ശൈഖ് മുഹമ്മദ് അലി സ്വാബൂനി വഫാത്തായി
വിശ്രുത പണ്ഡിതനും സ്വഫ് വതു ത്വഫാസീർ എന്ന ഖുർആൻ വ്യാഖ്യാനത്തിന്റെ രചയിതാവുമായ ശൈഖ് അലി സ്വാബൂനി വിടപറഞ്ഞു.
സിറിയൻ സ്വദേശിയായ ശൈഖ് സ്വാബൂനി സമകാലിക മുസ്‌ലിം പണ്ഡിതന്മാരിൽ പ്രധാനിയായിരുന്നു. 1930 ൽ ആലപ്പോയിലായിരുന്നു ജനനം. ദീർഘകാലം വിശുദ്ധ മക്കയിലും മദീനയിലും അധ്യാപനം നടത്തിയിട്ടുണ്ട്. മുപ്പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മൂന്ന് വാള്യങ്ങളുള്ള സ്വഫ് വതു തഫാസീറാണ് അവയിലെ മാസ്റ്റർ പീസ്.
കൂടാതെ, രിയാളുസ്വാലിഹീൻ, റവാഇഉൽ ബയാൻ ഫീ തഫ്സീരി ആയാതിൽ അഹ്കാം, മുഖ്തസ്വറു തഫ്സീരി ഇബ്നി കസീർ, മുഖ്തസ്വറു തഫ്സീരി ത്വബ്രി തുടങ്ങി വേറെയും തഫ്സീറുകൾ ആ അനുഗ്രഹീത തൂലിക ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള ഒരു പണ്ഡിതനെയാണ് അദ്ധേഹത്തിന്റെ വിയോഗത്തിലൂടെ ലോകത്തിന് നഷ്ടമായത്. അല്ലാഹു അവിടുത്തെ ബർസഖീ ജീവിതം സന്തോഷത്തിലാക്കട്ടെ... അവരെയും നമ്മെയും സ്വർഗത്തിൽ അല്ലാഹു സംഗമിപ്പിക്കട്ടെ... ആമീൻ
Post a Comment