പാണക്കാട് സയ്യിദ്മാർക്കെതിരെ വഹാബി ദുഷ്പ്രചരണം

കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി എന്ന പ്രദേശത്ത് കടലിലേക്ക് പഴം എറിഞ്ഞു ദുആ ചെയ്തു പ്രാർത്ഥിക്കുന്ന പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് പരിഹാസങ്ങളും ദുഷ്പ്രചരണങ്ങൾ നടത്തുകയാണ് സോഷ്യൽ മീഡിയയിൽ വഹാബികൾ.
ഇത് ഏതെങ്കിലും മതങ്ങളുടെ ആചാരമോ കടൽ അമ്മയെ പ്രീതിപ്പെടുത്താനോ അല്ല.
മറിച്ച് വർഷങ്ങൾക്ക് മുമ്പ് പി എം എസ് എ പൂക്കോയ തങ്ങൾ തുടങ്ങിവച്ച സമ്പ്രദായമാണ്. അല്ലാഹുവിൻറെ പുണ്യ വചനങ്ങൾ ഉച്ചരിച്ചു മന്ത്രിച്ചൂതിയ പഴമാണ് കടലിലേക്ക് എറിയുന്നത്.
പ്രശ്നങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്നവർക്ക്
അതൊരു ആത്മീയ പരിഹാരമാർഗ്ഗം ആയിട്ടാണ് വിശ്വാസികൾ കാണുന്നത്.
എന്നാൽ ഇതിനെ വക്രീകരിച്ചും വികൃതമാക്കുകയും അന്യമത ആചാരമാണെന്ന് പരിഹസിച്ചും
സോഷ്യൽ മീഡിയയിൽ നിറഞ്ഞൊടുകയാണ് വഹാബി കുട്ടികൾ.

അവർ പഠിക്കേണ്ട ഒരു ചരിത്രം കൂടിയുണ്ട് സയ്യിദുനാ ഉമറുൽ ഫാറൂഖി (റ)ന്റെ ചരിത്രം.

നൈല്‍നദി വര്‍ഷത്തിലൊരിക്കല്‍ ഒഴുക്ക് നിലച്ചുപോകും. ഒഴുക്ക് പുനരാരംഭിക്കണമെങ്കില്‍ ഒരു തരുണിയെ നൈലിലേക്ക് എറിയണം. ഉമര്‍(റ)ന്റെ ഭരണകാലത്തും ഇതാവര്‍ത്തിച്ചു. ആ വാര്‍ത്ത ഉമര്‍(റ)ന്റെ അടുത്തെത്തി. തദവസരത്തില്‍ അദ്ദേഹം ഒരു കത്തെഴുതി. കത്തിന്റെ സംക്ഷിപ്തം ഇങ്ങനെ: ‘ഈ കത്ത് ഉമറില്‍ നിന്നും നൈല്‍ നദിയിലേക്ക്. പ്രാരംഭമുറകള്‍ക്കു ശേഷം; നൈല്‍, നീ ഒഴുകുന്നത് നിന്റെ ഇഷ്ടപ്രകാരമാണെങ്കില്‍ ഇനി നീ ഒഴുകേണ്ടതില്ല. മറിച്ച്, അല്ലാഹുവാണ് നിന്നെ ഒഴുക്കുന്നതെങ്കില്‍ ഇനിയും ഒഴുകുക.’ കത്ത് നദിയിലേക്കെറിഞ്ഞു. പ്രഭാതമായപ്പോഴേക്കും നൈല്‍ നദി ഒഴുകി വെള്ളം കുറയാന്‍ തുടങ്ങി. പിന്നീട് ഇങ്ങനെയൊരു പ്രതിഭാസം നൈല്‍ പ്രകടിപ്പിച്ചിട്ടില്ല (താരീഖുല്‍ ഖുലഫാഅ്/102,103).