ശൈഖുനാ മൂര്യാട് ഉസ്താദ് ആരായിരുന്നു.?

 സൂഫീ സരണിയിൽ ജീവിതം നയിച്ച, സൂക്ഷ്മതയുടെ പര്യായമായി പരിലസിച്ച ശൈഖ് മൂര്യാട് ഉസ്താദ്... ആത്മീയ ചക്രവാളത്തിൽ പ്രശോഭിച്ചു നിന്ന  ആ താരകവും പോയ് മറഞ്ഞിരിക്കുന്നു...

ശൈഖുനാ മൂര്യാട് ഉസ്താദ് ആരായിരുന്നു.?

സിംസാറുൽ ഹഖ് ഹുദവി മൂരിയാട് നടത്തിയ പ്രഭാഷണത്തിൽ നിന്ന് ഒരല്പ ഭാഗം കേൾക്കുക



ശൈഖുനാമൂര്യാട് ഉസ്താദ് :
 ഓർമ്മയുടെ തീരത്ത്ആത്മീയ വെളിച്ചം അണഞ്ഞു,

(ഷമീർരാമപുരം)

ജന്മം കൊണ്ട് വടക്കാങ്ങരകാളാവ് ദേശത്തിൻ്റെ ആത്മീയ അഭിമാനവും
കർമ്മം കൊണ്ട് ഉത്തര മലബാറിൻ്റെ ആത്മീയ വെളിച്ചവുമായശൈഖുനാമൂര്യാട് ഉസ്താദ് ഓർമ്മയായി.
പതിറ്റാണ്ടുകളായി പനങ്ങാങ്ങര ഗവ: യൂപ്പി സ്കൂളിനടുത്തുള്ള വസതിയിലായിരുന്നു ആത്മീയ കർമ്മയോഗി താമസിച്ചിരുന്നത്.
പ്രമുഖ സൂഫിവര്യനും ആത്മീയ വേദികളിലെ നിറഞ്ഞ സാന്നിധ്യവും വാഗ്മിയുമായിരുന്നു  മുര്യാട്
ഹംസ മുസ്ല്യാർ  (75) എന്ന
ശൈഖുനാമൂര്യാട് ഉസ്താദ്'
ഇന്ന് രാവിലെയാണ്
പനങ്ങാങ്ങരയിലെ വസതിയിൽ വെച് മരണപ്പെട്ടത്. കേരളത്തിനകത്തും പുറത്തുമായി ആയിരകണക്കിന് ആത്മീയ സദസുകളുടെ നേതൃത്വമായിരുന്ന മൂര്യാട് ഉസ്താദ് ,പാരമ്പര്യ പള്ളിദർസ് വിദ്യാഭ്യാസത്തിലൂടെ തലമുറകളുടെ ഗുരുനാഥനായി മാറി, 
ദർസി പഠനത്തിൻ്റെ വിശുദ്ധീകാത്ത് സൂക്ഷിച്ച് വിനയവും വാൽസല്യവും മുഖമുദ്രയാക്കിയാണ് ആത്മീയ പ്രചരണ രംഗത്ത് വേറിട്ട സഞ്ചാരം നടത്തിയത്, 
അത്മീയ സദസുകളിലൂടെ
 ആയിരങ്ങൾക്കാണ് ആശ്വസ മേകുന്ന ഉപദേശങ്ങളിലൂടെ പ്രാർത്ഥനക്ക് നേതൃത്വം നൽകാറുണ്ടായിരുന്നത്.
 അൽഭുത സിദ്ധിയുള്ള ചൈതന്യമാണ് ഓരോ പ്രാർത്ഥന സദസും വിശ്വാസികൾക്ക് സമ്മാനിക്കാറുള്ളത്.
മൂര്യാട്ഉസ്താദിൻ്റെ ഡയറിയിലെ ഒഴിവു ദിവസത്തിനായി 
വർഷങ്ങൾ കാത്തിരിക്കുന്ന ഉലമാ ഉമറാ ,പള്ളി, മദ്റസ ,കൂട്ടായ്മകൾ നിരവധിയാണ്.1975 ൽകൊണ്ടോട്ടി പരതക്കാട് ജുമാ മസ്ജിദിലും ഇമാമായിട്ടുണ്ട്

