വിജയം വിതയ്ക്കുന്ന ഭർത്താവ്
✍🏼കുടുംബജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് ഭാര്യയും ഭർത്താവും. ഭർത്താവാണ് ഇവിടെ യഥാർത്ഥ ഭരണാധിപൻ. കുടുംബസംവിധാനത്തിന്റെ ആണിക്കല്ല്...
അതിനാൽ തന്നെ ഭർത്താവിന്റെ സ്വഭാവം, പെരുമാറ്റം എന്നിവയെ ആശ്രയിച്ചായിരിക്കും കുടുംബത്തിന്റെ ഐക്യവും ഛിദ്രതയും നിലകൊള്ളുന്നത്.
ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ കൂടെ അരുപറ്റി നിൽക്കാൻ ഭർത്താവിനോളം മറ്റാർക്കു സാധിക്കും..? മഞ്ഞണിഞ്ഞ രാത്രികളിൽ ചൂടു പകരുകയും വറ്റി വരണ്ട മനസ്സിന് കുളിർ പകരുകയും ചെയ്യുന്നത് മാറ്റാരുമല്ല ഇങ്ങനെ ഇളകി മറിയുന്ന ജീവിതത്തിന് അലകും പിടിയും നൽകാൻ പ്രാണനാഥൻ തന്നെ വേണം.
ഏതൊരു സ്ത്രീക്കും ചില ഇഷ്ടാനിഷ്ടങ്ങളുണ്ട്. പുരുഷന്മാർക്കൊക്കെ ഉള്ളതു പോലെത്തന്നെ അവയിൽ സാധ്യമായവ വകവെച്ചു കിട്ടുക അവളുടെ അവകാശമാണ്. ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുന്ന ഭർത്താവിന് ഏതൊരു ഭാര്യയും 'ഗുഡ് സർട്ടിഫിക്കറ്റ് ' നൽകുമെന്നതിൽ സംശയമില്ല...
ഭർത്താവിൽ നിന്ന് ഏതൊരു ഭാര്യയും പ്രതീക്ഷിക്കുന്ന ചില നല്ല കാര്യങ്ങളുണ്ട്. ഇക്കാര്യത്തിൽ ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴിയുന്നവനാണ് നല്ല ഭർത്താവ്.
സ്ത്രീയുടെ ചിന്തകൾ പോവുന്നത് എപ്രകാരമാണെന്നതിനെപ്പറ്റി ഡോ: പി.എം മാത്യു വെല്ലൂർ എഴുതുന്നതു കാണുക: 'എന്നെയും കുട്ടികളെയും സംരക്ഷിക്കണം. കൂടുതൽ പണവും സുഖ സൗകര്യങ്ങളും ഉണ്ടാവണം. ഭർത്താവ് എന്റെ വ്യക്തിത്വം അംഗീകരിക്കണം. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എപ്പോഴും കുറ്റം പറയരുത്. എന്നെ അഭിനന്ദിക്കുകയും വേണം. ഇങ്ങനെയുള്ള ജീവിതപങ്കാളിയെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്റെ ചെയ്തികളെ നിയന്ത്രിക്കുന്നതിനു വിരോധമില്ലെങ്കിലും എനിക്കു വീട്ടിലുള്ള സ്ഥാനം വകവെച്ചു തരണം. അദ്ദേഹം സന്തോഷമുള്ളവനായിരിക്കണം'
(കുടുംബജീവിതത്തിൽ നിന്ന്)
ഭർത്താവ് ഭാര്യയ്ക്ക് ചെയ്തു കൊടുക്കേണ്ട ചില കടമകളുണ്ട്. അവ ഇസ്ലാം വിശദീകരിച്ചു തന്നിട്ടുണ്ട്. അവ യഥാവിധി പാലിക്കുന്നുവെങ്കിൽ സ്ത്രീയുടെ മേൽപ്പറഞ്ഞ ആഗ്രഹങ്ങൾ ഒരിക്കലും വിസ്മരിക്കപ്പെടില്ല...
Post a Comment