തല മറക്കൽ സുന്നത്ത് തന്നെ - മുജാഹിദ് നേതാക്കൾ
ചെലോലത് റെഡിയാകും
ചെലോലത് റെഡിയാകൂല..!!
മുജാഹിദുകൾക്ക് എങ്ങനെയും റെഡിയാകുന്നില്ല..😄
ഇപ്പോൾ തൊപ്പി ആണല്ലോ വിഷയം
അതിനെക്കുറിച്ച് തന്നെ പറയട്ടെ..!!
മുസ്‌ലിംകൾക്ക് തങ്ങളുടെ തലമറക്കൽ തൊപ്പി കൊണ്ടോ തലപ്പാവ് കൊണ്ടോ എന്തുകൊണ്ടായാലും വേണ്ടില്ല സുന്നത്താണ് - (അൽമനാർ 1950 സെപ്റ്റംബർ 20)
70 കൊല്ലം കഴിഞ്ഞപ്പോൾ തെളിവ് നഷ്ടപ്പെട്ടു നിയമം തിരുത്തിയതായി മാർപാപ്പ പ്രഖ്യാപിച്ചു.
മുജാഹിദ് പഴയ(നിയമം) പാഠപുസ്തകത്തിൽ മലമൂത്രവിസർജനം നടത്തുന്ന ആൾക്ക് തല മറക്കൽ സുന്നത്താണ് എന്നും കാണാം.
പരിണാമ വാദത്തിൽ ഡാർവിൻ വരെ തോറ്റുപോകും...😆
സൽസബീലിൽ കെ ഉമർ മൗലവി എഴുതുന്നു:
"പിന്നെ ഇപ്പോൾ ഒരു പുതിയ വാദം കേൾക്കുന്നു. നബി ചെയ്താൽ പോര. അതനുസരിച്ച് പറയുകയും വേണം. എന്നാലെ സുന്നത്തെന്നു പറയുകയുള്ളൂ എന്നാണു. ഇവിടെ ഒരു വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. സുന്നത്തിന്റെ വിശദീകരണത്തിൽ എല്ലാവരും പറയുന്നു. നബിയുടെ വാക്ക്, നബിയുടെ പ്രവർത്തി , നബിയുടെ അംഗീകാരം എന്നിങ്ങനെ മൂന്നുണ്ട് എന്ന്.
അപ്പോൾ നബിയൊരു സംഗതി പറഞ്ഞാൽ അത് സുന്നത്താണ്.
ഒരു കാര്യം ചെയ്താൽ അതും സുന്നത്താണ്.
ഒരു കാര്യം അംഗീകരിച്ചാൽ അതും സുന്നത്താണ്.
ഇങ്ങനെ എല്ലാവരും വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. ചെയ്താൽ പോര പറയുകയും കൂടിവെണമെന്നാണെങ്കിൽ അതൊരു പ്രത്യേക ഇനമായി പറഞ്ഞതെന്തിന്?
നബിയുടെ വാക്ക്, നബിയുടെ അംഗീകാരം ഇങ്ങനെ രണ്ടെണ്ണം പറഞ്ഞാൽ മതിയല്ലോ. ഈ പുതിയ വാദക്കാർ സുന്നത്തിന്റെ വിശദീകരണത്തിൽ ഇത് മൂന്നും പറയൽ പതിവാണ്.
അതുകൊണ്ട് ഈ ചോദ്യത്തിനുത്തരം കിട്ടണം. ഈ ചോദ്യം ഞാൻ പുറത്ത് വിട്ടിട്ട് കുറെ കാലമായി ഇതുവരെ ഒരു മറുവടിയും ആരിൽ നിന്നും കിട്ടിയില്ല. അതുകൊണ്ട് ഞാൻ ഈ വിഷയത്തിൽ ഉരച്ചു നില്ക്കുന്നു. തലമറക്കൽ നബിയുടെ സുന്നത്താണെന്ന് പറയുന്നു".
(സൽസബീൽ 1999 മെയ് പേ 34-35)
Post a Comment