മാത്തൂർ ഉസ്താദ് വഫാത്തായി: ആരായിരുന്നു മഹാൻ?
യഥാർത്ഥ നാമം
മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ
ജനനം
1942 ഫെബ്രുവരി 23 ന് പൊന്നാനിക്കടുത്ത മാത്തൂരിൽ
പിതാവ്
ശൈഖ് ഹസൻ ഹസ്റത്ത് അടക്കമുള്ള പ്രമുഖ പണ്ഡിതരുടെ ഉസ്താദായ സൂഫി പണ്ഡിതൻ നൈതം പുള്ളി മുഹമ്മദ് അബ്ദുല്ലത്തീഫ് എന്ന ബാപ്പുട്ടി മുസ്ലിയാർ [ബാഖവി ]
മാതാവ്
ചെമ്പുലങ്ങാട് മൂപ്പൻ എന്ന പേരിൽ പ്രസിദ്ധനായിരുന്ന സൂഫിവര്യന്റെ മകൻ പ്രശസ്ത പ്രഭാഷകനും സൂഫിവര്യനുമായിരുന്ന കൊരക്കോട്ടിൽ അഹമ്മദ് കുട്ടി മുസ്ലിയാരുടെ മകൾ ഫാത്തിമ ഹജജുമ്മ
ഭാര്യ
കൊരക്കോട്ടിൽ അഹമ്മദ് കുട്ടി മുസ്ലിയാരുടെ മകൻ മുഹമ്മദ് എന്ന ബാപ്പുട്ടി മുസ്ലിയാരുടെ മകൾ ഖദീജക്കുട്ടി ഹജ്ജുമ്മ
മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ട്
പ്രാഥമിക പഠനം
ഉമ്മയുടെ നേതൃത്വത്തിൽ നടന്നിരുന്ന ഓത്ത് പള്ളിയിലും
അതളൂർ എ.എൽ പി സ്കൂളിലും
ദർസ്_പഠനം
കൈത്തക്കരയിൽ ഉപ്പയുടെ ദർസിൽ പത്ത് വർഷം
ഉപ്പയുടെ മരണശേഷം കൈതക്കര മുദരിസായ കല്ലൂർ അഹമ്മദ് മുസ്ലിയാരിൽ നിന്ന് കുറഞ്ഞ കാലം
ശേഷം പറവന്നൂരിൽ ചെറുശ്ശോല കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ ദർസിൽ ചേർന്നു കുറച്ച് കാലം പഠിച്ചു പിന്നീട് കാരത്തൂർ ആതവനാട് ഏന്തീൻ കുട്ടി മുസ്ലിയാരുടെ ദർസിൽ
ശേഷം
1962 ൽ പൊന്നാനി മഊനത്തുൽ ഇസ്ലാം അറബിക്കോളേജിൽ ചേർന്നു
മർഹൂം കരുവാരക്കുണ്ട് കെ.കെ.അബ്ദുള്ള മുസ്ലിയാരായിരുന്നു അവിടെ പ്രധാന ഗുരു
അച്ചിപ്ര മുഹമ്മദ് കുട്ടി മുസ്ലിയാർ
പെരുപ്പറമ്പ് സയ്യിദ് ഹുസൈൻ സഖാഫ് ബാഖവി എന്നിവരും അവിടെ ഉസ്താദുമാരായിരുന്നു
ഉപരി_പഠനം
പൊന്നാനിയിൽ പഠിച്ച് കൊണ്ടിരിക്കെ ഉസ്താദുമാരുടെ നിർദേശപ്രകാരം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ അൽപകാലം ദർസ് നടത്തിയിട്ടുണ്ട്
1964 ലാണ് ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ യിൽ ചേർന്നത്
കോളേജിലെ_ഉസ്താദുമാർ
മർഹൂം കണ്ണിയത്തുസ്താദ് ,മർഹൂം ശംസുൽ ഉലമ ,മർഹൂം കോട്ടുമല ഉസ്താദ് ,മുഹൂം കെ.സി ജമാലുദ്ധീൻ മുസ്ലിയാർ ,മർഹൂം താഴക്കോട് കുഞ്ഞലവി മുസ്ലിയാർ ,മർഹൂം കടമേരി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ പ്രമുഖരായിരുന്നു കോളേജിലെ ഉസ്താദുമാർ
1967ൽ ഫൈസി ബിരുദം നേടി
സഹപാഠികൾ
മർഹൂം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ,
