ടെസ്റ്റ് ട്യൂബ് ശിശു: ഇസ്ലാമിക മാനം


ബീജ സങ്കലനം കൃത്രിമമായി നടത്തിയാണ് ടെസ്റ്റ് ട്യൂബ് ശിശു ജന്മം കൊള്ളുന്നത് പുരുഷ ബീജവും സ്ത്രീ അണ്ഡവും പുറത്തെടുത്തു ഒരുപാത്രത്തിൽ നിക്ഷേപിച്ചാണ് ബീജ സങ്കലനം നടത്തുന്നത് മൂന്നു മാസം അതിനെ ഒരു ട്യൂബിൽ സൂക്ഷിക്കുന്നു പിന്നീട് സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു അങ്ങനെ പൂർണ വളർച്ചയെത്തിയ ശേഷം പ്രസവം വഴിയോ, ശസ്ത്രക്രിയ മുഖേനയോ കുഞ്ഞ് പുറത്ത് വരുന്നു ഈ പ്രക്രിയയിലൂടെ പിറക്കുന്ന കുഞ്ഞാണ് 'ടെസ്റ്റ്ട്യൂബ് ശിശു' എന്നറിയപ്പെടുന്നത് അതിനാൽ തന്നെ ലോകത്ത് ഇന്ന് ധാരാളം ബീജ ബാങ്കുകളുണ്ട് ഇസ്ലാം ഇതിനോട് യോജിക്കുന്നില്ല വേശ്യാവൃത്തിയുടെ മറ്റൊരു രൂപമായാണ് ഇസ്ലാം ഇതിനെ കാണുന്നത് ബീജത്തിന്റെ ബഹുമതി കാത്തു സൂക്ഷിക്കപ്പെടുന്നില്ല എന്നതാണ് പ്രധാന കാരണം

ബീജം പുറത്തെത്തിക്കുന്ന സമയത്തും നിക്ഷേപിക്കുന്ന സമയത്തും ചില ഉപാധികൾ പാലിക്കണം അത്തരം ബീജത്തിനെ ഇസ്ലാമിക ദൃഷ്ടിയിൽ പ്രസക്തിയുള്ളൂ ഇബ്നു ഹജർ (റ) രേഖപ്പെടുത്തുന്നത് കാണുക: 'ബീജം പുറത്തുവരുത്തുകയും ഗർഭാശയത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്ന സമയങ്ങളിൽ ബീജത്തിന് ഹുർമത്ത് (ബഹുമതി) ഉണ്ടായിരിക്കണമെന്ന ഉപാധിയോടെ അത് ഗർഭപാത്രത്തിലേക്ക് എത്തിക്കുന്നതിനും അനുവദനീയ സംയോഗത്തിന്റെ പവറുണ്ട് ' (തുഹ്ഫ 7/363) 'ബീജം പുറത്തെടുക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്ന സമയങ്ങളിൽ ഹുർമത്തുണ്ടായിരിക്കൽ ബീജം പ്രവേശിക്കുന്നതു കൊണ്ട് ബന്ധങ്ങൾ സ്ഥിരപ്പെടാനുള്ള നിബന്ധനയാണ് ' (ഫതാവൽ കുബ്റ 4/393)

വ്യഭിചാരം, പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച എന്നിവയിലൂടെയൊക്കെ പുറത്തുവരുന്ന ബീജത്തിന് ഹുർമത്ത് (ബഹുമതി) ഉണ്ടാവുകയില്ലെന്ന് പറയേണ്ടതില്ലല്ലോ? 'ഭർത്താവിന്റെ വ്യഭിചാരത്തിൽ പുറത്ത് വരുന്ന ബീജത്തിന് ബഹുമതിയില്ല അതുമുഖേന ഒരു ബന്ധവും സ്ഥിരപ്പെടുകയുമില്ല ' (തുഹ്ഫ 7/304) 'ഹസ്ത മൈഥുനം ഹറാമായതുകൊണ്ട് ശാഫീ മദ്ഹബനുസരിച്ച് മൈഥുനം നടത്തി ബീജം പുറത്തെടുത്താൽ അതിനും ബഹുമതിയില്ല '(ശർവാനി 8/231)

ഇനി ഒരു സ്ത്രീയുടെ ഗർഭപാത്രത്തിന്റെ തകരാറുമൂലമോ മറ്റോ ഒരു ഭാര്യയുടെയും ഭർത്താവിന്റെയും തന്നെ ബിജം അണ്ഡവുമെടുത്ത് ഗർഭ പാത്രത്തിന്റെ വെളിയിൽ സങ്കലനം നടത്തിയശേഷം ടെസ്റ്റ് ട്യൂബിലോ മറ്റോ തിരിച്ച് കുഞ്ഞുണ്ടായാൽ ബീജവും അണ്ഡവും പുറത്തെടുത്തത് അനുവദനീയ രുപത്തിലാണെങ്കിൽ ഇതിന് അവർ തമ്മിൽ ഭോഗം നടത്തുന്നതിന്റെ വിധി തന്നെയാണുള്ളതെന്നും അവർ കുഞ്ഞിന്റെ മാതാപിതാക്കളാണെന്നും വ്യക്തമാണ്.

 അതേസമയം , അന്യസ്ത്രീയുടെ അണ്ഡം കുത്തിവെച്ച് ഒരു സ്തീ തർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്താൽ കുട്ടിയെ പ്രസ വിച്ചവളാണ് കുട്ടിയുടെ മാതാവ് . അണ്ഡത്തിന്റെ ഉടമക്കു മാതൃത്വം സ്ഥിര പ്പെടില്ല ( തുഹ്ഫ 298 ) 

ഇനി ഒരാൾ തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷന്റെ ബീജം കുത്തിവെച്ച് അല്ലെങ്കിൽ , ടെസ്റ്റ് ട്യൂബ് വഴി നിക്ഷേപിച്ച് ഭാര്യ പ്രസവിച്ചാൽ കുട്ടിയുടെ പിതാവ് ബീജത്തിന്റെ ഉടമയല്ല , മറിച്ച് ബീജവുമായി യാതൊരു ബന്ധവുമിലാത്ത ഭർത്താവാണ് പിതാവ്. പക്ഷേ , ഭാര്യ പ്രസവിച്ചത് ഭർത്താവ് സംഭോഗത്തിലേർപ്പെട്ട് ആറുമാസം കഴിഞ്ഞശേഷവും നാലുവർഷം തികയുന്നതിന് മുൻപുമാവണം. 

ഗർഭവും ശിശുവും അയാളുടേതല്ലെന്നും അവിഹിതമാണെന്നും ബോധ്യമുണ്ടെങ്കിൽ നിയമപരമായി അയാൾക്ക് കുട്ടിയുടെ പിതൃത്വം നിഷേധിക്കാൻ ( ലിആൻ ചെയ്യാൻ ) നടപടിയുണ്ട് . ഇതില്ലാത്തിടത്തോളം പ്രസ്തുത കുട്ടിയുടെ പിതാവ് പ്രസവിച്ച സ്ത്രീയുടെ ഭർത്താവ് തന്നെയായിരിക്കും.(തുഹ്ഫ 8/214 ) , 

ബിജത്തിന്റെ പവിത്രത പരിഗണിക്ക ണമെങ്കിലും അതുവഴി പിത്യത്വവും മറ്റു ബന്ധങ്ങളും സ്ഥാപിതമാവണമെ കിലും ബീജം അഥവാ ശുക്ലം ആ സ്ത്രീയുടെ ഭർത്താവിന്റേതുതന്നെയാ വണം ( മുഗ്നി 3/11 )