പ്രശസ്ത പണ്ഡിതൻ റമളാനുൽ ബൂത്വി തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്ന അപൂർവ ദൃശ്യം

 പ്രശസ്ത പണ്ഡിതൻ സഈദ് റമളാൻ അൽ ബൂത്തി  തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്ന അപൂർവ ദൃശ്യം....

പരിശുദ്ധ ദീനിന്റെ വിജ്ഞാനങ്ങൾ പറഞ്ഞുകൊടുക്കുന്ന വേളയിലാണ് കാപാലികർ ആ ശിരസ്സിലേക്ക് വെടിയുതിർത്തത്... സുബ്ഹാനള്ളാഹ്...

ഈ ചെറിയ വീഡിയോ പൂർണ്ണമായി കാണുക  

 
മുകളിലെ വീഡിയോ കാണാൻ സാധിക്കുന്നില്ലെങ്കിൽ ഈ ലിങ്കിൽ ശ്രമിക്കുക 👇
സിറിയയിൽ നടന്നു കൊണ്ടിരുന്ന കലാപങ്ങളോട് ഭരണാനൂകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വലിയ കോളിളക്കമാണുണ്ടാക്കിയത്. 2013 മാർച്ച് 21 ന് മതാധ്യാപനം നടത്തി കൊണ്ടിരിക്കവേ ആണ് മഹാൻ കൊല്ലപ്പെട്ടത്.

ഇസ്ലാമിക പണ്ഡിതൻ, ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് മൂഹമ്മദ് സഈദ് റമദാൻ ബൂത്വി 
: محمد سعيد رمضان البوطي‬ 
(1929 – 21 മാർച്ച് 2013). 
2004ൽ ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ് നേടി. അഹ്ലുസുന്നയുടെ ശക്തനായ വാക്താവായി അറിയപ്പെടുന്ന ഇദ്ദേഹം, തുർക്കിയിലെ ജൂലൈക്കയിലാണ് ജനിച്ചത്. തുടർന്ന് പിതാവിനോടെപ്പം ദമസ്‌ക്കസ്സിലേയ്ക്ക് പലായനം ചെയ്തു. സൂഫി ശൈഖായ പിതാവിന്റെ സ്വാധീനത്തിലാണ് വളർന്നത്. 
ഏഴാമത്തെ വയസ്സിൽ ഖുർആൻ ഹ്യദിസ്ഥമാക്കിയ ശേഷം ഡദാസ്‌ക്കസിലെ മതവിദ്യാലയങ്ങളിൽ നിന്ന് മത പഠനം നടത്തി. പിന്നീട് ഉപരിപഠനങ്ങൾക്കായി ഈജിപ്തിലെ അൽ അസ്ഹറിലേക്ക് പോവുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. തെ മീമംസ, സാഹിത്യം, തത്ത്വചിന്ത, സാമൂഹ്യശാസ്ത്രം, സാംസ്‌ക്കാരികപഠനങ്ങൾ എന്നീ വിഷയങ്ങളിലായി ഏകദേശം അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.