പുണ്യനബി (സ)യുടെ വഫാത്ത്

നബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത്,
ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26ന്.

മൈമൂന ബീവിയുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം.

നബി(സ)യുടെ രോഗം മൂര്‍ഛിച്ചത്
റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ചയായിരുന്നു.

റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നബി(സ) പള്ളിയിലേക്ക് വന്നു സ്വഹാബത്ത് സുബ്ഹി നിസ്‌കരിക്കുമ്പോള്‍.

നബി(സ)യുടെ വഫാത്ത് നടന്നത്
റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നേരം പുലര്‍ന്നതിന് ശേഷം.

നബി(സ)യുടെ ജനാസ കുളിപ്പിച്ചത് 
റബീഉല്‍ അവ്വല്‍ 13 ചൊവ്വാഴ്ച ദിവസം.

നബി(സ)യുടെ മയ്യിത്ത് കുളിപ്പിക്കാന്‍
6 ആളുകള്‍ ആയിരുന്നു.

മയ്യിത്ത് കുളിപ്പിച്ചവര്‍..
അലി(റ), 
അബ്ബാസ്(റ), 
ഫള്‌ല്ബ്‌നു അബ്ബാസ്(റ), ഖുസമുബ്‌നു അബ്ബാസ്(റ), ഉസാമതുബ്‌നു സൈദ്(റ), 
ഷുഖ്‌റാന്‍ (തിരുനബി(സ)യുടെഅടിമ)എന്നിവരാണ്.

നബി(സ)യെ കുളിപ്പിക്കാന്‍ചാരിക്കിടത്തിയത്
അലി(റ)ന്റെ നെഞ്ചിലേക്കാണ്.

കുളിപ്പിക്കാന്‍ വെള്ളമൊഴിച്ചുകൊടുത്തത് 
ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ എന്നിവരാണ്.

വസ്ത്രം പൂര്‍ണ്ണമായും ഒഴിവാക്കാതെ 
അവിടുത്തെ ഖമീസ്വോട് കൂടിയാണ് കുളിപ്പിച്ചത്.

നബി(സ)യെ കിടത്താനും ചെരിക്കാനും സഹായിച്ചത്
അബ്ബാസ്(റ), 
ഫള്ല്‍(റ), 
ഖുസം(റ) എന്നിവരാണ്.

കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അലി(റ) പറഞ്ഞു
”എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡനം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അങ്ങേക്ക് എന്തൊരു പരിമളമാണ്.”

മൂന്ന് വസ്ത്രത്തിലാണ് നബി(സ)യെ കഫന്‍ ചെയതത്.

കഫന്‍ ചെയ്യാന്‍ ഉപയോഗിച്ച വസ്തം യമനിലെ സുഹാറില്‍ നിര്‍മ്മിച്ച രണ്ട് വസ്ത്രവും ഒരു പുതപ്പും.

മരണകാരണമായ രോഗസമയത്ത് നബി(സ)40പേരെ അടിമത്തമോചനം നടത്തി.

രോഗസമയത്ത് മകള്‍ ഫാത്വിമ(റ)യോട് നബി(സ) എന്തോ സ്വകാര്യം പറഞ്ഞു. അതുകേട്ട അവര്‍ ആദ്യം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തു.

ആ സ്വകാര്യം
ഈ രോഗത്തില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു. എന്നോട് കുടുംബക്കാരില്‍ നിന്നും ആദ്യം ചേരുന്നത് നീയായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയും ചെയ്തു.

രോഗസമയത്ത് തന്റെ കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ നബി(സ)സ്വദഖ ചെയ്യാന്‍ ആയിശ(റ)യുടെ കൈവശം ഏല്‍പ്പിച്ചു.

നബി(സ) വഫാത്തായപ്പോള്‍ അവിടുത്തെ പടയങ്കിയുടെ അവസ്ഥ.
30 സ്വാഅ് ബാര്‍ളിക്ക് ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു അത്.

നബി(സ)യുടെ ഉള്ളിലേക്ക് അവസാനമായി ചെന്നത്
ആയിശ(റ)യുടെ ഉമിനീരാണ്.

നബി(സ) മിസ്‌വാക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആയിശ(റ) അറാക്ക് കൊണ്ട് ബ്രഷ് ചെയ്യാന്‍ തുനിഞ്ഞു. പക്ഷെ അതിന്റെ അഗ്രം കഠിനമായതിനാല്‍ ആയിശാബീവി(റ) തന്റെ വായിലിട്ട് അത് ചതച്ച് പരുവപ്പെടുത്തി. അതുകൊണ്ട് നബി(സ)ക്ക് ബ്രഷ് ചെയ്തു കൊടുത്തു.

നബി(സ)യുടെ അവസാനത്തെ വസ്വിയത്ത്
നിസ്‌കാരത്തെക്കുറിച്ചും ആശ്രിതരെക്കുറിച്ചുമായിരുന്നു.

ആയിശബീവിയുടെ ഭവനത്തില്‍ അവരുടെതന്നെ ദിവസത്തിലും. ആയിരുന്നു 
നബി(സ)യുടെ വഫാത്ത് നടന്നത്.

ഹിജ്‌റ-11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ദിനം (ക്രിസ്ത്വാബ്ദം 632 ജൂണ്‍ 8)

വഫാത്ത് സമയത്ത് തിരുനബി(സ)യുടെ പ്രായം
ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് 63 വയസ്സ് പൂര്‍ണ്ണം. സൗരവര്‍ഷക്കണക്കനുസരിച്ച് 61 വര്‍ഷവും 84 ദിവസവും.

ലോകമുസ്ലീകളുടെ കരളിന്‍റെ കഷ്ണമേ അവിടുത്തേക്ക് ഒരു സ്വലാത്ത്..ﷺ