കല്ലൂർ ഉസ്താദ് അഹ്ലുസ്സുന്നയുടെ കാവലാൾ

കല്ലൂർ മുഹ്‌യദ്ധീൻ കുട്ടി മുസ്ലിയാർ
അഹ്‌ലുസ്സുന്നയുടെ_കാവലാൾ
➖➖➖➖➖➖➖➖
അഹ്‌ലുസ്സുന്നത്തി വൽ ജമാഅതിന്റെ ആശയ പ്രചരണ പ്രബോധന രംഗത്ത് നിസ്തുലമായ സംഭാവന നൽകിയ പണ്ഡിത ശ്രേഷ്ഠരാണ് കല്ലൂർ മുഹ്‌യദ്ധീൻ  കുട്ടി മുസ്ലിയാർ

തനി നാടൻ ശൈലിയിൽ  സാദാരണക്കാരന് വേഗത്തിൽ ഉൾകൊള്ളാൻ കഴിയുന്ന ഉദാഹരണങ്ങൾ നിരത്തി ബിദ്അത്തുകാരെയും കള്ള ത്വരീഖത്തുകാരെയും അദ്ദേഹം സമർത്തമായി നേരിടുകയും
പുത്തനാശയക്കാരന്റെ പിഴച്ച വാദഗതികൾ തുറന്ന് കാണിക്കുകയും ചൈതു

നാട്ടിക ഉസ്താദിന് ശേഷം സുന്നി ആശയ പ്രചരണ വേദികളിൽ കല്ലൂരുസ്താദിന്റ സാനിധ്യം ഏറെ ശ്രദ്ധേയമായിരുന്നു

പുത്തൻ വാദികളുടെ പിഴച്ച വാദഗതികളുടെ മുനയൊടിക്കുന്നതിൽ മർഹൂം ഇ.കെ.ഹസൻ മുസ്ലിയാരുടെയും നാട്ടിക ഉസ്താദിന്റെയും സർഗ കഴിവുകൾ കല്ലൂർ ഉസ്താദിലും സമ്മേളിച്ചിരുന്നു

സരളമായ ശൈലിയിൽ ശ്രോദാവിനെ ഇരുത്തി ചിന്തിപ്പിക്കുന്ന പണ്ഡിതോചിതമായ അവതരണ ശൈലിയിലുള്ള കല്ലൂർ ഉസ്താദിന്റെ ഓരോ പ്രഭാഷണങ്ങളും ഏറെ പഠനാർഹവും അഹ്‌ലുസ്സുന്നക്ക് വലിയ മുതൽകൂട്ടുമായിരുന്നു

കൊണ്ടോട്ടിക്കടുത്ത പരതക്കാട് കാവുങ്ങത്തൊടി പൂളക്കച്ചാലിൽ മൂസക്കുട്ടിയുടെയും കദീസയുടെയും പുത്രനായി 1952 മെയ് മാസത്തിലാണ് മുഹ്‌യദ്ധീൻ  കുട്ടി മുസ്ലിയാരുടെ ജനനം

സുൽത്താൻ ബത്തേരിക്കടുത്ത കല്ലൂരിൽ ജോലി ചെയ്തതിനാലാണ്  പരതക്കാട് സ്വദേശിയായ മുഹ്‌യദ്ധീൻ  കുട്ടി മുസ്ലിയാർ കല്ലൂർ മൊയ്തീൻ കുട്ടി മുസ്ലിയാരായത്

നാട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം പൊയിലൂർ ,എലത്തൂർ ,പരതക്കാട് ,ദേവ ദിയാൽ ,തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് പഠനം  നടത്തി
എലത്തൂർ അബ്ദുൽ ഖാദർ മുസ്ലിയാർ 
മർഹൂം ഇ.കെ.ഹസൻ മുസ്ലിയാർ 
മടവൂർ സി.എം.വലിയുള്ള
വെളിമുക്ക് മൊയ്തീൻ മുസ്ലിയാർ
തുടങ്ങിയ പ്രമുഖരാണ് കല്ലൂർ  ഉസ്താദിന്റെ ഗുരുനാഥന്മാർ 

കല്ലൂർ, പഴയങ്ങാടി ,പിണങ്ങോട് ,ഇരിക്കൽ ,ചാലിയപ്രം ,എടവണ്ണപ്പാറ റഷീദിയ്യ ,പര തക്കാട് ,വല്ലപ്പുഴ ,തയ്യോട്ട് ചിറ ,തുടങ്ങിയ സ്ഥലങ്ങളിലായി നാല് പതിറ്റാണ്ട് കാലം ജ്ഞാനപ്രസരണ വീധിയിൽ സേവനം ചെയ്തു
പരതക്കാട് നൂറുൽ ഹുദയുടെയും തയ്യോട്ട് ചിറ കമ്മു സൂഫി മെമ്മോറിയൽ അറബി കോളേജിന്റെയും മുഖ്യ ശിൽപിയും   സ്ഥാപനത്തെ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതും കല്ലൂർ ഉസ്താദായിരുന്നു

തികഞ്ഞ സൂഫീ ജീവിതം നയിച്ച കല്ലൂർ ഉസ്താദ് ഒരു വലിയ്യിന്റെ എല്ലാ ഗുണ ഗണങ്ങളുമുള്ള മഹാനായിരുന്നു

ചാവക്കാട് ഹിബതുള്ളാഹിൽ ബുഖാരിയാണ് കല്ലൂർ ഉസ്താദിന്റെ പ്രധാന ശൈഖ്
 മർഹും ഹാമിദ് കോയമ്മ തങ്ങളിൽ നിന്ന് ആത്മീയ ചികിത്സക്കുള്ള പ്രത്യേക ഇജാസത്തുകളും കരസ്ഥമാക്കിയിരുന്നു

സൂഫിവര്യനായ തൃപ്പനച്ചി ഉസ്താദിന് കല്ലൂർ ഉസ്താദിനോട് പ്രത്യേക ബഹുമാനമായിരുന്നു

മർഹും ശംസുൽ ഉലമ ,കണ്ണിയത്തുസ്താദ്,  മർഹൂം അന്ത്രുപ്പാപ്പ ,കണ്യാല മൗല ,
തുടങ്ങിയ മഹത്തുക്കളുമായി ആത്മീയ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു

തായുമ്മ ഹജ്ജുമ്മയാണ് ഉസ്താദിന്റ സഹധർമ്മിണി
രണ്ട് പുത്രന്മാരും ഒരു പുത്രിയുമാണ് സന്താനങ്ങൾ
2008 ജൂൺ 8 നായിരുന്നു മഹാനവറുകൾ വഫാതായത്

നാഥൻ ജന്നാത്തുൽ ഫിർദൗസിൽ ഉന്നത  പദവി നൽകി  അനുഗ്രഹിക്കട്ടെ... ആമീൻ
✍️എം_എ #റഊഫ്_കണ്ണന്തളി