ഭാര്യക്ക് വേണ്ടി ഭർത്താവ് ഭംഗിയാവണം
ഭാര്യ ഭംഗിയാവാൻ ഭർത്താവ് ആഗ്രഹിക്കുന്നതു പോലെ ഭർത്താവ് ഭംഗിയാവാൻ ഭാര്യയും ആഗ്രഹിക്കുന്നുണ്ട്...
ഭർത്താവ് ഭംഗിയായി നടക്കുന്നതു കാണാനാണ് ഭാര്യ ആഗ്രഹിക്കുന്നത്. വൃത്തിയും വെടിപ്പുമില്ലെങ്കിൽ ഭർത്താവാണെങ്കിൽ പോലും വെച്ചു പൊറുപ്പിക്കാൻ ചിലപ്പോൾ ഭാര്യയ്ക്കാവില്ല. ഇക്കാര്യങ്ങൾ ഭർത്താവിന്റെ ശ്രദ്ധയിൽ എപ്പോഴും ഉണ്ടാവണം. അല്ലാത്തവരെ മിക്ക ഭാര്യമാരും മനസ്സിലെങ്കിലും വെറുക്കും.
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "പുരുഷൻ തന്റെ ഭാര്യയുടെ മനം കവരും വിധത്തിൽ ഭംഗിയാവണം. അങ്ങനെ അവളുടെ കണ്ണ് അന്യപുരുഷന്മാരിൽ നിന്ന് അവളെ പതിവ്രതയാക്കണം."
ഒരിക്കൽ ഒരു സ്ത്രീ തന്റെ ഭൽത്താവിനെ കൂട്ടി ഖലീഫ ഉമർ (റ) വിന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞു: "ഞാനെന്റെ ഭർത്താവിൽ നിന്നു വിവാഹമോചനം ആഗ്രഹിക്കുന്നു. കാരണം അദ്ദേഹം കുളിക്കാതെ, വൃത്തിയില്ലാതെയാണ് നടക്കുന്നത്. നഖം മുറിക്കുകയും മുടി ചീകുകയും ചെയ്യില്ല. അദ്ദേഹത്തിന്റെ വൃത്തികെട്ട ഈ ജീവിതവുമായി പൊരുത്തപ്പെടാൻ ഒരിക്കലും സാധിക്കാത്തതു കൊണ്ടാണ് അങ്ങയോടിത് പറയുന്നത്..."
ഉമർ (റ) അദ്ദേഹത്തോട് കുളിച്ച് വൃത്തിയായി നഖം മുറിച്ച് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് ഖലീഫ പറഞ്ഞു: "മഹിളകൾ സുന്ദരികളാവാൻ പുരുഷന്മാർ ആഗ്രഹിക്കുന്നതു പോലെ പുരുഷന്മാർ സുന്ദരന്മാരാവാൻ മഹിളകളും ആഗ്രഹിക്കുന്നു."
Post a Comment