സയ്യിദലി ബാഫഖി തങ്ങൾ ,എരമംഗലം ഉസ്താദ് ,കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ ,കുമരംപുത്തുർ അബ്ദു റഹിമാൻ മുസ്ലിയാർ
തുടങ്ങിയവർ ജാമിഅ യിലെ പ്രധാന സഹപാഠികളാണ്
അദ്ധ്യാപനം
കോളേജിൽ നിന്നും ഇറങ്ങിയ ഉടൻ ശംസുൽ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും നിർദേശ പ്രകാരം പട്ടിക്കാട് പഴയ ജുമാ മസ്ജിദിൽ മുദരിസായി
പിന്നീട് മംഗലം ,തെക്കെ പുന്നയൂർ ,കുനിയ, കാച്ചിനിക്കാട് ,ചാവക്കാട് അങ്ങാടിത്താഴം ,പുതുമലശേരി തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസും ഖതീബുമായി സേവനം ചെയ്തു
ശിഷ്യ_പ്രമുഖർ
സമസ്ത മുശാവറ മെമ്പർമാരായ ഉസ്താദ് എം പി മുസ്തഫൽ ഫൈസി ,ഉസ്താദ് മുക്കം ഉമർ ഫൈസി ,ഉസ്താദ് തൃക്കണാപുരം ഹൈദ്രസ് മുസ്ലിയാർ ,തൃക്കരിപ്പൂർ അബ്ദുൽ കരീം മുസ്ലിയാർ തുടങ്ങി നിരവധി പ്രഗത്ഭർ മാത്തൂർ ഉസ്താദിന്റെ ശിഷ്യന്മാരാണ്
ആത്മീയ_നേതൃത്വം
ശംസുൽ ഉലമാ, കണ്ണിയത്ത് ഉസ്താദ് ,അസ്ഹരി തങ്ങൾ, ഹിബതുള്ളാ ഹിൽ ബുഖാരി, ചപ്പനങ്ങാടി ബാപ്പു മുസ്ലിയാർ , എന്നിവരിൽ നിന്നും പല ഇജാസത്തുകളും സ്വന്തമാക്കി..
ഖാദിരിയ്യ, രിഫാഇയ്യത്വരീഖത്തുകൾ സൂഫിവര്യനായ പിതാവിൽ നിന്ന് തന്നെയാണ് സ്വീകരിച്ചത്
പിതാവും കക്കിടിപ്പുറം അബുബക്കർ മുസ്ലിയാരും തമ്മിൽ വലിയ സുഹൃദമായിരുന്നു പിതാവിലൂടെയാണ് മാത്തൂർ ഉസ്താദ് കക്കിടിപ്പുറവുമായി അടുക്കുന്നത് പിന്നീട് കക്കിടിപ്പുറം ശൈഖിൽ നിന്നും നിരവധി ഇജാസത്തുകൾ ശൈഖുനാക്ക് ലഭിച്ചു
ഉസ്താദിന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തും നിരവധി സ്വലാത്ത് മജ് ലിസുകൾ നടന്ന് വന്നിരുന്നു
വലിയ അറബി കവിയും എഴുത്തുകാരനുമായ മാത്തൂർ ഉസ്താദിന് നിരവധി രചനകളുണ്ട്..
എഴുത്ത് രംഗത്ത് ഉസ്താദിന്റെ കഴിവ് മനസിലാക്കിയ
ശംസുൽ ഉലമയുടെ പ്രചോദനമാണ് ഈ രംഗത്തേക്ക് വരാൻ മാത്തൂർ ഉസ്താദിനെ പ്രേരിപ്പിച്ചത് എന്ന് അവർ തന്നെ അനുസ്മരിക്കുന്നു
ഉസ്താദിന്റെ മീൻ ബൈത് വളരെ പ്രസിദ്ധവും ശ്രദ്ധേയവുമാണ്
മരണം
പുതിയ കാലത്തും പതിനായിരങ്ങൾക്ക് ആത്മീയ സാന്ത്വനവും സമാധാനവും അനുഗ്രഹവും നൽകിയ ഈ മഹാൻ 2021 മെയ് 25 ഹിജ്‌റ 1444 ശവ്വാൽ 13 ന് നാഥന്റെ വിളിക്ക് ഉത്തരം നൽകി നമ്മിൽ നിന്നും വിട്ട് പിരിഞ്ഞിരിക്കുന്നു
അള്ളാഹു അവരുടെ ഉഖ്റവിയായ പദവി ഉയർത്തി കൊടുക്കട്ടെ.. ആമീൻ
✒️എംഎ_റഊഫ്_കണ്ണന്തളി
Post a Comment