പഞ്ചാരമണലിലെ പാതിരാ കൊലപാതകം..!!
ഫെബ്രുവരി 15: ആ നരഹത്യക്ക് ഒരു വയസ്സ് കൂടി...
നമ്മുടെ കാലം കണ്ട അപൂർവ്വ പണ്ഡിത പ്രതിഭയായിരുന്നു സി.യം ഉസ്താദ് .
ഒരു പ്രഭാതത്തിൽ കടൽ കരയിൽ മരിച്ചു കിടക്കുന്നതാണ് നാം കണ്ടത്.
വയോ വൃദ്ധനായ അദ്ദേഹം എങ്ങിനെയാണ് പരസഹായമില്ലാതെ പാതിരാത്രിയിൽ അവിടെ എത്തിപ്പെടുന്നത്.
പാറയിൽ നിന്ന് വെള്ളത്തിൽ ചാടി മരിക്കാൻ മാത്രം വിഡ്ഢിയാണോ
ആ മഹാൻ..!?
ജീവിതത്തിന്റെ സായം സന്ധ്യയിൽ
ഉന്നത സ്ഥാനത്തിരിക്കുന്ന ആ പണ്ടിതൻ
സ്വയം ജീവനൊടുക്കി എന്ന് ചിന്തിക്കുന്നത് പോലും മഹാ പാപമാണ്.
ഒരു പാതിരാ കൊലപാതകത്തിന്റെ സാഹചര്യ തെളിവുകൾ ഉണ്ട് താനും.
എന്നിട്ടും അന്വേഷണ ഏജൻസികൾ
എന്ത് കൊണ്ടാണ് ഫയലുകൾ മടക്കി വെക്കുന്നത്...!?
സി.ബി.ഐ അവസാന വാക്കൊന്നുമല്ല.
അവർ മടക്കിയ എത്രയോ കേസുകൾ പിന്നീടു അന്വേഷിച്ചപ്പോൾ ദാരുണമായ കൊലപാതകമാണെന്ന് ഇന്ത്യയിൽ
പല വട്ടം തെളിഞ്ഞിട്ടുണ്ട്.
സമസ്ത കേരള ജമിയ്യത്തുൽ ഉലമയുടെ ആദരണീയനായ വൈസ് പ്രസിഡണ്ട് സ്ഥാനത്തായിരുന്നു മരിക്കുമ്പോൾ അദ്ദേഹം.
ഇത്രയും ഉന്നതനായ ഒരു പണ്ഡിതൻ ദാരുണമായി മരണപെടുമ്പോൾ നമുക്ക്
ചില ഉത്തരങ്ങൾ കിട്ടേണ്ടതുണ്ട്.
തീർച്ചയായും എസ്.കെ.എസ്.എസ്.എഫ്
ഈ സമര മുഖത്തു ശക്തമായി
നില കൊണ്ടിട്ടുണ്ട്.
ഏതറ്റം വരെയും പോയി നമുക്ക്
സത്യം കണ്ടെത്തണം.
അത് കൊണ്ട് നാം ഉണർന്നെ പറ്റൂ..
മുൻവിധികളും, ഊഹാ പോഹങ്ങളും
പരത്തി സത്യത്തെ തമസ്ക്കാരിക്കാൻ
നാം കാരണമാകരുത്.
കൊലപാതകം ആണെന്ന കാര്യത്തിൽ
ഒരു തരിമ്പു പോലും സംശയം ഇല്ല.
പക്ഷെ ആരെയും പ്രതിസ്ഥാനത്തു
നിർത്താൻ അല്ലാഹുവിനെ ഭയമുളളത് കൊണ്ട് തല്ക്കാലം ഇല്ല.
ലോക രക്ഷിതാവായ റബ്ബേ,
എല്ലാം കാണുന്ന കേൾക്കുന്ന
തമ്പുരാനേ,
ജീവിതം മുഴുവൻ വിശുദ്ധിയുടെ
നന്മ വിതറിയ,
നിന്റെ ഇൽമിനെ പ്രസരിപ്പിച്ച,
ആ മഹാമനീഷിക്കു വേണ്ടി ഒഴുക്കിയ കണ്ണീരിനും,
പ്രാര്ഥനക്കും നീ ഉത്തരം നൽകേണമേ..
ബശീർ ഫൈസി ദേശമംഗലം
Post a Comment