മിഅ്റാജ് നോമ്പിന് പ്രമാണം എന്ത്.?
റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്. പ്രവാചകര്‍ (സ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്.
അജ്ഞതകാരണം ചിലര്‍ മിഅ്റാജ് ദിനത്തില്‍ സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെകുറിച്ച് ബോധവാന്‍മാരാകണമെന്ന് ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്.
സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. (ഫതാവല്‍ കുബ്റ 2/54)
പ്രസ്തുത ഹദീസ് ചുവടെ കാണാം.
عن أبي هريرة(ر)عن النبي(ص)قال من
صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا{الغنية182/1واحياء
عن أبي هريرة(ر)عن النبي(ص)قال من
صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا{الغنية182/1واحياء
328/1}
അബൂ ഹുറൈറ( റ)തൊട്ട് വന്ന റിപ്പോർട്ടിൽ
നബി صلى الله عليه وسلم
പറഞ്ഞു
'ആരെങ്കിലും റജബ് 27 ന് നോമ്പ് നോറ്റാൽ 60മാസം നോമ്പ് നോറ്റ പ്രതിഫലം അവന് രേഖപ്പെടുത്തും.
അബൂ ഹുറൈറ( റ)തൊട്ട് വന്ന റിപ്പോർട്ടിൽ
നബി صلى الله عليه وسلم
പറഞ്ഞു
'ആരെങ്കിലും റജബ് 27 ന് നോമ്പ് നോറ്റാൽ 60മാസം നോമ്പ് നോറ്റ പ്രതിഫലം അവന് രേഖപ്പെടുത്തും.
ഇനി മറ്റു ചില കർമശാസ്ത്ര ഗ്രന്ഥങ്ങൾ എന്തു പറയുന്നു എന്ന് നോക്കാം.
ويستحب صوم يوم المعراج{فتح العلام208/2وباجوري392/1وإعانة270/2وفتاوى الشالياتي135}
മിഅ്റാജിൻ്റ ദിവസം നോമ്പ് സുന്നത്താണ് ( ഇആനത്ത്, ഫത്ഹുൽ അല്ലാം, ബാജുരി, ശാലിയാത്തി)
Post a Comment