വഴിവിട്ട ലൈംഗികത: ഇസ്ലാമിക പഠനം

‎‎‎‎‎‎‎‎‎‎‎‎‎‎‎‎             സംശയവും❓
               മറുപടിയും
01) അനാശ്യാസത്തിന് പോകുന്നവർക്ക് ഓട്ടം പോകൽ ടാക്സിക്കാർക്ക് ഹറാമാണോ..?

മറുപടി: ഹറാമാണ്.

02) അത് തൊഴിലിന്റെ ഭാഗമല്ലേ..?

മറുപടി: എങ്കിൽ തന്റെ സഹോദരിയേയോ ഭാര്യയേയോ ഉമ്മയേയോ വ്യഭിചരിക്കാൻ ഓട്ടം വിളിച്ച് വാഹനത്തിൽ കയറിയാൽ ഡ്രൈവർ എങ്ങനെയാവും പ്രതികരിക്കുക..?! കക്കാൻ പോകുന്നവനെയും ബോംബ് വെക്കാൻ പോകുന്നവനെയും അറിഞ്ഞ് കൊണ്ട് ഏതെങ്കിലും ഡ്രൈവർ വാഹനത്തിൽ കയറ്റുമോ? അതിനാൽ തൊഴിൽ വേറെ കുറ്റം വേറെ. കുറ്റവാളികളെ കുറ്റം ചെയ്യാൻ സഹായിക്കലല്ല തൊഴിൽ. അതു വഴി കിട്ടിയ പണം കൊണ്ട് നിഷ്കളങ്കരായ മക്കൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാൻ ഒരു സത്യവിശ്വാസിക്ക് എങ്ങനെ കഴിയും?  

*📍03)* മെമ്മറി കാർഡിലേക്ക് സെക്സ് വീഡിയോ കയറ്റിക്കൊടുക്കൽ ഹറാമല്ലേ..?

മറുപടി: ഹറാമാണെന്ന് മാത്രമല്ല  എത്രവട്ടം അത് കാണുന്നു, മറ്റുള്ളവർക്ക് അത് കാണിച്ചുകൊടുക്കുന്നു,  എത്രപേർക്ക് ഷെയർ ചെയ്യുന്നു, ഇത് കണ്ട് സ്വയംഭോഗം, വ്യഭിചാരം, സ്വവർഗ്ഗഭോഗം എത്ര നടക്കുന്നു എന്നതിന്റെ കണക്കനുസരിച്ച് ആ വീഡിയോ ചെയ്ത് കൊടുത്ത ആൾ കുറ്റക്കാരനാകും.

*📍04)* സിനിമാ മാസികകൾ വിൽക്കൽ ഹറാമല്ലേ..?

മറുപടി: ഹറാമാണ്. 

*📍05)* ലൈംഗികാതിപ്രസരവും കാമവികാരവും ഇളക്കിവിടുന്ന പുസ്തകങ്ങൾ വിൽക്കൽ കൂടുതൽ കടുത്ത പാപമല്ലേ..? 

മറുപടി: അതെ.

*📍06)* വേണ്ടാത്തരങ്ങൾ കാണാൻ സൗകര്യമുള്ള മൊബൈൽ മക്കൾക്ക് വാങ്ങിക്കൊടുത്താൽ രക്ഷിതാക്കൾ കുറ്റക്കാരാവില്ലേ..? 

മറുപടി: തീർച്ചയായും കുറ്റക്കാരാകും. 

*📍07)* മൊബൈൽ ഒരാവശ്യമല്ലേ..?

മറുപടി: വീഡിയോ സൗകര്യമില്ലാത്തതാവാമല്ലോ? അടുത്ത കാലം വരെ നാം പറഞ്ഞിരുന്നു കമ്പ്യൂട്ടർ വീട്ടിലെ സ്വീകരണ മുറിയിൽ എല്ലാവരും ശ്രദ്ധിക്കാൻ പറ്റും വിധം സ്ഥാപിക്കണം സ്വന്തം മുറിയിൽ വെക്കാൻ കുട്ടികളെ അനുവദിക്കരുത് എന്ന്. എന്നാൽ ഇന്ന് നാം എന്ത് പറയും..? മൊബൈൽ ഫോൺ എവിടെ സ്ഥാപിക്കും? എങ്ങനെ നിയന്ത്രിക്കും? നമ്മുടെ മക്കളെ എങ്ങനെ നാം അപായത്തിൽ പെടാതെ സംരക്ഷിക്കും? അല്ലാഹു ﷻ കാക്കട്ടെ.., (ആമീൻ)

*📍08)* പുരുഷ സ്വവർഗ്ഗരതിയെക്കുറിച്ച് നബി ﷺ എന്താണ് പറഞ്ഞത്..?

മറുപടി: ലൂത്വ് നബി (അ) ന്റെ ജനതയുടെ പ്രവർത്തി ചെയ്തവനെയും ചെയ്യപ്പെട്ടവനെയും നിങ്ങൾ വധിക്കുക.
  (അബൂദാവൂദ്, തുർമുദി, ഇബ്നുമാജ)

*📍09)* സ്ത്രീകളുടെ സ്വവർഗ്ഗരതിയെക്കുറിച്ച് (Lesbianism) നബി ﷺ പ്രസ്താവന നടത്തിയിട്ടുണ്ടോ..?

