ശഹീദ് റിയാസ് മൗലവി: നാല് ആണ്ട് പിന്നിടുന്നു.. ആ ചിരിക്കുന്ന മുഖം തന്നെ മനസ്സിൽ

ശഹീദ് റിയാസ് മൗലവിയുടെ നാലാം 
ആണ്ടാണ് ഇന്ന്. (ഇംഗ്ലീഷ് മാസം മാർച്ച്‌ 19 രാത്രിയാണെങ്കിലും അറബിമാസം 
ജമാദുൽ ആഖിർ 23 നാണ്. )

കാസർഗോഡ് ചൂരി മുഹ്‌യുദ്ദീൻ ജമാഅത്ത് പള്ളിയിൽ 2009 മുതൽ 8 വർഷമായി സേവനമനുഷ്ട്ടിച്ചു പോന്നിരുന്ന ഉസ്താദ് റിയാസ് മൗലവിയെ മൂന്ന് ആർ. എസ്. എസ് പ്രവർത്തകർ രാത്രി 11.45 ന് പള്ളിക്കകത്ത് ഉസ്താദ് കിടന്നുറങ്ങുന്ന റൂമിലേക്ക് കയറിച്ചെന്ന് വെട്ടി കൊലപ്പെടുത്തിയതിന്റെ നാലാം ആണ്ട്. 


ഉസ്താദ് റിയാസ് മൗലവിയുടെ റൂമിൽ കയറി ആർ. എസ്. എസ് പ്രവർത്തകർ ഉസ്താദിനെ വെട്ടിക്കൊന്ന് മടങ്ങുമ്പോൾ ഒച്ച കേട്ട് അപ്പുറത്തെ റൂമിലെ ഖത്തീബ് ഉസ്താദ് വാതിൽ തുറക്കുന്നുണ്ട്. ഖത്തീബിന് എവിടെ നിന്നാണ് ഒച്ച എന്നൊന്നും മനസ്സിലാവുന്നില്ല. ഖത്തീബ് വാതിൽ തുറന്ന ഉടനെ പള്ളിക്ക് മുന്നിൽ അതിലൊരു കൊലയാളിയെ കാണുകയും ഉസ്താദിനെ കണ്ട കൊലയാളി ഉസ്താദിന് നേരെ തിരിഞ്ഞ് കല്ലെറിയുന്നുണ്ട്. ഉസ്താദ് പെട്ടെന്ന് വാതിൽ അടച്ചു. മറ്റൊരു വാതിലിലൂടെ പള്ളിയുടെ നിസ്കാരസ്ഥലത്ത് പോയി മൈക്കിൽ വിളിച്ചു പറയുകയായിരുന്നു. ആ കൊലയാളികൾ ഖതീബിനെയും ഇല്ലാതാക്കുമായിരുന്നു. അവർക്ക് റിയാസ് മൗലവിയെ കൊല്ലാനുള്ള കാരണം മൗലവി മുസ്ലിമാണ് എന്നത് മാത്രമാണല്ലോ... ഖത്തീബ് ഉസ്താദിനെ അല്ലാഹു കാത്തു. അൽഹംദുലില്ലാഹ്.

അവിടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ നടന്ന ആർ. എസ്. എസ് അതിക്രമങ്ങളെക്കുറിച്ച്. അവർ കൊന്ന മുസ്ലിംകളെ കുറിച്ച് ഇവിടുത്തെ നാട്ടുകാർ പറയും. ഏറ്റവും അവസാനത്തെ 19 വയസ്സുള്ള സാബിത്തിനെയും 22 വയസ്സുള്ള റിഷാദിനെയും 20 വയസ്സുള്ള സിനാനെയും കൊന്ന ആർ. എസ്. എസുകാർ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. എല്ലാ കൊലയാളികളെയും ബിജെപി നേതാവ് അഡ്വ പി. എസ് ശ്രീധരൻപിള്ള വാദിച്ച് മോചിപ്പിക്കുകയായിരുന്നു.

ഇനി ഒരിക്കലും ഒരു ആർ. എസ്. എസ് കൊലയാളിയും ശിക്ഷിക്കപ്പെടാതെ പോകരുത് എന്ന നീതിബോധം അവരുടെ വാശിയാണിപ്പോ. പ്രതികളെല്ലാം ഇപ്പോൾ ജയിലിൽ തന്നെയാണ്. വിചാരണ കഴിയാറായി.

ഉസ്താദ് കിടന്ന റൂമിൽ കുറച്ചുനേരം ഇങ്ങനെ നിക്കുമ്പോ ആ പുഞ്ചിരിക്കുന്ന മുഖം ഇങ്ങനെ മുന്നിൽ നിൽക്കുന്നുണ്ട് മായാതെ. ( റൂമിന്റെ ചിത്രം ഒപ്പം)