക് ഒരേ സമയം പല പാർട്ടികൾക്ക് വേണ്ടി വാദിക്കാം , പ്രവർത്തിക്കാം .
ചുരുക്കി പറഞ്ഞാൽ ഒന്നാമത്തെ നമ്പറിൽ പറഞ്ഞ വിശ്വാസത്തിന്റെ അനിവാര്യ തേട്ടമാണ് രണ്ടും മൂന്നും നമ്പറിൽ പറഞ്ഞ നിലപാടുകൾ . വലിയ ആലോചനകളൊന്നുമില്ലാതെ എഴുതിയ ഒരു കുറിപ്പാണിതെന്നു അല്പമൊന്നു ചിന്തിച്ചാൽ ആർക്കും തിരിയും .
4) മത തീവ്രവാദി - എന്റെ കാഴ്ചപ്പാടിൽ തന്റേതല്ലാത്ത മറ്റൊന്നിനും ഇടം അനുവദിക്കാത്ത ആളാണ് തീവ്രവാദി . ഇനി തീവ്രവാദത്തെ കുറിച്ച് വേറെ വിലയിരുത്തിയാൽ അതിൽ നല്ലതും ചീത്തയുമുണ്ട് . ഒരാൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു . ഏകാധിപത്യത്തെയോ , സർവ്വാധിപത്യത്തെയോ അയാൾ പൂർണ്ണമായും നിരസിക്കുകയും ചെയ്യുന്നു . ജനാധിപത്യത്തിന് വിരുദ്ധമായ ഏതൊരു ആശയമോ നീക്കമോ തന്റെ ശ്രദ്ധയിൽ പെട്ടാൽ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നു . എങ്കിൽ ആ തീവ്ര ജനാധിപത്യ ബോധം നല്ലതാണ് . അതെ സമയം മനുഷ്യർക്ക് നാശകരമായ ഒരാശയത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു മിതവാദിയെ പോലും തള്ളേണ്ട അവസ്ഥയും ചിലപ്പോൾ ഉണ്ടാകും . തീവ്രത എന്തിനു വേണ്ടി എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ തെറ്റും ശരിയും .
5) മത ഭീകരവാദി - മതത്തിന്റെ പേരിൽ ഭീതി സൃഷ്ടിക്കുക . ഈ നിലപാടിന് മതവുമായി ബന്ധമില്ല .സമാധാനപൂർവ്വം കഴിഞ്ഞു കൂടുന്ന ഒരു സമൂഹത്തിൽ ഭീതി സൃഷ്ടിക്കുന്നത് മതമല്ല തികഞ്ഞ മത വിരുദ്ധതയാണ് . ഭീകരവാദത്തോട് ചേർക്കാൻ പറ്റുന്ന ഒരു വാക്കല്ല മതം .
6) മതത്തിനല്ല , മനുഷ്യർ കൊണ്ട് നടക്കുന്ന ഏതു ആശയത്തിനും ഈ പറഞ്ഞതൊക്കെ ബാധകമാകും എന്ന് വംശീയതക്കും സർവാധിപത്യത്തിനും വേണ്ടി കൊന്നൊടുക്കിയ ജനകോടികളുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു .
Post a Comment