ബറാഅത്ത് നോമ്പ് ബിദ്അത്താണെന്ന് കണ്ണിയത്ത് ഉസ്താദ് പറഞ്ഞോ? മേലിൽ പറഞ്ഞു പോകരുത് - മുസ്തഫൽ ഫൈസി

മേലിൽ പറഞ്ഞു പോകരുത്
ബറാഅത്തിനു നോമ്പ് സുന്നത്തില്ലെന്നു ബഹു.കണ്ണിയത്ത് ഉസ്താദ് / ന.മ/ഫത് വ: നൽകിയതായി നവീനർ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
' ബറാഅത്തിനു പ്രത്യേക നോമ്പ് സുന്നത്തുണ്ടോ '  എന്നാണ് ചിലർ കണ്ണിയത്ത് ഉസ്താദോട് ചോദിച്ചത്.
ശഅബാൻ 15 ൻ്റെ നോമ്പാണ് 
ബറാഅത്തിൻ്റേത് കൊണ്ടുദ്ദേശിക്കുന്നത്.
അതേ സമയം എല്ലാ മാസവും വെളുത്ത ദിവസങ്ങളിൽ [ 13,14,15]  നോമ്പ് സുന്നത്തുണ്ട്.
ഈ രൂപത്തിൽ 15 ന്  നോമ്പെടുക്കുമ്പോൾ
ബറാഅത്തിനു മാത്രമായി അതു സംഭവിക്കില്ല. ബറാഅത്തിൻ്റെ പേരിൽ മറ്റൊരു ദിവസം പരിഗണിക്കാൻ നിർദ്ദേശവുമില്ല.
ഇതാണ്  ' ബറാഅത്തിനു പ്രത്യേകം ഒരു നോമ്പില്ലെന്നു '  അദ്ദേഹം പറഞ്ഞത്.
'ബറാഅത്തിൻ്റെ പേരിൽ മാത്രം ഒരു നോമ്പുണ്ടോ'  എന്നാണ് ചോദ്യത്തിൻ്റെ ഉള്ളടക്കമായി താൻ മനസ്സിലാക്കിയത്.
നാമും അങ്ങനെയാണ് മനസ്സിലാക്കുന്നത്.

' ശഅബാൻ പാതിയിൽ നോമ്പ് സുന്നത്തുണ്ടോ? ' എന്ന ചോദ്യത്തിനു
ഇമാം റംലീ /റ/ പറഞ്ഞത്
' സുന്നത്താണ് ; മാത്രമല്ല 13,14,15 ലും സുന്നത്താണ് ' എന്നാണ്.
ഇത് തന്നെയാണ് ബഹു.കണ്ണിയത്ത് ഉസ്താദ് പറഞ്ഞതിൻ്റെ ഉള്ളടക്കം.
അല്ലെങ്കിൽ റംലി /റ/ ക്കെതിരാണ് താൻ പറഞ്ഞതെന്നോ അദ്ദേഹം പറഞ്ഞത് താൻ അറിഞ്ഞില്ലെന്നോ പറയേണ്ടി വരും.
ചുരുക്കത്തിൽ, ബറാഅ: നോമ്പ് രണ്ട് പേരും അംഗീകരിക്കുന്നു.

പിന്നെ നവീനർ പറയാറുള്ളത്
ബറാഅ: നോമ്പിൻ്റെ ഹദീസ് അപ്രബലമായതിനാൽ തള്ളണമെന്നാണ്.
പക്ഷേ, പൊതു തെളിവുകൾ കൊണ്ട് അറിയപ്പെട്ട സുകൃതങ്ങൾക്ക് പ്രബലമല്ലാത്ത ഹദീസുകൾ തെളിവാക്കാമെന്നു പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
വിരോധിക്കപ്പെടാത്ത ഏതു ദിവസവും നോമ്പാകാമെന്നാണ് പൊതു നിയമം.
15 മേൽ പറഞ്ഞ വെളുത്ത ദിവസങ്ങളിൽ പെട്ടതുമാണ്.

മാത്രമല്ല, തീരെ പ്രബലമല്ലാത്ത ഹദീസ് പ്രകാരം സുകൃതം ചെയ്യാമെന്നതിന് കൂടുതൽ പ്രബലമായ തെളിവുണ്ട്താനും.

'' ഉഖ്ബത്തുബ്നു ൽ ഹാരിസ്/റ/ അബൂ ഇഹാബിൻ്റെ മകൾ 'ഗനിയ്യ: ' യെ വിവാഹിച്ചു. ശേഷം ഒരു സ്ത്രീ തന്നെ സമീപിച്ചു 'ഞാൻ നിനക്കും നീ വിവാഹിച്ച സ്ത്രീക്കും മുല തന്നിട്ടുണ്ട് ' എന്നു പറഞ്ഞു. അവൾ പറയുന്നത് കളവായതിനാൽ രണ്ടു കുടുംബവും പരിഗണിച്ചില്ല.ഏതാകട്ടെ, അദ്ധേഹം മദീനയിൽ പോയി നബി /സ്വ/യെ കണ്ടു വിഷയം പറഞ്ഞു. അവിടന്ന് ആദ്യം ഒന്നും പറഞ്ഞില്ല .വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു : ' നീ അവളെ ഒഴിവാക്കുക; അങ്ങനെ പറയപ്പെട്ടില്ലേ.' തുടർന്നു ഭാര്യയെ ഒഴിവാക്കി അവൾ വേറെ വിവാഹം ചെയ്തു.''
[ ബുഖാരി, ഫത്ഹുൽബാരി : 1/ 353]
അവളുടെ റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിൽ
സൂക്ഷ്മതയുടെ പേരിൽ ചെയ്യാനുള്ള കാര്യമാണ് വിവാഹമോചനവും പുനർവിവാഹമെന്ന സുകൃതവും.
ഇതാണ് നബി/സ്വ/ ചൂണ്ടിക്കാണിച്ചത്.
അവളുടെ റിപ്പോട്ട്  موضوع എന്ന് തന്നെ പറയാമല്ലൊ.

കൂടാതെ ഇമാം ശാഫിഈ /റ/ പറഞ്ഞതായി 
താൻ ഉദ്ദേശിക്കാത്ത അർത്ഥത്തിൽ
നവീനർ തട്ടി മൂളിക്കാറുണ്ട്, 
' ഹദീസ് സാധുവായാൽ അതാണെൻ്റെ മദ്ഹബ്. '
എങ്കിൽ ഇവിടെ മേൽ ഹദീസ് സാധുവായിരിക്കുന്നു. അതിനാൽ സുകൃതം ചെയ്യാൻ ഏതു ഹദീസുമാകാം.ഇത് ശാഫിഈ മദ്ഹബ് തന്നെ.
അതു കൊണ്ട് ബറാഅ: നോമ്പും മറ്റും
'ശാഫിഈ ' മദ്ഹബിനെതിരെ
മേലിൽ പറയരുത് കേട്ടോ .....

മുസ്തഫൽ ഫൈസി