ബാബരി തകർത്തു ഇനി മഥുര പള്ളിയും അവർ പൊളിക്കാൻ പോകുന്നു...


 

ബാബരി മസ്ജിദ് പൊളിച്ചതിന് ശേഷം ഇനി കാശിയും മഥുരയും ബാക്കിയുണ്ടെന്ന മുദ്രാവാക്യമാണ് വിശ്വഹിന്ദു പരിഷത്ത് ഉയർത്തുന്നത്. കാശിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിര്‍ത്തി പങ്കിടുന്നത് ഗ്യാന്‍വാപി പള്ളിയുമായിട്ടാണ്. ഇതും മഥുരയിലെ ഷാഹി ഈദ് ഗാഹ് മോസ്കും പൊളിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം കയ്യേറിയാണ് ഈദ് ഗാഹ് മസ്ജിദ് പണിതതെന്ന് ഹരജിക്കാർ ആരോപിക്കുന്നു. 17ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഷാഹി ഇദ്​ഗാഹ്​ പള്ളി കൃഷ്​ണ​െൻറ ജന്മസ്ഥലത്താണ്​ നിൽക്കുന്നതെന്നാണ്​ വാദം. പള്ളി നിൽക്കുന്നതുൾപ്പടെയുള്ള 13 ഏക്കർ സ്ഥലം കാത്​റ കേശവ്​ദേവ്​ ക്ഷേത്രത്തി​െൻറ ഭാഗമാണെന്നും ഇവർ വാദിക്കുന്നു.

മു​ഗ​ള്‍ ഭ​ര​ണാ​ധി​കാ​രി ഔ​റം​ഗ​സീ​ബ് ക്ഷേ​ത്രം ത​ക​ര്‍ത്താ​ണ് പ​ള്ളി പ​ണി​ത​തെ​ന്നും പ​ള്ളി​ക്ക​മ്മി​റ്റി അ​നു​ബ​ന്ധ നി​ര്‍മാ​ണം ന​ട​ത്തി​യെ​ന്നു​ം ഹ​ര​ജി​യിൽ പറയുന്നു. ഒ​രി​ക്ക​ല്‍ പ്ര​തി​ഷ്ഠ​യി​രു​ന്ന സ്ഥ​ലം എ​ക്കാ​ല​ത്തും പ്ര​തി​ഷ്ഠ​യു​ടെ​താ​ണ്. അ​ത് ആ​രെ​ങ്കി​ലും കൈ​യ​ട​ക്കു​ക​യോ ത​ക​ര്‍ക്കു​ക​യോ ചെ​യ്താ​ലും അ​വ​രി​ല്‍നി​ന്ന് സ്വ​ത​ന്ത്ര​മാ​കു​മ്പോ​ള്‍ വീ​ണ്ടെ​ടു​ത്ത് അ​വി​ടെ ക്ഷേ​ത്രം സ്ഥാ​പി​ക്ക​ണമെന്നു​മാ​ണ്​ ഹ​ര​ജി​ക്കാ​ർ വാ​ദി​ക്കു​ന്ന​ത്.

അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് സംഘ്പരിവാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 'യെഹ് സിര്‍ഫ് ഝന്‍കി ഹെ, കാശി, മഥുര ബാക്കി ഹെ (ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട്)' എന്ന് മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു..

കത്ര കേശവ് ദേവ് ക്ഷേത്ര സമുച്ചയത്തിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു ഹിന്ദുത്വര്‍ അവകാശപ്പെടുന്ന 17ാം നൂറ്റാണ്ടിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ പ്രതികരണം തേടി പള്ളിക്കമ്മിറ്റിക്കും മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോൾ കോടതി.

ഫാഷിസം ഭരിക്കുന്ന ഇന്ത്യയിൽ ഇവർക്ക് ഇത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല.മെല്ലെ മെല്ലെ അതവർ സാധിക്കാൻ പോകുന്നു..