കാണാത്ത ദൈവത്തെ എന്തിന് വിശ്വസിക്കണം? തീ കൊണ്ട് പടച്ച പിശാച്കൾക്ക് എങ്ങിനെയാണ് നരകത്തിലിട്ടാൽ വേദനിക്കുക?
പണ്ടൊരാൾ ഒരു സൂഫി പണ്ഡിതനോട് മൂന്ന് ചോദ്യങ്ങൾ ഉന്നയിച്ചു;
1) കാണാത്ത ദൈവത്തെ എന്തിന് വിശ്വസിക്കണം? .
2) തീ കൊണ്ട് പടച്ച പിശാച്കൾക്ക് എങ്ങിനെയാണ് നരകത്തിലിട്ടാൽ വേദനിക്കുക?
3) എല്ലാം അല്ലാഹുവിന്റെ മുൻവിധി പ്രകാരണമാണെങ്കിൽ കർമ്മങ്ങൾക്ക് രക്ഷയും ശിക്ഷയും നൽകുന്നതിൽ എന്ത് യുക്തിയാണുള്ളത് ?
ചോദ്യം കേട്ട സൂഫി ഒരു മൺക്കട്ടയെടുത്ത് ചോദ്യ കർത്താവിനെ എറിഞ്ഞു കൊണ്ട് "ഇതാണവക്കുള്ള ഉത്തരം" എന്ന് പറഞ്ഞു. ഏറ് കൊണ്ട് ചോദ്യകർത്താവിന് മുറിവേറ്റു. വാദപ്രതിവാദങ്ങൾക്ക് ശേഷം കേസ് കോടതിയിലെത്തി.
ജഡ്ജി: " നിങ്ങളെന്തിനാണ് അദ്ദേഹത്തെ എറിഞ്ഞത് ? "
സൂഫി: " ഞാനദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് എറിഞ്ഞത്. "
ജഡ്ജി: " അതെങ്ങിനെ?"
സൂഫി: " 1 ) ഏറ് കൊണ്ടതിനാലുള്ള വേദനയെ കാണുന്നില്ലെങ്കിലും അദ്ദേഹം അതംഗീകരിക്കുന്നു.ഇത് പോലെ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും , അടയാളങ്ങളിലൂടെ അവന്റെ സാന്നിധ്യത്തെ ബോധ്യപ്പെടും.
2) മണ്ണ്കൊണ്ട് സൃഷ്ടിക്കപ്പെട്ട അദ്ദേഹത്തിന് മൺകട്ട കൊണ്ടെറിഞ്ഞപ്പോൾ വേദനിച്ചുവെങ്കിൽ, തീക്കൊണ്ടുണ്ടാക്കിയ പിശാചിന് തീയിലിട്ടാൽ വേദനിക്കും.
3) ഞാനദ്ദേഹത്തെ എറിഞ്ഞതും ദൈവവിധി പ്രകാരമാണല്ലോ. പക്ഷെ, എന്നിട്ടും അദ്ദേഹം പരാതിപ്പെട്ടു. അതിനർത്ഥം : എല്ലാം ദൈവനിശ്ചയപ്രകാരമാണെങ്കിലും കർമ്മം ചെയ്യുന്നവരുടെ വിവേകത്തിനും ഉദ്ദേശ്യത്തിനും അതിൽ സ്വാധീനമുണ്ട്. അതിനാൽ രക്ഷാശിക്ഷകൾക്കുള്ള അധികാരവും അല്ലാഹുവിനുണ്ട്.
സൂഫിയുടെ വിവരണം
കേട്ട എല്ലാവരും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും ബുദ്ധി ശക്തിയെയും യുക്തിയെയും പ്രശംസിച്ചു.
പാഠം ഉൾക്കൊള്ളാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
Post a Comment