1977 മുതൽ 
കണ്ണൂർ ജില്ലയിലെ കാഞ്ഞങ്ങാട്മൂര്യാട് ജുമാ മസ്ജിദിലെ ഖത്തീബ്, മുദരീസായി സേവനം ചെയ്തു കൊണ്ടാണ് ഉത്തരകേരളത്തിലും, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും ശ്രദ്ദേയനായത്. ആത്മീയ ആചാര്യൻ
ശൈഖുനാ
കണ്യാല അബ്ദുല്ലമൗലയുടെ ശിഷ്യനായി ആത്മീയ നേതൃത്വത്തിലെ നിത്യ സഞ്ചാരിയായിരുന്നു. 
തലമുറകളുടെ ഗുരുനാഥനായി മാറി ആയിരകണക്കിനു ശിഷ്യ സമ്പത്തിനുടമയായി മാറി
 ശൈഖുനാ മൂര്യാട് ഉസ്താദ് എന്ന പേരിലാണ് ആത്മീയ സദസുകൾക്ക് നേതൃത്വം നൽകിയിരുന്നത്,
.  നിരവധി മതസ്ഥാപനങ്ങൾ നിർമിക്കുന്നതിന് വേണ്ടി ആത്മീയ പ്രഭാഷണങ്ങൾ നിർവഹിച്ച് ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. പനങ്ങാങ്ങര
 അഹ് ലുസുന്ന ഫൗണ്ടേഷൻ്റെ സ്ഥാപക ഉപദേശകനുംരക്ഷാധികാരിയുമാണ്.

വടക്കാങ്ങര കാളാവ്
മേലേ കാളാവിലെ പരേതരായ തെക്കോടത്ത് മൊയ്തീൻ ഹാജിയുടേയും രാമപുരം കുഴിക്കാട്ടിൽ ഫാത്തിമയുടേയും മകനായി 1945 ലാണ് ജനനം.

ഭാര്യമാർ: വെള്ളേങ്ങൽ ഹഫ്സത്ത്
(പഠിഞ്ഞാറ്റു മുറി)
പരേതയായ കുഴിക്കാട്ടിൽ ഫാത്തിമ
(പനങ്ങാങ്ങര)
മക്കൾ: മുഹമ്മദ് സാലിം ഫൈസി
കൂടത്തായി ( ഖത്തീബ്, കൂടത്തായി പുറായിൽ ജുമാ മസ്ജിദ് )
ഹഫ്സത്ത് (കരിഞ്ചാപ്പാടി)
മരുമക്കൾ: അബ്ദുസമദ് കുട്ടക്കാടൻ (കരിഞ്ചാപ്പാടി)
പുള്ളിയിൽ ഉസ് ന(ആലത്തൂർപ്പടി)
സഹോദരങ്ങൾ: ഖദീജ (വടക്കാങ്ങര,)
നബീസ ( കടുങ്ങപുരം, ) കുഞ്ഞിമുഹമ്മദ് മുസ്ല്യാർ (കാളാവ്)
ഉമ്മർ മുസ്ല്യാർ (വെള്ളാട്ടുപറമ്പ്)
പരേതനായ അബു ഹാജി (മേലേ കാളാവ്)

ആത്മീയ വേദികളിലെ വേറിട്ട വെളിച്ചം അണഞ്ഞ വിവരം അറിഞ്ഞതിന് ശേഷം അണമുറയാത്ത ആയിരങ്ങളാണ് പനങ്ങാങ്ങരയിലേക്ക് ഒഴുകി എത്തിയത്. രാത്രി ഒൻമ്പത് മണിയോടെപനങ്ങാങ്ങര ഗസാലി നഗറിലുള്ള കുടുംബ വക മനേങ്ങാട്ട് പറമ്പിലെ മഖ്ബറിയിലാണ് ഖമ്പറടക്കിയത്.
29/O 1/2021