വോട്ട് കച്ചവടത്തിന്റെ കർമശാസ്ത്രം: ട്രോളിലൂടെ മസ്അല വിവരിച്ച് ളിയാഉദ്ധീൻ ഫൈസി

ളിയാഉദ്ധീൻ ഫൈസി മേൽമുറി
വോട്ടുകച്ചവടം പൊടിക്കുകയാണ്. ആര് ആർക്ക് വിറ്റു എന്നതിൽ മാത്രമാണ് തർക്കം. കച്ചവടം ശരിയാകാൻ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. വസ്തു നൽകാനുള്ള അധികാരം വിൽക്കുന്നവനും വില നൽകാനുള്ള അധികാരം വാങ്ങുന്നവും ഉണ്ടാകണം. വസ്തുവും വിലയും നിശ്ചിതമായിരിക്കണം, അവ ഏൽപ്പിച്ച് കൊടുക്കാൻ കഴിയുന്നതാകണം, അനുവദനീയ വസ്തുക്കളാകണം, ഈജാബും ഖബൂലും (വിൽപ്പനയെയും വാങ്ങലിനെയും അറിയിക്കുന്ന പദങ്ങൾ) ഉണ്ടായിരിക്കണം. ഇവ പാലിക്കാത്ത കച്ചവടം സാധുവല്ലെന്നാണ് പണ്ഡിതർ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളും നേതാക്കളും ഓർക്കുമല്ലോ?