കിംഗ് സൗദ് സര്‍വ്വകലാശാല ലൈബ്രറിയിലെ ശറഫല്‍ അനാം മൗലിദ്


കിംഗ് സൗദ് സര്‍വ്വകലാശാല ലൈബ്രറിയിലെ  ശറഫല്‍ അനാം മൗലിദ്
*************************************
ifshaussunna.blogspot.com

Manuscript of Sharaful Anam Maulid Preserved At King Saud University Library, KSA
സൗദി അറേബ്യയിലെ കിംഗ് സൗദ് സര്‍വ്വകലാശാല ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന  ശറഫുല്‍ അനാം മൗലിദിന്‍റെ കയ്യെഴുത്തുപ്രതി 

 മങ്കൂസ് മൗലീദ് മത്രമല്ല ഷറഫുൽ അനാമും സൗദിയിൽ കാലങ്ങളായി ചൊല്ലി വരുന്ന മൗലീദു കളിൽ ഒന്നാണ്....



പണ്ടുകാലത്ത് മക്കയിലും മദീനയിലും  സാർവത്രികമായി ഈ മൗലിദുകൾ പാരായണം ചെയ്തിരുന്നു. പിന്നീട് വഹാബികൾ മക്കയിലേയും മദീനയിലേയും ചരിത്രസ്മാരകങ്ങൾ തകർത്തത് പോലെ സൽ പ്രവർത്തികളെയും തേജോവധം ചെയ്യാൻ ശ്രമം നടത്തി. പ്രത്യേകിച്ച് മഹാൻമാരുമായി ബന്ധപ്പെട്ട ഒന്നും അവർ അനുവദിച്ചില്ല. അവരുടെ സ്മരണകളുണർത്തുന്ന മഖ്ബറകൾ ജനിച്ച സ്ഥലങ്ങൾ പെരുമാറിയ ഇടങ്ങൾ തുടങ്ങി എല്ലാം അവർ നാമാവശേഷമാക്കി. അക്കൂട്ടത്തിൽ അവരുടെ പേരിൽ രചിക്കപ്പെട്ട അമൂല്യമായ കൃതികളും മൗലിദ് കിതാബുകളും അവർ നശിപ്പിച്ചു. അത് പാരായണം ചെയ്യുന്നത് വിലക്കി.
ഇന്ന് അത് മ്യൂസിയത്തിൽ മാത്രം ഒതുക്കി.

പക്ഷേ ഇതൊന്നുമറിയാതെ ഇന്ന് മക്കയിലും മദീനയിലും ചെല്ലുന്ന ചില  വിഡ്ഢികളായ ആളുകൾ ചോദിക്കുന്നു മക്കയിലും മദീനയിലും മൗലിദ് ഉണ്ടോ? അവിടെ മക്ബറ ഉണ്ടോ? നേർച്ച ഉണ്ടോ? എന്നൊക്കെ.!!
ഏറ്റവും ചുരുങ്ങിയത് ഗതകാല ചരിത്രം ഒന്നു വായിക്കുക എങ്കിലും ഇവർ ചെയ്യണം.
 
✍️അബൂ ത്വാഹിർ ഫൈസി മാനന്തവാടി
👉🏻 ഡൗൺലോഡ് ചെയ്ത് സ്റ്റോറേജ് ഫുൾ ആക്കണ്ട.
👉🏻 ഇബാറത്തുകൾ സെർച്ച് ചെയ്യാം
👉🏻 ഹർകത്തോടെ ഉള്ള ലിപികൾ
👉🏻 മറ്റു മദ്ഹബുകളിലെ കിതാബുകളും ഇതിൽ ലഭ്യമാണ്