യുക്തിവാദികൾക്കും നാസ്തികർക്കും മറുപടി ഇന്ന് വേങ്ങരയിൽ
യുക്തിവാദികൾക്കെതിരെ ബൗദ്ധിക വിശകലനവും സംശയ നിവാരണവും ഇന്ന് വേങ്ങരയിൽ നടക്കും. വേങ്ങര ചേറ്റിപ്പുറം ജൽസ ഓഡിറ്റോറിയത്തിൽ ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാസ്തിക വാദികളും യുക്തി ചിന്തകരും നിരന്തരം ഉന്നയിച്ച കൊണ്ടിരിക്കുന്ന അബദ്ധജടിലമായ ആരോപണങ്ങൾക്കെതിരെ ഇസ്ലാമിക ദർശനങ്ങളും ശാസ്ത്രീയ സത്യങ്ങളും ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതാണ് പരിപാടി.
അഹ്ലുസ്സുന്നയുടെ അഭിമാനം, യുവജന സംഘത്തിന്‍റെ സഹ കാര്യദര്‍ശി ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും, യുക്തിവാദ കൂട്ടത്തിന്‍റെ അപചയങ്ങളിലേക്കും പൊരുത്തക്കേടുകളിലേക്കും ആഴത്തിലിറങ്ങി ചെന്ന് അതിന്‍റെ പൊള്ളങ്ങളത്രയും പഠിച്ചവതരിപ്പിക്കുന്ന യുവ പണ്ഡിതന്‍ ശുഐബുല്‍ ഹൈതമിയും സംശയ നിവാരണത്തിന് തുറന്നവസരമൊരുക്കിയ വേദിയില്‍ 'എന്തിന് മതം ? ,എന്ത് കൊണ്ട് ഇസ്ലാം?' എന്ന വിഷയത്തില്‍ സമൂഹത്തോട് സംവദിക്കും.
പരിപാടി ലൈവായി തൽസമയം സംപ്രേഷണം ചെയ്യും.
Post a Comment