അത്ഭുതങ്ങളുടെ ആകാശയാത്ര
ഇനി നമുക്ക് മിഹ്റാജിന്റെ കഥ പറയാം അലി(റ)വിന്റെ സഹോദരിയാണ് ഉമ്മുഹാനിഹ് (റ) ഉമ്മുഹാനിഹ് (റ) യുടെ വീട്ടിൽ ഒരു രാത്രി നബി (സ) തങ്ങൾ ഉറങ്ങുകയായിരുന്നു ജിബ്രീൽ (അ) വന്നു നബി(സ)യെ വിളിച്ചുണർത്തി മസ്ജിദുൽ ഹറാമിലേക്കു കൂട്ടിക്കൊണ്ടുപോയി ദീർഘമായ ഒരു യാത്രക്കുള്ള ഒരുക്കമാണ് യാത്രയ്ക്കുവേണ്ടി മൃഗത്തെ കൊണ്ടുവന്നു കഴുതയെക്കാൾ വലുപ്പമുണ്ട് കോവർ കഴുതയെക്കാൾ ചെറുതാണ് വെളുത്ത നിറം ഒരത്ഭുത ജീവി പേര് ബുറാഖ് അതിൽ കയറി യാത്ര തുടങ്ങി പെട്ടെന്നു ബയ്തുൽ മുഖദ്ദസിൽ എത്തി പ്രവാചകന്മാർ സാധാരണ മൃഗങ്ങളെ ബന്ധിക്കുന്ന ഒരു കവാടമുണ്ട് ആ കവാടത്തിൽ ബുറാഖിനെ കെട്ടിയിട്ടു മസ്ജിദുൽ അഖ്സായിൽ പ്രവേശിച്ചു രണ്ടു റക്അത്ത് സുന്നത്തു നിസ്കരിച്ചു അതു കഴിഞ്ഞു പുറത്തു വന്നു ജിബ്രീൽ (അ) കാത്തു നിൽക്കുന്നു നബി (സ) തങ്ങളുടെ മുമ്പിൽ രണ്ടു പാനപാത്രങ്ങൾ വച്ചു ഒന്നിൽ പാൽ മറ്റൊന്നിൽ മദ്യം പ്രവാചകൻ പാൽ സ്വീകരിച്ചു അതിനുശേഷം ആകാശാരോഹണം ആരംഭിച്ചു ഒന്നാം ആകാശത്തെത്തി കാവലിരിക്കുന്ന മലക്കിനോടു ജിബ്രീൽ (അ) പ്രവേശനാനുമതി ആവശ്യപ്പെട്ടു താങ്കളുടെ കൂടെ ആരാണ്? മലക്കിന്റെ ചോദ്യം മുഹമ്മദ് ജിബ്രീൽ (അ)മറുപടി നൽകി അശ്റഫുൽ ഖൽഖിനു സ്വാഗതം. ....
ഒരാൾ അവിടെ ഇരിക്കുന്നു ജിബ്രീൽ (അ) പരിചയപ്പെടുത്തി മാനവകുലത്തിന്റെ പിതാവായ ആദം (അ) ആണ് ഇത് അഭിവാദ്യം ചെയ്യൂ നബി (സ) അഭിവാദ്യം ചെയ്തു പ്രത്യഭിവാദ്യം എന്ന നിലക്ക് ആദം (അ) പറഞ്ഞു : ഉന്നതനായ പുത്രനു സ്വാഗതം റസൂലുല്ലാഹിക്കു സ്വാഗതം
പിന്നീടു രണ്ടാം ആകാശത്തെത്തി അവിടെയും മലക്കുകളുടെ ചോദ്യവും ഉത്തരവും നടന്നു യഹ്യാ നബി (അ)നെയും ഈസാ(അ)നെയും കണ്ടു അഭിവാദ്യം ചെയ്തു
