ഹദീസ് കൊണ്ട് കളിക്കരുത്.! മൗദൂദി ഇല്ല്യാസ് മൗലവിക്ക് വീണ്ടും എം.ടി ദാരിമിയുടെ മറുപടി
മിഅ്റാജ് നോമ്പ്:-
ജമാഅത്തു നേതാവ് ഇൽയാസ് മൗലവി കളിക്കരുത്
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
[عن شهر بن حوشب:] عن أبي هريرةَ رضيَّ اللهُ عنه قال: مَنْ صام يومَ سبعٍ وعشرينَ من رجبٍ كُتبَ له صيامُ ستِّينَ شهرًا وهو اليومُ الذي هبط فيه جبريلُ بالرِّسالةِ
ഈ ഹദീസാണ് ഞാനെന്റെ കുറിപ്പിൽ കൊടുത്തത്.
ഇപ്പോൾ മൗലവി:-
ഈ ഹദീസ് ശിയാക്കൾ നിർമ്മിച്ചതാണ്, അഹ്‌ലുസ്സുന്നത്തിന്റെ അധികാരിക ഹദീസ് ഗ്രന്ഥങ്ങളിലില്ല.
മറുചോദ്യം:-
ശിയാക്കളുടെ കുലൈനി ഉദ്ധരിച്ചതെന്ന് മൗലവി കൊണ്ടുവന്നത് മേൽ ഹദീസാണോ? മേൽ ഹദീസിന്റെ സനദാണോ? ഇതു ശിയാക്കൾ നിർമ്മിച്ചതാണെന്ന് അഥവാ മൗളൂആണെന്ന് ഇമാം അസ്ഖലാനി, ഇമാം ഇറാഖി പോലുള്ള ഹദീസ് വിശാരദന്മാർ എന്തുകൊണ്ട് പറഞ്ഞില്ല?
മൗലവി:-
ഹദീസുദ്ധരിച്ച ഇമാം അബൂ മൂസൽ മദീനി അഹ്‌ലുസ്സുന്നയുടെ ആധികാരിക മുഹദ്ദിസല്ല. കാരണം അദ്ദേഹം ബുഖാരി, മുസ്‌ലിം, തുർമുദി, നസാഈ, ഇബ്നു മാജ പോലുള്ള മുഹദ്ദിസല്ല. അദ്ദേഹം ഹി. 501-581കാലഘട്ടക്കാരനാണ്. ഇമാം ഗസ്സാലി അതിനു മുമ്പുള്ള ആളാണ്!!!
മറുചോദ്യം:-
മുഹദ്ദിസുകൾക്ക് ആധികാരിക പട്ടം കൊടുക്കുന്ന ചുമതല എന്നാണ് താങ്കൾക്ക് കിട്ടിയത്?
മേല്പറഞ്ഞ ആറു പേര് മാത്രമാണോ അല്ലെങ്കിൽ അവരുടെ കാലഘട്ടക്കാർ മാത്രമാണോ അഹ്‌ലുസ്സുന്നയുടെ ആധികാരിക മുഹദ്ദിസുകൾ? അവരുടെ കിതാബുകളിൽ എല്ലാ ഹദീസുകളും ഉണ്ടോ?
അവരുടെ കിതാബുകളിൽ ശിയാ റിപ്പോർട്ടർമാരിൽ നിന്നുള്ള ഹദീസുകളില്ലേ? അതിനാൽ അവ വാറോലകളാണോ? അബൂ മൂസൽ മദീനിയെ കുറിച്ച് ഹാഫിസ് ദഹബി പറഞ്ഞതു മാത്രം കാണുക:-
الإمام العلامة ، الحافظ الكبير ، الثقة ، شيخ المحدثين أبو موسى محمد بن أبي بكر عمر بن أبي عيسى أحمد بن عمر بن محمد بن أحمد بن أبي عيسى المديني الأصبهاني الشافعي صاحب التصانيف .....وعمل أبو موسى لنفسه معجما روى فيه عن أكثر من ثلاثمائة شيخ . (سير أعلام النبلاء)
(അദ്ദേഹം ഹാഫിളും മുഹദ്ദിസുകളുടെ നേതാവുമാണ്.... മുന്നൂറിലധികം ഗുരുനാഥന്മാരിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്ത ഒരു നിഘണ്ടു തന്നെയുണ്ട് അദ്ദേഹത്തിന്). അദ്ദേഹം 501ൽ ജനിച്ചുവെന്നത് അയോഗ്യതയായി ഏതെങ്കിലും ഇമാം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഹാഫിസ് ളിയാഉദ്ദീൻ മഖ്ദിസീ (ഹി. 569-643), ഇമാം ബൈഹഖി (ഹി. 384-458) തുടങ്ങിയ അനേകം ഇമാമുകളെ അയോഗ്യരാക്കൂ മൗലവീ.
