വസന്തം ഇതാ അടുത്തെത്തി
ഇബ്നു അബ്ബാസ്(റ)വില്‍ നിന്നു നിവേദനം: നബി ﷺ പറഞ്ഞു. "റജബ് അല്ലാഹുﷻവിന്‍റെ മാസവും ശഅബാന്‍ എന്‍റെ മാസവും റമളാന്‍ എന്‍റെ സമുദായത്തിന്‍റെ മാസവുമാണ്..."
അനസ്(റ)വില്‍ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: "സ്വര്‍ഗത്തില്‍ ഒരു നദിയുണ്ട്. റജബ് എന്നാണതിന്‍റെ പേര്. പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മാധുര്യവുമാണതിലെ വെള്ളം. ആരെങ്കിലും റജബ് മാസത്തില്‍ നോമ്പനുഷ്‌ഠിച്ചാല്‍ പ്രസ്തുത നദിയില്‍ നിന്നു അല്ലാഹു ﷻ അവനു കുടിപ്പിക്കും."
നബി ﷺ പറഞ്ഞു: "റജബ് എന്‍റെ സമുദായത്തിന്‍റെ മാസമാണ്. എന്‍റെ സമുദായത്തിനു മറ്റു സമുദായങ്ങളേക്കാള്‍ ഉള്ള ശ്രേഷ്ഠതയാണ് മറ്റു മാസങ്ങളേക്കാള്‍ റജബിന്‍റെ മഹത്വം."
അനസുബ്നു മാലിക്(റ)വില്‍ നിന്നും നിവേദനം: സ്വര്‍ഗത്തില്‍ ഒരു കൊട്ടാരമുണ്ട്. റജബില്‍ നോമ്പനുഷ്‌ഠിച്ചവര്‍ മാത്രമേ അതില്‍ പ്രവേശിക്കുകയുള്ളൂ...
ഇമാം ശാഫിഈ (റ) പറയുന്നു:
5 രാവുകളിൽ ദുആ സ്വീകരിക്കപ്പെടും...
വെള്ളിയാഴ്ച രാവ്
വലിയ പെരുന്നാൾ രാവ്
ചെറിയ പെരുന്നാൾ രാവ്
റജബ് മാസത്തിലെ ആദ്യരാവ്
ശഅബാൻ പകുതിയുടെ രാവ്
റജബിൽ എല്ലാ നിസ്കാര ശേഷവും ദുആ ചെയ്യുക..!:
اَللَّهُمَّ بَا رِكْ لَنَا فِى رَجَبٍ وَ شَعَبَان.ْ وَبَلِّغْ لَنَا رَمَضَانْ.وَوَفِّقْنِي فِيه قِيَامِي وَصِيَامِي وَتِلاَوَةِ الْقُرْءَانْ
"റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറകത് ചെയ്യേണമേ... റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ... ആ റമളാനിൽ നിസ്കാരവും നോമ്പും മറ്റു സൽക്കർമ്മങ്ങളും കൊണ്ട് അതിനെ വരവേൽക്കാൻ തൗഫീഖ് നൽകേണമേ...
*'മൂന്ന് മാസം കഴിഞ്ഞാൽ റമളാനാണ്; അത് ആദ്യം അറിയിച്ച ആൾക്ക് സ്വർഗം കിട്ടും' എന്നിങ്ങനെയുള്ള എളുപ്പപണികളൊന്നും ആരും കാണിക്കല്ലേ..!, അല്ലാഹു നീതിമാനാകുന്നു.. അധ്വാനിച്ചവർക്കുള്ളത് പോലെ എളുപ്പക്കാർക്ക് കൊടുത്താൽ നീതിയാകുമോ..!!*
.
Post a Comment