മൂന്നാം ആകാശത്തുവച്ചു യൂസുഫ് (അ)നെ കണ്ടു നാലാം ആകാശത്തുവച്ച് ഇദ്രീസ് (അ)നെ കണ്ടു അഞ്ചാം ആകാശത്ത് ഹാറൂൻ (അ)നെ കണ്ടു ആറാം ആകാശത്ത് മൂസാ(അ)നെ കണ്ടു ഏഴാം ആകാശത്ത് ഇബ്രാഹീം (അ)നെ കണ്ടു കണ്ടുമുട്ടിയ എല്ലാ പ്രവാചകന്മാരെയും അഭിവാദ്യം ചെയ്തു അവർ പ്രവാചകനെ സ്വാഗതം ചെയ്തു പിന്നെ സിദ്റത്തുൽ മുൻതഹായിലെത്തി ജിബ്രീൽ (അ) പിരിഞ്ഞു ഇനി ഒറ്റയ്ക്കുള്ള യാത്ര സർവശക്തനായ അല്ലാഹുവുമായി സംഭാഷണം നടന്നു അഭൗതികവും അമാനുഷികവുമായ കാര്യങ്ങൾ തിരികെ യാത്ര ആരംഭിച്ചു ആറാം ആകാശത്തുവച്ചു മൂസാ(അ) നെ വീണ്ടും കാണുന്നു അല്ലാഹുവിന്റെ സന്നിധിയിൽ നിന്നും എന്തൊരു സമ്മാനവുമായിട്ടാണു താങ്കൾ വരുന്നത്? ദിവസേന അമ്പതു വഖ്ത് നിസ്കാരം നബി ( സ) പറഞ്ഞു താങ്കളുടെ സമുദായത്തിന് അമ്പതു വഖ്ത് നിസ്കാരം നിർവഹിക്കാൻ കഴിയില്ല മടങ്ങിപ്പോവുക എണ്ണം കുറച്ചു തരാൻ ആവശ്യപ്പെടുക നബി (സ)തിരിച്ചു പോയി അഞ്ചുനേരത്തെ നിസ്കാരം കുറച്ചുകിട്ടി നാൽപത്തഞ്ചു നേരത്തെ നിസ്കാരവുമായി വന്നു ഇതറിഞ്ഞപ്പോൾ മൂസാ(അ) പറഞ്ഞു : ഇതു വളരെ ബുദ്ധിമുട്ടാണ് മടങ്ങിപ്പോകുക ഒമ്പതു തവണ ഇതാവർത്തിച്ചു ഒടുവിൽ അഞ്ചു നേരത്തെ നിസ്കാരവുമായി വന്നു വീണ്ടും പോകാൻ മൂസാ(അ) നിർബന്ധിച്ചതാണ് പക്ഷേ നബി ( സ) പോയില്ല ഇനിയും മടങ്ങിപ്പോകാൻ എനിക്കു ലജ്ജ തോന്നുന്നു അപ്പോൾ അല്ലാഹുവിന്റെ സന്ദേശമുണ്ടായി അഞ്ചു നേരത്തെ നിസ്കാരത്തിന് അമ്പതു നേരത്തെ നിസ്കാരത്തിന്റെ പ്രതിഫലമുണ്ട് ഒരു നേരത്തെ നിസ്കാരത്തിനു പത്തിരട്ടി പ്രതിഫലം ഈ യാത്രയിൽ സ്വർഗ്ഗവും നരകവും നബി (സ) കണ്ടു വിവിധ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെടുന്നവരെ കണ്ടു അവർ ചെയ്ത കുറ്റങ്ങൾ എന്താണെന്നു ജിബ്രീൽ (അ) വിവരിച്ചു കൊടുത്തു വാനലോകത്തുനിന്നു ബയ്തുൽ മുഖദ്ദസിൽ മടങ്ങിയെത്തി ഒരു സംഘം പ്രവാചകന്മാർ അവിടെയുണ്ടായിരുന്നു നബി (സ) അവർക്ക് ഇമാമായി നിസ്കരിച്ചു മക്കയിലേക്കുതന്നെ മടങ്ങി ഒറ്റ രാത്രികൊണ്ടു യാത്ര അവസാനിച്ചു പിറ്റേന്നു രാവിലെ ഉമ്മുഹാനിഹ് (റ)യുടെ വീട്ടിൽ നിന്നു തന്നെ നബി (സ) എഴുന്നേറ്റു വന്നു ഉമ്മുഹാനിഇനോടു രാത്രിയിലെ സംഭവങ്ങൾ വിവരിച്ചു മറ്റു സ്വഹാബികളോടും പറഞ്ഞു ഞാൻ ഹറമിലേക്കു പോകുന്നു ഈ വിവരം എല്ലാവരോടും പറയണം നബി (സ) തങ്ങൾ പറഞ്ഞു താങ്കൾ അവിടേക്കു പോകരുത് അവരാരും ഇതു വിശ്വസിക്കില്ല അവർ കളിയാക്കിച്ചിരിക്കും ഉമ്മുഹാനിഹ് പറഞ്ഞു ചിരിക്കട്ടെ കളിയാക്കട്ടെ അല്ലാഹു എനിക്കു നൽകിയ അനുഗ്രഹം ഞാൻ മറച്ചുവയ്ക്കാൻ പാടില്ല ഹറമിലേക്കു ചെന്നു അബൂജഹൽ ഉൾപടെയുള്ള സദസ്സിനു മുമ്പിൽ വച്ചു തന്റെ നിശായാത്രയെക്കുറിച്ചു പ്രവാചകൻ വിശദീകരിച്ചു അവർ ഉറക്കെ കളിയാക്കിച്ചിരിക്കാൻ തുടങ്ങി ഇതിനിടയിൽ ചിലർ അബൂബക്കർ (റ) വിനോട് വിവരം പറഞ്ഞു നബി (സ) അങ്ങനെ പറഞ്ഞോ ? പറഞ്ഞു കഹ്ബയുടെ അടുത്തുവച്ചു സംഭവം വിവരിക്കുന്നു സംശലാലുക്കൾ പറഞ്ഞു അങ്ങനെ പറഞ്ഞെങ്കിൽ ഞാനതു വിശ്വസിക്കുന്നു പ്രവാചകനിലുള്ള ഈ വിശ്വാസം അബൂബക്കർ (റ)വിനു സിദ്ധീഖ് എന്ന വിശേഷ നാമം നേടിക്കൊടുത്തു നബി (സ) നേരത്തെ ബയ്തുൽ മുഖദ്ദസ് കണ്ടിട്ടില്ലെന്നു ശത്രുക്കൾക്കും മിത്രങ്ങൾക്കുമെല്ലാം അറിയാം അതുകൊണ്ട് ആ പ്രദേശത്തെക്കുറിച്ചും പള്ളിയെക്കുറിച്ചും അതിന്റെ വാതിലിനെക്കുറിച്ചും അവർ പല ചോദ്യങ്ങളും ചോദിച്ചു എല്ലാറ്റിനും നബി (സ) വളരെ വ്യക്തമായി മറുപടി പറഞ്ഞു അബൂബക്കർ (റ) പറഞ്ഞു അല്ലാഹുവിന്റെ ദൂതരേ അങ്ങു പറഞ്ഞതു സത്യം ഒരു നേതാവ് ഇങ്ങനെ ചോദിച്ചു : അതിരിക്കട്ടെ ഞങ്ങളുടെ ഒട്ടകസംഘം അതുവഴി വരുന്നുണ്ട് അവരെപ്പറ്റി നിനക്കെന്തറിയാം ? ഒട്ടകസംഘം എവിടെ എത്തിയിട്ടുണ്ടെന്നും ഏതു ദിവസം അവർ മക്കയിലെത്തുമെന്നും റസൂലുല്ലാഹി(സ) പറഞ്ഞു കൊടുത്തു അവർ ആ ദിവസത്തിനുവേണ്ടി കാത്തിരുന്നു പറഞ്ഞ ദിവസം തന്നെ സംഘം എത്തിച്ചേർന്നു ഇത്രയെല്ലാമായിട്ടും ഖുറൈശികൾ വിശ്വസിച്ചില്ല അവരുടെ ധിക്കാരം അതിനനുവദിച്ചില്ല അവർ മർദനത്തിനു ശക്തികൂട്ടി മക്കയിൽ നിന്നു ബയ്തുൽ മുഖദ്ദസ് വരെയും അവിടെ നിന്ന് ആകാശലോകങ്ങളിലേക്കുള്ള യാത്ര ഇസ്റാഹ് ,മിഹ്റാജ് എന്നീ പേരുകളിൽ അറിയപ്പെടുന്നു നുബുവ്വത് ലഭിച്ചു പത്തു വർഷം കഴിഞ്ഞാണ് ഇസ്റാഉം മിഹ്റാജും നടന്നത് റജബ് 27 അന്ന് റസൂലുല്ലാഹി(സ) തങ്ങൾക്ക് അമ്പതു വയസ്സായിരുന്നു
Post a Comment