മിശ്കാത്തിന്റെ മുഖദ്ദിമയിൽ പറയുന്നു:-
ولقد صنف الآخرون من الأئمة صحاحا مثل صحيح ابن خزيمة..... ومثل صحيح ابن حبان.... ومثل صحيح الحاكم..... ومثل المختارة للحافظ ضياء الدين المقدسي.....
ഈ ഭാഗം ശ്രദ്ധിച്ചു പഠിക്കൂ.
മൗലവി:-
ഇമാം ഗസ്സാലിക്കു മുമ്പ് ഈ ഹദീസ് അഹ്‌ലുസ്സുന്നയുടെ ഒരു കിതാബിലും ഇല്ല.
മറുചോദ്യം:-
أبو محمد الحسن بن أبي طالب محمد بن الحسن بن على الخلال ( :352 - 439هـ)
ഇദ്ദേഹം ഹി. 439 ൽ വഫാത്തായവരാണ്. ഗസ്സാലി ഇമാമിന് മുമ്പേ.
الإمام الحافظ المجود ، محدث العراق ، أبو محمد ; الحسن بن أبي طالب محمد بن الحسن بن علي ، البغدادي الخلال ، أخو الحسين ولد سنة اثنتين وخمسين وثلاثمائة..... ومات في جمادى الأولى سنة تسع وثلاثين وأربعمائة
അദ്ദേഹം فضائل شهر رجب ൽ ഇതു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അബ്ദുൽ അസീസ് അൽ കത്താനി (ഹി.389-466) എന്ന ഇമാം ആധികാരിക മുഹദ്ദിസാണ്. അദ്ദേഹം ഇതു തന്റെ فضائل رجب ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹവും ഇമാം ഗസ്സാലിയുടെ മുമ്പാണല്ലോ. അദ്ദേഹം ആരെന്നു കാണുക:-
عَبْدُ العَزِيْزِ بنُ أَحْمَدَ بنِ مُحَمَّدِ بنِ عَلِيٍّ
الإِمَامُ، الحَافِظُ، المُفِيدُ، الصَّدُوْقُ، مُحَدِّثُ دِمَشْقَ، أَبُو مُحَمَّدٍ عَبْدُ العَزِيْزِ بنُ أَحْمَدَ بنِ مُحَمَّدِ بنِ عَلِيِّ بنِ سُلَيْمَانَ التَّمِيْمِيُّ، الدِّمَشْقِيُّ، الكَتَّانِي، الصُّوْفِيُّ. وُلِدَ: سَنَةَ تِسْعٍ وَثَمَانِيْنَ وَثَلاَثِ مائَة..... مَاتَ: فِي جُمَادَى الآخِرَةِ، سَنَةَ سِتٍّ وَسِتِّيْنَ وَأَرْبَعِ مائَة
എന്നിരിക്കെ, അന്ധമായ വിരോധമല്ലേ താങ്കൾക്ക് മൗലവീ? ഇനിയും അന്വേഷിക്കൂ, അതിനു മുമ്പുള്ള കിതാബുകളിലും താങ്കൾക്ക് കണ്ടെത്താം.
ശാഫിഈ മദ്ഹബിന്റെ നിലപാട് പറയാം. അതിനു മുമ്പ് ഹദീസ് ഒന്ന് തീരുമാനമാകട്ടെ.
എംടി അബൂബക്ർ ദാരിമി
11/03/2021
Post a Comment