ഇബ്നു അബ്ദുൽ വഹാബിനെ ഉത്തരം മുട്ടിച്ച ചോദ്യം
വഹാബി ചിന്താധാരയുടെ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബി നോട് ഒരിക്കൽ ഒരാൾ ചോദിച്ചു:
റമദാനിൽ ഓരോ രാത്രിയും അള്ളാഹു എത്ര ആളുകളെ നരകത്തിൽ നിന്നും മോചിപ്പിക്കുന്നുണ്ട്?"
ഇബ്നുഅബ്ദുൽ വഹാബ് പറഞ്ഞു: റമദാനിലെ ഓരോ രാത്രിയും ഒരു ലക്ഷം ആളുകളെയും അവസാന രാത്രി ഈ മാസം മൊത്തം നരകത്തിൽ നിന്ന് മോചിപ്പിച്ച ആളുകളുടെ എണ്ണം അത്രയും മോചിപ്പിക്കും.
അന്നേരം അയാൾ പറഞ്ഞു:" നിങ്ങളീ പറഞ്ഞ എണ്ണത്തിന്റെ നൂറിൽ ഒന്ന് ആളുകൾ
നിങ്ങളുടെ വഹാബിയത് സ്വീകരിച്ചിട്ടില്ല, നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും മാത്രമാണ് മുസ്ലിംകൾ എന്ന് നിങ്ങൾ പറയുന്നുമുണ്ടല്ലോ?, പിന്നെ ആരാണ് ഈ നരകമോചനം കിട്ടുന്ന മുസ്‌ലിംകൾ??
ഇബ്നു അബ്ദുൽവഹാബ് ഉത്തരം മുട്ടിപ്പോയി.
അവലംബം :
براءة الاشعريين. ص 221
لمحمد العربي التباني شيخ المالكية
Post a Comment