ഭാര്യയെ അടിക്കുന്നത് ശരിയാണോ..?

‎‎‎‎‎‎‎‎‎‎‎‎‎‎ 
മറുപടി: ഖുർആൻ പറയുന്നു: അനുസരണക്കേട് കാണിക്കുമെന്ന് പേടിയുള്ള ഭാര്യമാരെ നിങ്ങൾ ഉപദേശിക്കുക. (ശരിയായില്ലെങ്കിൽ ) കിടപ്പറയിൽ അകന്നു നിൽക്കുക (എന്നിട്ടും അനുസരിക്കുന്നില്ലെങ്കിൽ) അടിക്കുക. അനുസരിച്ചാൽ പിന്നെ മറ്റു മാർഗങ്ങൾ തേടരുത്.
  (വിശുദ്ധ ഖുർആൻ 4:34)

📍02) പരുക്കോ മുറിവോ പറ്റാത്ത വിധമല്ലേ അടിക്കാൻ പാടുള്ളൂ..? 

മറുപടി: അതെ.

📍03) അടിച്ചതിന് ശേഷം രാത്രി അവളെ ഭോഗിക്കുന്നതിനെക്കുറിച്ച് നബി ﷺ പറഞ്ഞതെന്താണ്..? 

മറുപടി: 'അടിമയെ തല്ലും പോലെ നിങ്ങൾ ഭാര്യയെ തല്ലുകയും എന്നിട്ട് രാത്രി അവളുമായി സംയോഗത്തിലേർപ്പെടുകയും ചെയ്യരുത്' 
  (ബുഖാരി,അത്താജ് 2/298) 

 ഇണ ചേരാൻ സ്ത്രീയുടെ ശരീരം മാത്രമല്ല മനസ്സും സന്നദ്ധമാവണം എന്ന ശാസ്ത്രീയ തത്വവും ഇതിലുണ്ട് 

📍04) എന്തിനാണ് നീ ഭാര്യയെ തല്ലിയത് എന്ന് ഭർത്താവിനെ ചോദ്യം ചെയ്യാൻ പാടുണ്ടോ..? 

മറുപടി: 'തന്റെ ഭാര്യയെ തല്ലിയതെന്തിനാണെന്ന് ഭർത്താവിനോട് ചോദിക്കരുതെന്ന് ' നബി ﷺ പറഞ്ഞിരിക്കുന്നു.
  (അബൂദാവൂദ്,അത്താജ് 2/298) 

📍05) എന്താണിതിനു കാരണം..?

മറുപടി: ദമ്പതികൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവും ഒന്നു തല്ലിയെന്നുമിരിക്കും പ്രശ്നം അൽപം കഴിഞ്ഞാൽ തീരുകയും ചെയ്യും. ചില സ്ത്രീകൾ അടി ചോദിച്ചു വാങ്ങുന്ന തരം നാവുള്ളവരായിരിക്കും. അത് ഇന്റർവ്യൂ ചെയ്ത് ചോദിച്ച് നാലാളറിഞ്ഞാൽ നാണക്കേടും അവർക്ക് തന്നെയാണ്. അത് കൊണ്ടാണ് ചോദിക്കരുത് എന്ന് പറഞ്ഞത്. ഇത് പരിക്ക് പറ്റാത്ത ഇസ്ലാം അനുവദിച്ച അടി അടിച്ചാലാണ്. അല്ലാതെ ഭാര്യയെ പീഡിപ്പിക്കാൻ ഭർത്താവിന് അവകാശമില്ല. അത് തടയുകയും വേണം.

📍06) നബി ﷺ ഭാര്യമാരെ അടിച്ചിട്ടുണ്ടോ..? 

മറുപടി:  ഇല്ല വേലക്കാരനെയോ ഭാര്യമാരെയോ നബി ﷺ അടിച്ചിട്ടില്ല എന്ന് ഹദീസിൽ വന്നിട്ടുണ്ട്.
  (അത്താജ് 2/298)

📍07) ചില പുരുഷന്മാർ പറയും ഇവൾ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് എനിക്ക് എല്ലാ ഉയർച്ചയുമുണ്ടായതെന്ന്, ചിലർ എല്ലാ തകർച്ചയുമുണ്ടായത് എന്നും പറയാറുണ്ട്. സ്ത്രീകാരണം അങ്ങനെ ഉയർച്ചയോ തകർച്ചയോ ഉണ്ടാവുമോ..?

