ചെമ്പരിക്ക ഖാസിയുടെ കൊലപാതകം; തെളിവുകൾ


. കേരളാ പോലീസ് ചില കേസുകളിൽ തുമ്പ് ഉണ്ടാക്കാൻ കഴിയാത്തത് അവരുടെ കാര്യക്ഷമതയുടെ കുഴപ്പമല്ല. സമ്മർദ്ദങ്ങളുടെ ഫലമാണ്.അതിന് ഒരു ഉദാഹരണം ആണ് സി എം അബ്ദുള്ള മൗലവി  എന്ന ചെമ്പരിക്ക ഖാസി എന്ന വലിയ മനുഷ്യന്റെ, മതേതരത്വത്തിന്റെ കാവലാൾ, സമസ്തയുടെ ഉപാധ്യക്ഷൻ,കാസറഗോഡ് ചമ്പരിക്ക ഖാസിയുടെ മരണം കൊലപാതകം തന്നെ.അത് 100%സത്യവുമാണ്. അത് കേരളാ പോലീസ് എന്നല്ല കൊച്ചു കുട്ടികൾക്കും അറിയാം. ഇവിടെ  "ചിലരുടെ"സമ്മർദ്ദങ്ങൾ ആണ് ആത്മഹത്യയിലേക്ക് എത്തിച്ചത്.
ഞാൻ ഈ കൊല്ലപ്പെട്ട  ഖാസിയുടെ വീട്ടിൽ പോയിരുന്നു.വീട് മുഴുവൻ ചുറ്റും നടന്ന് കണ്ടു. അവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റർ അടുത്ത് ദൂരം ഉണ്ട്‌ കടൽ തീരത്ത് എത്താൻ. ഇദ്ദേഹം "ആത്മഹത്യാ" ചെയ്യാൻ പുറപ്പെട്ട സമയം വെളുപ്പിന് 3 മണിക്ക്. വെളുത്ത വാവിന്റെ സമയം.
ദുരുഹതയിലേക്ക് വിരൽ ചൂണ്ടുന്ന ചിലത്

👉  ഖാസിക്ക് രണ്ട് കണ്ണടയാണ് ഉള്ളത്. അതിൽ ഒന്ന് കാറിൽ സൂക്ഷിക്കുന്നു. മറ്റേത് വീട്ടിലും. കണ്ണടയില്ലാതെ ഇദ്ദേഹത്തിന് സന്ധ്യ കഴിഞ്ഞാൽ ഒരടി നടക്കാൻ പറ്റില്ല. അങ്ങനെയിരിക്കെ ഏകദേശം 1കിലോമീറ്റർ അകലെ വെളുപ്പിന് ഇദ്ദേഹം കണ്ണടയില്ലാതെ എങ്ങനെ കടൽ തീരത്ത് എത്തിപ്പെട്ടു?

👉  കാഞ്ഞങ്ങാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഖാസിയുടെ സുഹൃത്തായ,  ഒരു ഉസ്താദ് ചികിത്സയിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈലിൽ നിന്ന് രാത്രി 9:30ന് ശേഷം ഒരു കാൾ ഖാസിക്ക് വന്നിരുന്നു. എന്നാൽ ഈ ഫോൺ ലൊക്കേഷൻ കാഞ്ഞങ്ങാട് അല്ല. മറ്റൊരു ലൊക്കേഷനിൽ നിന്നാണ്. ചികിത്സയിൽ ഇരിക്കുന്ന ഉസ്താദിന്റെ ഫോൺ കാഞ്ഞങ്ങാട് ആശുപത്രിയിൽ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് കടത്തിയത് ആരാണ്? ആരാണ് ഖാസിയെ വിളിച്ചത്? എന്താണ് ഫോണിൽ കൂടി  മൊഴിഞ്ഞത്?

