അധിക്ഷേപം അതിരു വിടരുത്
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത ഭാഷയിലുള്ള അധിക്ഷേപ വർഷം കാണാൻ സാധിച്ചു.
പലതും അതിരുവിടുന്ന പദപ്രയോഗങ്ങളായാണ്.
സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ട് സംസാരിച്ചതിനെ തുടർന്നാണ് ചില രാഷ്ട്രീയ സൈബർ പോരാളികളുടെ അതിരുവിട്ടുള്ള അധിക്ഷേപം.
അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. അത് അനിഷ്ടകരമാണെങ്കിൽ മാന്യമായ രൂപത്തിൽ സമീപിക്കണം.
പാണക്കാട് സെയ്യിദന്മാരോടും ഇതര അഹ്ലുബൈത്തിലെ അംഗങ്ങളോടും വളരെ മാന്യവും ബഹുമാനവും നിലനിർത്തിയുള്ള പാരമ്പര്യമാണ് കേരളക്കരയിലെ മുസ്ലിം മത സംഘടനകളിലും സമുദായ രാഷ്ട്രീയ പാർട്ടികളിലും ഉള്ളവരിൽ നിന്നും ഉണ്ടാവാറുള്ളൂ.
വല്ലപ്പോഴും അവരിൽനിന്ന് അനിഷ്ടകരമായ വല്ലതും ഉണ്ടായാൽ മാന്യമായി വിയോജിക്കുകയും തിരുത്തുകയും ചെയ്യാവുന്നതാണ്. അല്ലാതെ പൊതുഇടങ്ങളിൽ അസഭ്യം ചെയ്യുന്നത് മുസ്ലിം നാമധാരികൾക്ക് യോജിച്ചതല്ല.
ഇസ്‌ലാമിൽ പ്രഥമ സ്ഥാനീയരാണ് അഹ്‌ലുബൈത്ത്. തിരുനബി (സ) യുടെ ഉപ്പാപ്പയായ ഹാശിം, സഹോദരൻ മുത്വലിബ് എന്നിവരുടെ സന്താന പരമ്പരയിലെ എല്ലാ മുസ്‌ലിംകളും അഹ്‌ലുബൈത്ത് എന്ന വിശേഷണത്തിനർഹരാണ്.
എന്നിരുന്നാലും നബി തങ്ങളുടെ പേരക്കുട്ടികളാണ് അഹ്‌ലുബൈത്ത് എന്നറിയപ്പെടുന്നത്. മുസ്ലീങ്ങളെ സംബന്ധിച്ച് അവർ ബഹുമാനവും ആദരവും അർഹിക്കുന്നവരാണ്.
ഒരിക്കൽ നബി (സ), അലി (റ), ഫാത്വിമ (റ), ഹുസൈൻ (റ), ഹസൻ (റ) ഒന്നിച്ചിരിക്കുന്നതിനിടെ സൂറത്തുൽ അഹ്‌സാബിലെ 33 ആം ആയത്ത് അവതരിക്കപ്പെട്ടു. ഈ വാക്യം ഉരുവിട്ട ശേഷം അവിടുന്ന് പ്രാർഥിച്ചു. "ഇത് എന്റെ അഹ്‌ലുബൈത്താണ്. ഇവരെ സംസ്‌കാര സമ്പന്നരാക്കുകയും തിന്മയിൽ നിന്ന് അകറ്റുകയും ചെയ്യേണമേ...'
Post a Comment