മറുപടി: ഉണ്ടാവും. 

📍08) അതിന് തെളിവുണ്ടോ..?

മറുപടി: ഉണ്ട്. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച പ്രസിദ്ധമായ ഹദീസ് അതിന് തെളിവാണ്. നബി ﷺ പറയുന്നു: 'മൂന്ന് കാര്യങ്ങളിലാണ് ലക്ഷണവും ലക്ഷണക്കേടും അടങ്ങിയിട്ടുള്ളത്. (1) സ്ത്രീ (2) വീട് (3) വാഹനം ' 
  (ബുഖാരി, മുസ്ലിം, മിശ്കാത് 330)

09) ചില വാഹനം ഐശ്വര്യം കൊണ്ടുവരും എന്നതിനും ഇത് തെളിവല്ലേ..? 

മറുപടി: അതെ. അപ്രകാരം തന്നെ ചില ഭവനങ്ങളും ലക്ഷണമൊത്തതായിരിക്കും. ചുരുക്കത്തിൽ കെട്ടിയ പെണ്ണും ഉപയോഗിക്കുന്ന വാഹനവും താമസിക്കുന്ന വീടും ലക്ഷണമൊത്തതോ അപലക്ഷണമുള്ളതോ ആയിരിക്കാം.

📍10) ജനിക്കുന്നത് ആൺകുട്ടിയാവാൻ എന്തെങ്കിലും പോംവഴിയുണ്ടോ..?

മറുപടി: ഉണ്ട്. നബി ﷺ പറഞ്ഞതായി അസ്റഖി (റ) രേഖപ്പെടുത്തുന്നു : ഭാര്യ ഗർഭിണിയാണെന്നറിഞ്ഞാൽ ഭർത്താവ് അവളുടെ വയറിന്മേൽ തടവി 

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيم اَللَّهُمَّ أُسَمِّي مَا فِي بَطْنِهَا مُحَمَّدًا فَٱجْعَلْهُ لِي ذَكَرًا

【'ബിസ്മില്ലാഹിർറഹ്മാനിർറഹീം അല്ലാഹുമ്മ ഉസമ്മീ മാഫീ ബത്വ് നിഹാ മുഹമ്മദൻ ഫജ്ഹൽഹു ലീ ദകറൻ'】

ഒരുപാടാളുകൾക്ക് ഇത് യാഥാർത്ഥ്യമായി അനുഭവപ്പെട്ടിട്ടുണ്ട്.
  (തസ്ഹീലുൽ മനാഫിഉ 141)

📍11) അതിന്റെ അർത്ഥമെന്താണ്..?

മറുപടി: അല്ലാഹുവേ.., ഇവളുടെ ഉദരത്തിലുള്ള കുഞ്ഞിന് ഞാൻ മുഹമ്മദ് എന്ന് പേരിടുന്നതാണ് അതിനാൽ ഈ കുഞ്ഞിനെ നീ ആൺകുഞ്ഞാക്കേണമേ.. 

12) കുഞ്ഞ് ആണാണെങ്കിൽ മുഹമ്മദ് എന്ന് പേരിടുകയും വേണ്ടേ..? 

മറുപടി: വേണം 

13) ചില കുഞ്ഞുങ്ങൾ പിതാവിന്റെ ഛായയിലും ചിലർ മാതാവിന്റെ ഛായയിലും ജനിക്കുന്നതിനെക്കുറിച്ച് കിതാബുകളിൽ വല്ലതും പറഞ്ഞിട്ടുണ്ടോ..?

മറുപടി: ഉണ്ട്. ആരുടെ ശുക്ളമാണോ കൂടുതൽ കരുത്തും അളവുമുള്ളത് അവരുടെ രൂപത്തിലായിരിക്കും കുഞ്ഞ് രൂപം പ്രാപിക്കുക.
  (തസ്ഹീൽ 151) 

 ആദ്യം സ്ഖലിക്കുന്നവരുടെ ഛായയാണുണ്ടാവുക എന്നും ചില കിതാബുകളിൽ കാണുന്നുണ്ട്.