👉 ഖാസി രാത്രിയായാൽ ഒരാളെയും വീട്ടിൽ കയറ്റാറില്ല. അങ്ങനെ ആരെങ്കിലും വന്നാൽ ഖാസിയുടെ വീടിന് ഒരു കിളി വാതിൽ ഉണ്ട്‌. അത് തുറന്ന് ആവശ്യം കേട്ട് പ്രതികരിക്കും.100%പരിചയവും 'വിശ്വാസവും'ഉള്ള വ്യക്തികളെ മാത്രമേ രാത്രിയിൽ അദ്ദേഹം വീട്ടിൽ പ്രവേശിപ്പിക്കു. അങ്ങനെയിരിക്കെ കാഞ്ഞങ്ങാട് ഹോസ്പിറ്റലിൽ കിടക്കുന്ന ഉസ്താദിന്റെ ഫോണിൽ നിന്ന് ഒന്നുകിൽ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഖാസിയെ വിളിച്ചത് ആര്? ആ വിളിക്ക് ശേഷമാണ് അന്ന് രാത്രിയിൽ ഖാസിയുടെ വീട്ടിൽ ആളുകൾ എത്തിയത്? അവർ ആരാണ്?

👉  ഖാസിയുടെ വീട് ഓടിട്ട പഴയ വീട് ആണ്. (ആ വീടിന്റെ പരിസരം മുഴുവൻ ഞാൻ കാണുകയും mറോഡിൽ നിന്നും ഇടത് വശത്ത് കൂടിയാണ് വീടിന്റെ ഉമ്മറത്ത് എത്തുക. അപ്പോൾ ഒന്നിൽ കൂടുതൽ ആളുകൾക്ക് ആ വീടിന്റെ പുറകുവശത്തും, അതുപോലെ ഉമ്മറത്തിന് അപ്പുറവും ഉള്ള ഭിത്തിക്ക് മറഞ്ഞും ആൾക്കാർക്ക് നിൽക്കാം. അങ്ങനെയെങ്കിൽ ഫോണിൽ ബന്ധപ്പെട്ട ആളും,  ഒന്ന് അല്ലെങ്കിൽ രണ്ട് അതിൽ കൂടുതൽ ആളുകൾ ഖാസിയുടെ വീട്ടിൽ കേറിയിട്ടുണ്ടാവില്ല. ഖാസിയെ കൈകാര്യം ചെയ്ത് തങ്ങളുടെ  "പിടിയിൽ "ആയതിനു ശേഷം മറഞ്ഞു നിൽക്കുന്ന ആളുകൾ എടുത്ത് വാഹനത്തിൽ കേറ്റി കടൽ തീരത്ത് എത്തിച്ചു?

👉   കണ്ണട വയ്ക്കാതെ ഒരു കിലോമീറ്ററോളം വടിയും കുത്തി, ടോർച് തെളിയിച്ച്, (കുടയും ഉണ്ട്‌ എന്ന് പറയുന്നു. ഞാൻ ആ മൊഴി ഓർക്കുന്നില്ല)ഇതെല്ലാം പിടിച്ച് ചെങ്കുത്തായ പാറയുടെ മുകളിൽ കേറി വടി, ടോർച്, കുട, ചെരുപ്പ് എന്നിവ ഒരു സ്ഥലത്ത് അടുക്കി വച്ച് കടലിൽ ചാടി ആത്മഹത്യാ ചെയ്തു.

👉   എന്തൊരു വിരോധാഭാസം.  ആത്മഹത്യാ ചെയ്യാൻ പോകുന്ന ഒരാൾ ഇങ്ങനെ ചെയ്യുമോ?
    >  ആത്മഹത്യാ ചെയ്തു എന്നിരിക്കട്ടെ. അതിന് പ്രേരിപ്പിച്ച ഘടകം?
   >  സാമ്പത്തിക തട്ടിപ്പ്? മറ്റ് ആരോപണങ്ങൾ? കുടുംബ പ്രശ്നങ്ങൾ? എന്തെങ്കിലും

👉    ഇദ്ദേഹം ആത്മഹത്യാ ചെയ്യാൻ പോയ സമയത്ത് വീട് ആരാണ് പൂട്ടിയത്? ഖാസിയോ? അതോ തന്നെ താഴ് വന്ന് സ്വയം പൂട്ടായി വീണതോ? അങ്ങനെയെങ്കിൽ ഒരു വിരലടയാള വിദഗ്ധനെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് പകരം 
അന്നത്തെ ഡി വൈ എസ് പി ഹബീബ് നാട്ടുകാരുടെയും വീട്ടുകാരുടെയും എതിർപ്പ് അവഗണിച്ച് എന്തിനാണ് ഖാസിയുടെ വീട് കുത്തി തുറന്നത്?

