ഖുതുബ പ്രാർത്ഥനയിൽ കൈ ഉയർത്തൽ തെറ്റാണോ?

ചോദ്യം
വെള്ളിയാഴ്ചത്തെ خطبةയിൽ خطيب ദുആ ചെയ്യുമ്പോൾ ഖത്തീബ് 
അല്ലാത്തവർ കൈ ഉയർത്തി آمين (ആമീൻ) പറയലാണോ അല്ലെങ്കിൽ ഉയർത്താതെ പറയൽ ആണോ വേണ്ടത്?
മറുപടി
ഖുതുബ നിർവഹിക്കുന്ന ഖത്തീബിന് പ്രാർത്ഥിക്കുന്ന സമയത്ത് കൈ ഉയർത്തൽ കറാഹത്താണ്.
ഇത് കൃത്യമായി കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ പറഞ്ഞിട്ടുണ്ട്.
ചുവടെ ഫത്ഹുൽമുഈൻ  പറയുന്നത് കാണുക. 
ﻭﻳﻜﺮﻩ اﻟﺮﻓﻊ ﻟﺨﻄﻴﺐ ﺣﺎﻟﺔ اﻟﺪﻋﺎء
എന്നാൽ പ്രാർത്ഥന കേൾക്കുന്നവർക്ക് ഈ കറാഹത്ത് ഉണ്ടെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടില്ല.
അത് തെറ്റാണെന്നും പറഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ മൊത്തത്തിൽ പ്രാർത്ഥന കേൾക്കുന്ന വേളയിൽ കൈ ഉയർത്തൽ സുന്നത്താണ് എന്ന ഗണത്തിൽ ഇതും പെടുന്നതാണ്.
ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നത് കാണുക.
رفع اليدين سنة. في كل دعاء خارج الصلاة ونحوها
ومن زعم أنه صلى الله عليه وسلم لم يرفعهما إلا في دعاء الاستسقاء فقد سها سهواً بينا وغلط غلطاً فاحشاً... وعبارة العباب مع شرحي له (يسن للداعي خارج الصلاة رفع يديه الطاهرتين)، للاتباع رواه الشيخان فتاوى ابن حجر الهيتمي رحمه الله