അപ്പവാണിഭ നേർച്ച - ശൈഖ് മുഹമ്മദ് ഹിമ്മസി (റ) - ഇടിയങ്ങര മഖാം
കോഴിക്കോട് പ്രദേശത്ത് നിരവധി മഹാന്മാരുടെ മഖ്ബറകൾ സ്ഥിതി ചെയ്യുന്നുണ്ട്, അതിൽ വളരെ പ്രസി്ദ്ധമായതും അപ്പവാണിഭ നേർച്ചയിലൂടെ പ്രശസ്തമായതുമായ മഖാമാണ് ഇടിയങ്ങര മഖാം (ശൈഖിൻെറ പള്ളി)
"മലബാറിന്റെ ചക്രവര്‍ത്തി” എന്ന പേരിലറിയപ്പെടുന്ന മഹാനാണ് അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന നിരവധി കറാമത്തുകള്‍ കാണിച്ച മഹാനായ ശൈഖ് മുഹമ്മദ് ഹിമ്മസി (റ) പോര്‍ച്ചഗീസുകാര്‍ക്കെതിരെ കരയിലും കടലിലുമായി ധാരാളം പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.
ഈ പ്രദേശത്ത് കടലാക്രമം ഉണ്ടായപ്പോള്‍ പ്രദേശത്തെ കാരണവന്മാർ അവരെ സ്വപ്നം കാണുകയും അതനുസരിച്ച് ഇടിയങ്ങരയിലുള്ള ശൈഖിന്റെ പള്ളി എന്നറിയപ്പെടുന്ന പള്ളിയിലേക്ക് മാറ്റി ഖബറടക്കുകയും ചെയ്തു എന്ന് ചരിത്രങ്ങളിൽ കാണാം.
എല്ലാ വര്‍ഷവും റജബ് മാസത്തിൽ മഹാനവർകളുടെ ആണ്ടിനോടനുബന്ധിച്ച് “അപ്പവാണിഭ” നേര്‍ച്ച നടക്കുന്നത് ഇവിടെയാണ്.നാലര നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് അപ്പവാണിഭ നേര്‍ച്ച.
അല്ലാഹു തആല അവരോടൊപ്പം നമ്മെയും ജന്നാത്തുന്നഈമിൽ ഒരുമിച്ച് കൂട്ടട്ടെ....ആമീൻ
Post a Comment