👉  ആ പ്രദേശത്ത് മണൽ വാരൽ സംഘങ്ങൾ ഉണ്ടായിരുന്നു. അന്ന് രാത്രിയിൽ പോലീസ് റെയ്ഡ് ഉണ്ടാകുമെന്നും ഇന്ന് നിങ്ങൾ മണൽ വാരാൻ എത്തരുത് എന്ന് നിർദേശം കൊടുത്തത് ആരാണ്?

👉  ചമ്പരിക്ക ഖാസിയെ കടൽ തീരത്തേക്ക് കടത്തികൊണ്ട് വന്ന സമയത്ത് ആ പ്രദേശത്തെ വൈദ്യുതി ബന്ധം ആരുടെ നിർദ്ദേശപ്രകാരം ആണ് വിഛേദിച്ചത്?

👉  ഖാസിയുടെ കൊലപാതകം നടക്കുന്ന  അന്ന് വെളുപ്പിന് ഒരു വെളുത്ത കാർ കടൽ തീരത്ത് എത്തിയിരുന്നു. അത് ആരുടെ? അന്ന് വെളുപ്പിന് മേല്പറഞ്ഞ കടൽ തീരത്ത് വച്ച് ഒരലർച്ച, നിലവിളി കേട്ടതായി പ്രദേശ വാസികളും സ്ത്രീകളും മൊഴി നൽകിയിരുന്നു.ഇതേ കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയോ?

👉  പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

      ©️  ചെങ്കുത്തായ പാറയുടെ മുകളിൽ നിന്നും ചാടി ആത്മഹത്യാ ചെയ്തയാളുടെ  കണ്ണിന്റെ മൂലയില്‍ എങ്ങനെ മുറിവുണ്ടായി?

      ©️  വെള്ളത്തില്‍ വീഴുമ്പോള്‍ എങ്ങനെയാണ് ഒരാളുടെ കഴുത്തെല്ല് പൊട്ടുക?
     ©️ കുറ്റിക്കാട്ടില്‍ വലിച്ചിചിഴച്ച് കൊണ്ടു പോകുമ്പോഴുണ്ടാവുന്ന മുറിവ് എങ്ങനെയാണ് കാലില്‍ പറ്റിയത്?
 
     ©️ വഴുതി വീണു പോവുന്ന, നന്നായി നീന്താനറിയുന്ന, പ്രദേശവാസിയായ കടലിനെക്കുറിച്ച് എല്ലാം മനസിലാക്കിയ ഒരാള്‍ രക്ഷപ്പെടുകയല്ലെ വേണ്ടത്?
ഞാൻ അവസാനിപ്പിക്കുന്നു.


1) വിദേശത്തേക്ക് കടന്ന ഖാസിയുടെ ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കണം
2) മംഗലാപുരം ജയിലിൽ കിടന്ന (ഒന്ന് കൂടി വ്യക്തത എനിക്ക് കിട്ടണം കണ്ണൂർ ആണോ, മംഗലാപുരം ആണോ എന്നത് )ക്രിമിനലിനെ പുറത്ത് ഇറക്കി വാടക വീട് നൽകി ഒളിപ്പിച്ച് കൃത്യം നടത്താൻ, ഗൂഢാലോചന നടത്തിയ, കൊലക്ക് എല്ലാ സഹായവും നൽകിയ, കൊലക്ക്  കൂട്ട് നിന്ന"ബന്ധു"വിനെ കസ്റ്റഡിയിൽ എടുക്കണം.
സിസ്റ്റർ അഭയ കേസിൽ കഞ്ചാവടികാരന്റെ ഒറ്റ മൊഴിയിൽ വെടി പുക പോലെ കുറ്റം വിധിച്ച സിബിഐ, കഞ്ചാവ് അടിക്കാത്ത, വെളിവ് ഉള്ള, കാര്യങ്ങൾ അറിയാവുന്ന ഉദുമ, ചെമ്പരികയിൽ ആളുകൾ ഉണ്ട്‌.

 സിബിഐ ആർക്കാനും വേണ്ടി ഒക്കാനിക്കാതെ കഞ്ചാവ് രാജുവിനോട് കാണിച്ച ശുഷ്‌കാന്തിയുടെ വെറും 5% മതി ഖാസിക്ക് നീതി കിട്ടും.



 നീതി കിട്ടുമെന്ന പ്രതീക്ഷയോടെ

മാർട്ടിൻ മേനച്ചേരി
ഡസ്ക് ചീഫ്
സൗത്ത് ഇന്ത്യ ടൈംസ്
കൊച്ചി