മറുപടി: ഉണ്ട്. സ്ത്രീകൾ സ്ത്രീകളെക്കൊണ്ട് തൃപ്തിയടയുന്ന കാലം വന്നാൽ അല്ലാഹുﷻവിന്റെ ശിക്ഷ അവരിലിറങ്ങും.
  (ബൈഹഖി)

*📍10)* കൗമാരക്കാരിലെ വർദ്ധിച്ച സ്വയം ഭോഗം കാരണം എന്തൊക്കെ ദൂഷ്യങ്ങളാണുണ്ടാവുക..? 

മറുപടി: പഠനത്തിൽ ശ്രദ്ധ കുറയുക, ആളുകളോട് ഇടപഴകാൻ വിമുഖത കാണിക്കുക, മുഖത്തെ ചിരിയും പ്രസന്നതയും ആഹ്ലാദവും കുറയുക, കവിളിന്റെ തുടിപ്പ് കുറയുക, കവിൾ ഒട്ടുക, ശരീരം മെലിയുക, അല്ലെങ്കിൽ പൊണ്ണത്തടിയുണ്ടാവുക, മറവി കൂടുക. 

*📍11)* കൗമാരക്കാരിലിത് കൂടാൻ എന്താണ് കാരണം..?

മറുപടി: ഇന്റർനെറ്റിൽ അമിത ഉപയോഗം, അശ്ലീല വീഡിയോ കാണൽ, തെറ്റായ കൂട്ടുകെട്ട് മുതലായവയുടെ സ്വാധീനം.

*📍12)* ഇത് ഇല്ലാതാക്കാൻ എന്താണ് വഴി..? 

മറുപടി: ഇന്റർനെറ്റും മൊബൈൽ ഫോണും നിയന്ത്രിക്കുക. കുട്ടികൾക്കും മറ്റും നെറ്റ് സംവിധാനം ഇല്ലാത്ത മൊബൈലും മതിയല്ലോ.. അഞ്ച് നേരം കൃത്യമായി നിസ്കരിക്കുക എന്തെങ്കിലും ജോലിയിൽ വ്യാപൃതരാവുക വെറുതെയിരിക്കുമ്പോഴാണല്ലോ നെറ്റിൽ പരുതാനും മറ്റും തോന്നുന്നത് എന്തെങ്കിലും  ജോലിയോ മറ്റോ ചെയ്താൽ ശ്രദ്ധ അതിലാവും കച്ചവടമാണെങ്കിൽ പ്രത്യേകിച്ചും. 

*📍13)* സ്വയം ഭോഗത്തെക്കുറിച്ച്  സ്വഹാബികളുടെ കാലത്ത് ചർച്ചകൾ നടന്നിരുന്നോ..? 

മറുപടി: നടന്നിരുന്നു. ഇബ്നു അബ്ബാസ് (റ) വിന്റെ ക്ലാസ് കഴിഞ്ഞ് സദസ്സിൽ നിന്ന് ആളുകൾ പോയപ്പോൾ ഒരു യുവാവ് അവിടെതന്നെ നിന്ന് കൊണ്ട് പറഞ്ഞു: എനിക്കൊരു സംശയം ചോദിക്കാനുണ്ട്. ആളുകൾ കേൾക്കുന്നത് നാണിച്ചിട്ടാണ് ഞാൻ ചോദിക്കാതിരുന്നത്. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ഒരു പണ്ഡിതൻ ഒരു രക്ഷിതാവായ പിതാവിനെപ്പോലെയാണ് അത് കൊണ്ട് എന്നോട് ചോദിച്ചോളൂ.. യുവാവ് പറഞ്ഞു: ഞാനൊരു യുവാവാണ്, എനിക്ക് ഭാര്യയില്ല. ചിലപ്പോഴൊക്കെ വ്യഭിചരിക്കാൻ തോന്നും. അപ്പോൾ ഞാൻ സ്വയം ഭോഗം ചെയ്യും. അതിലെന്തെങ്കിലും കുറ്റമുണ്ടോ..? ഇബ്നു അബ്ബാസ് (റ) അയാളിൽ നിന്നും മുഖം തിരിച്ചു കൊണ്ട് പറഞ്ഞു: ഛെ ഒരു അടിമസ്ത്രീയെ വിവാഹം ചെയ്യലാണ് ഇതിലും നല്ലത്. വ്യഭിചാരത്തെക്കാൾ അതാണുത്തമം.
  (ഇഹ് യാ ഉലൂമിദ്ദീൻ 2/40)

*📍14)* വൃദ്ധൻമാർ വ്യഭിചാരം പോലുള്ള അനാശ്യാസത്തിൽ ഏർപ്പെടുന്നത് കൂടുതൽ കുറ്റകരമല്ലേ..?

മറുപടി: അതെ. നബി ﷺ പറയുന്നു: അന്ത്യനാളുകളിൽ മൂന്നാളുകളെ അല്ലാഹു ﷻ നോക്കുകയോ സംസ്കരിക്കുകയോ ചെയ്യില്ല. അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട്.
(1) വ്യഭിചാരം നടത്തുന്ന വൃദ്ധൻ 
(2) കളവ് പറയുന്ന ഭരണാധികാരി 
(3) അഹങ്കാരിയായ ദരിദ്രൻ 
  (മുസ്ലിം)