ആൺകുട്ടികൾക്ക് സ്വർണ്ണം ധരിക്കാമോ.?

പുരുഷൻമാർക്ക് സ്വർണ്ണ വെള്ളി ആഭരണങ്ങൾ(വെള്ളിയുടെ ഒരു മോതിരം ഒഴികെ) ധരിക്കൽ ഹറാമാണ്. എന്ന കാര്യം എല്ലാവർക്കുമറിയാം.
എന്നാൽ ചെറിയ ആൺകുട്ടികൾക്ക് സ്വർണം ധരിക്കാമോ.? അവരെ അത് ധരിപ്പിക്കാമോ.!?

അനുവദനീയമാണെന്ന്താണ് ശാഫിഈ മദ്ഹബിലെ പ്രബലമായ വീക്ഷണം.
പ്രായപൂർത്തി ആകുന്നതുവരെ കുട്ടികളാണ്. അതിനാൽ അതുവരെ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിക്കാം. 
ഈ കാര്യം തുഹ്ഫ, റൗള തുടങ്ങി ഗ്രന്ഥങ്ങൾ ചർച്ചചെയ്തിട്ടുണ്ട് താഴെ അവ ചേർക്കുന്നു.
وللصبي والمجنون ( لبس أنواع حلي الذهب والفضة 
) كطوق وخاتم وسوار وخلخال ونعل ودراهم ودنانير معراة
تحفة المحتاج
و ) الأصح ( أن للولي ) الأب وغيره ( إلباسه ) كحلي الذهب وغيره ( الصبي ) ما لم يبلغ والمجنون إذ لا شهامة لهما تنافي تلك الخنوثة نعم لا خلاف في جواز ذلك يوم العيد ؛ لأنه يوم زينة ( قلت الأصح حل افتراشها ) إياه
تحفة المحتاج

قال النووي رحمه الله
وهل يجوز إلباس حلي الذهب الأطفال الذكور ، فيه ثلاثة أوجه كما ذكرنا في إلباسهم الحرير . 
قلت : الأصح المنصوص : جوازه ما لم يبلغوا ، والله أعلم .
الروضة

എന്നാൽ വലുപ്പത്തിലും കുട്ടികൾ അത് ശീലിക്കാതിരിക്കാൻ വകതിരിവ് എത്തിയതിനു ശേഷം പിന്നീട് അത് ഒഴിവാക്കുന്നതാണ് നല്ലത്.