ശൈഖ് ഹംദാൻ ബിൻ റാഷിദിന്റെ ഖബറിനരികിൽ കൂട്ടുപ്രാർത്ഥന നടത്തുന്ന അറബികൾ..


 ഷെയ്ഖ് ഹംദാൻ ബിൻ റാഷിദിന്റെ ഖബറിനരികിൽ കൂട്ടുപ്രാർത്ഥന നടത്തുന്ന അറബികൾ..
എന്തിനും ഏതിനും ‘മക്കയിലേക്ക് നോക്കൂ..’ ‘മദീനയിൽ അങ്ങനെ ഇല്ലല്ലോ’ എന്നൊക്കെ പറയുന്ന കേരളത്തിലെ വഹാബികൾക്ക് ഇതൊരു പാഠം തന്നെയാണ്....


വിടവാങ്ങിയ ദുബൈ ഉപഭരണാധികാരിയും യുഎഇ ധന-വ്യവസായ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ ഭൗതികശരീരം ഖബറടക്കി. സാബീല്‍ പള്ളിയില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഉമ്മു ഹുറൈര്‍ ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.

ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂമിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈയില്‍ 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രവര്‍ത്തനം നാളെ മുതല്‍(വ്യാഴാഴ്ച) മാര്‍ച്ച് 27 ശനിയാഴ്ച വരെ മൂന്നു ദിവസത്തേക്ക് നിര്‍ത്തിവെക്കും