ഉസ്താദേ നമുക്ക് ഈ ടോർച്ചുമാറ്റി കറണ്ടിന്റെ ചാർജ്ജ് ചെയ്യുന്ന ഒരു നല്ല ടോർച് വാങ്ങിക്കുകയല്ലേ..? കാളമ്പാടി ഉസ്താദിനോട് ചോദ്യം, മറുപടി ഇത്രയും പ്രതീക്ഷിച്ചില്ല.

കാലങ്ങളായി ഉസ്താദ് ഉപയോഗിക്കുന്ന ബാറ്ററിയുടെ ടോർച് കണ്ടപ്പോ അവിടുത്തെ ശിഷ്യന്മാരായ വിദ്യാർത്ഥികൾ ചോദിച്ചുവെത്രെ ,
ഉസ്താദ് നമുക്ക് ഈ ടോർച്ചുമാറ്റി കറണ്ടിന്റെ ചാർജ്ജ് ചെയ്യുന്ന ഒരു നല്ല ടോർച് വാങ്ങിക്കുകയല്ലേ,അതാകുമ്പോൾ ഇടയ്ക്കിങ്ങനെ ബാറ്ററി മാറ്റി കാശ് പോവില്ലല്ലോ,ആവശ്യം വരുമ്പോൾ ചാർജ്ജ് ചെയ്താൽ മതിയാകുമല്ലോ ....
ഈ ആവശ്യം തന്റെ മുന്നിൽ വെച്ച സ്നേഹനിധികളായ ശിഷ്യന്മാരോട് ഉസ്താദ് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു ..
വേണ്ട അത് പറ്റില്ല, ഞാന്‍ ജോലി ചെയ്യുന്നത് ജാമിഅയിലാണ്,രാത്രി ഒന്നാം ദര്‍സും രണ്ടാം ദര്‍സും, ക്ലാസ് കഴിഞ്ഞു തിരിച്ചു ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോ എനിക്ക് ടോര്‍ച്ച് ആവശ്യമുണ്ട്,,
മുഹമ്മദിന് സ്വന്തമായി ഉപയോഗിക്കാന്‍ കഴിയുന്നതല്ല ജാമിഅയിലെ പ്ലഗ്,അത് പൊതുസ്വത്താണ്,ഞാന്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അളളാഹു എന്നോട് പൊരുത്തപ്പെടില്ല...
അതിനാല്‍ കറണ്ടുളള ടോര്‍ച്ച് എനിക്കാവശ്യമില്ല........
ഭൂമിയെ പോലും വേദനിപ്പിക്കാതെ,
വിനയത്തോടെ തലതാഴ്ത്തി നമ്മുക്ക് ഇടയിലൂടെ നടന്നു നീങ്ങിയ"ഇല്‍മിന്റെ ബഹര്‍"
എട്ട് വര്‍ഷക്കാലം സമസ്തയെന്ന പരമോന്നത പണ്ഡിത സഭയുടെ അമരത്തിരുന്ന റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്ല്യാര്‍(ന,മ) ...............
നാഥൻ അവന്റെ സ്വർഗ്ഗീയ ലോകത്ത് അവരോടൊപ്പം നമ്മെയും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ..!!!