മക്കൾ നിസ്കരിച്ച് വളരട്ടേ....


ചില പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ നിസ്‌കാരത്തോട് താൽപര്യം ഉണ്ടാക്കാം..

1..നിസ്‌കാരത്തില്‍ കണിശത പുലര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാവുക...

2..ഏത് കാര്യത്തിലും ഇഹലോകത്തിനേക്കാള്‍ പരലോകത്തിന് മുന്‍ഗണന കൊടുക്കുക. അത് കുഞ്ഞു മക്കളുടെ മനസ്സില്‍ നട്ടുപിടിപ്പിക്കുക. സ്‌കൂള്‍ പരീക്ഷകള്‍ക്ക് നമസ്‌കാരത്തേക്കാള്‍ പ്രാധാന്യം നല്‍കരുത്. പള്ളിയിലേക്ക് പോകുന്നതിനേക്കാള്‍ മുഖ്യമാകരുത് പഠന ചര്‍ച്ചകള്‍. നമസ്‌കാരം മുടക്കിയായ തൊഴിലിലൂടെ പണം സമ്പാദിക്കുന്നത് അന്തസ്സല്ല...

3..ക്ഷമ പാലിക്കുക, ക്ഷമ ഉപദേശിക്കുക. 'നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാന്‍ കല്‍പിക്കുകയും, അതില്‍ (നമസ്‌കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക.' (ത്വാഹാ: 132)

4..നിസ്‌കാരത്തിന് സഹായകമായ കാര്യങ്ങള്‍ ചെയ്യിക്കുക. ആവശ്യമില്ലാതെ ഉറക്കമൊഴിക്കാന്‍ അനുവദിക്കാതിരിക്കുന്നതും ബാങ്കിന്റെ സമയത്ത് അലാറം വെക്കലും അതിന്റെ ഭാഗമാണ്...

5..നിസ്‌കാരത്തിന്റെ ഹദീസുകള്‍ അവരെ കേള്‍പ്പിക്കുക. നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ ഭൗതികവും പാരത്രികവുമായ ശിക്ഷകളെ സംബന്ധിച്ച് ഉണര്‍ത്തുക. നമസ്‌കാരത്തിന്‍ നിഷ്ഠ പുലര്‍ത്തുന്നവര്‍ക്കുള്ള ദൈവികമായ പ്രതിഫലം സംബന്ധിച്ച് കുഞ്ഞുമനസ്സില്‍ താത്പര്യം ഉളവാക്കുക....

6..നിസ്‌കാരത്തിന് നിഷ്ഠ പുലര്‍ത്തുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക...

7..എല്ലായ്‌പ്പോഴും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ചിലപ്പോഴൊക്ക അവര്‍ കേള്‍ക്കട്ടെ. നബിമാരുടേയയും സുകൃതരുടേയും പ്രാര്‍ത്ഥന ഖുര്‍ആനിലുണ്ട്. 'എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ' (ഇബ്‌റാഹീം: 40)

8..ഖുര്‍ആന്‍ പഠിക്കുന്നവരും ജമാഅത്ത് നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരുമായി അവര്‍ക്ക് ബന്ധം ഉണ്ടാക്കിക്കൊടുക്കുക...

9..ഉറക്കില്‍ നിന്നും കുട്ടികളെ ഉണര്‍ത്തുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും يَا بُنَيَّ أَقِمِ الصَّلَاةَ 'എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക' (ലുക്മാന്‍: 17) പോലുള്ള ആയത്തുകളും ഹദീസുകളും പാരായണം ചെയ്ത് കൊണ്ട് വിളിക്കുകയും ചെയ്യുക....

10..ഒരു വീട് വാങ്ങേണ്ടി വന്നാല്‍ സൗകര്യങ്ങള്‍ പരിഗണിക്കുന്ന കൂട്ടത്തില്‍ പ്രഥമമായി വീട്ടില്‍ നിന്നും മസ്ജിദിലേക്കുള്ള ദൂരവും കൂടി പരിഗണിക്കുക...

നമ്മുടെ മക്കളെ പടച്ച റബ്ബ് സ്വാലിഹീങ്ങളായ മക്കളാക്കട്ടേ...ആമീൻ യാ റബ്ബൽ ആലമീൻ