ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ(ന:മ) ഗുരുനാഥൻമാരുടെഗുരുനാഥർ
സമസ്ഥ സമ്മേളനങ്ങളിലും ജാമിഅ സമ്മേളനത്തിലും നമ്മുടെ നേതാക്കൾ വിശിഷ്യാ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ സമസ്ഥയുടെ മുൻകാല നേതാക്കളുടെ പേര് പറയുമ്പോൾ , ശംസുൽ ഉലമയും, കണ്ണിയത്തുസ്താദും കഴിഞ്ഞാൽ പിന്നെ കേൾക്കുന്ന നാമമാണ് #കോട്ടുമല ഉസ്താദ്
#കാലനൈരന്തര്യങ്ങളില്‍ മാനവര്‍ക്ക് ദിശാ ബോധം നല്‍കാന്‍ ഒരുപാട് നക്ഷത്രങ്ങളുദിച്ചിട്ടുണ്ട് .
ഒരു ലക്ഷത്തില്‍ പരം വരുന്ന അമ്പിയാ മുര്‍സലുകള്‍ അതിന്‍റെ ശിലാ സ്ഥാപകരാണ് .കേരള മുസ്ലിം നവോത്ഥാനത്തിന്‍റെ വെള്ളി നക്ഷത്രങ്ങളില്‍ പ്രധാനിയായിരുന്നു ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍(നമ),
പുത്തന്‍വാദികള്‍ക്ക് വായടപ്പന്‍ മറുപടിനല്‍കി വൈജ്ഞാനിക രംഗത്ത് മുസ്ലിം കൈരളിയുടെ കരം പിടിച്ച് നടന്ന മഹാനുഭാവന്‍ സമൂഹത്തെ വെള്ളിവെളിച്ചത്തിലേക്ക് വഴി നടത്തിയ വിപ്ലവകാരികൂടിയായിരുന്നു.
#പെരിങ്ങോട്ടുപാലം തറയില്‍ കുഞ്ഞാലിയുടെയും യൂസുഫ് മുസ്ലിയാരുടെ മകള്‍ ഫാത്തിമയുടെയും പ്രിയപുത്രനായി 1918 ല്‍ ആയിരുന്നു കോട്ടുമല ഉസ്താദിന്‍റ ജനനം. സ്വഗ്രാമത്തില്‍ നിന്ന് തന്നെ നാലാം തരം പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി . അന്ന് നാലാം തരം വിദ്യാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നു .തുടര്‍ന്ന് പെരിന്തല്‍മണ്ണക്കടുത്തുള്ള കാത്തൂതില്‍ മുഹമ്മദ് മുസ്ലിയാരുടെ ദര്‍സില്‍ തുടര്‍ പഠനം നടത്തി, ശേഷം പ്രസിദ്ധമായ പരപ്പനങ്ങാടി പനയത്ത് പള്ളിയിൽ മൗലാനാ കോമു മുസ്ലാരുടെ ദർസിൽ. പിന്നീട് , വെല്ലൂരിലെ ബാഖിയാത്തുസ്സാലിഹാത്തില്‍ പോവുകയും 1943 ല്‍ ഉന്നത വിജയത്തോടെ ബാഖവി ബിരുദം കരസ്തമാക്കുകയും ചെയ്തു. അവിടുത്തെ പഠനശേഷം പ്രമുഖ ഗുരുവും #സൂഫിവര്യനുമായ കോമു മുസ്ലിയാരുടെ നിര്‍ദേശപ്രകാരം ഉസ്താദിന്‍റെ മകളെ വിവാഹം ചെയ്തു . ശൈഖ് ആദം ഹസ്രത്ത്, അദ്ബുറഹീം ഹസ്രത്ത് തുടങ്ങിയവര്‍ മഹാന്‍റെ മറ്റു പ്രധാന ഗുരുക്കളാണ്.
ആദ്യമായി മുദരിസായി സേവനം ചെയ്തത് ഊരകത്തിനടുത്ത #കോട്ടുമല എന്ന ദേശത്തായിരുന്നു. അവിടുന്നാണ് "#കോട്ടുമലഉസ്താദ്" എന്നറിയപ്പെടാൻ തുടങ്ങിയത്.
മുസ്ലിം കൈരളിയുടെ വൈജ്ഞാനിക ആത്മീയ മേഖലക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വളര്‍ച്ചയില്‍ കോട്ടുമല ഉസ്താദിന്‍റെ പങ്ക് അനിര്‍വചനീയമാണ്.
1951 ലാണ് കോട്ടുമല ഉസ്താദിനെയും, ശംസുൽ ഉലമയെയും മുശാവറ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് .ആ നിമിഷം മുതല്‍ ആയുസിന്‍റെ അന്ത്യ നിമിഷം വരെ ബഹുമാനപ്പെട്ട സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ഉയര്‍ച്ചയ്ക്കും ഉന്നമനത്തിനു വേണ്ടിയും വളെരെയധികം യത്നിച്ചു.
മഹാന്‍റെ ഉത്തരവാദിത്ത ബോധവും , കാര്യക്ഷമതയും, പ്രാഗത്ഭ്യവും തിരിച്ചറിഞ്ഞ #സമസ്ത മുശാവറ 1957 ല്‍ അദ്ദേഹത്തെ സമസ്ഥ വിദ്യാഭ്യാസ ബോഡ് ജനറല്‍ സേക്രട്ട്രിയായും ആല്‍ബയാന്‍ പത്രധിപരായും തിരഞ്ഞെടുത്തു. വിജ്ഞാനികരംഗത് മഹന്‍റെതായ വ്യക്തി മുദ്ര മുദ്രകള്‍ ചാര്‍ത്താന്‍ മഹാന് സാധിച്ചിട്ടുണ്ട്.
#1963ല്‍ സമസ്ഥ ഫത് വ കമ്മിറ്റിരൂപീകരിച്ചപ്പോള്‍ കണ്‍വീനറായി മഹാനെയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രധാന പോഷക ഘടകമായ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ സന്ദേശം വിദേശ രാഷ്ട്രങ്ങളില്‍ പോലും എത്തിച്ചതും മതവിദ്യാഭ്യാസ രംഗത്ത് സമുദായം പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ വിജ്ഞാനത്തിന്‍റെ കൈത്തരിയുമായ് കടന്നുവന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പഠന രംഗത്ത് നവോത്ഥാനത്തിന്‍റെ വിത്ത് വിതച്ച് മുന്നേറിയതിന് പിന്നില്‍ കോട്ടുമല അബൂബക്കര്‍ ഉസ്താദായിരുന്നു.വിദ്യാഭ്യാസ മേഖലക്ക് ഊര്‍ജം നല്‍കാന്‍ പൊതു പരീക്ഷകള്‍, അധ്യാപകരുടെ മികവ് നിലനിര്‍ത്താന്‍ എം. എസ്. ആര്‍. ഒ പ്രവര്‍ത്തനങ്ങള്‍, മുഅല്ലിം ട്രൈനിങ്ങുകള്‍ എന്നിവയും നിലവില്‍ വന്നത് മഹാന്‍റെ കാലത്തായിരുന്നു.
പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് എന്ന തിരു വചനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പ്രവാചകന്മാരുടെ ജീവിതം അതേപടി അവിടുത്തെ ജീവിതത്തിലും ചേര്‍ത്ത് വെച്ചതായി കാണാമായിരുന്നു. ആര്‍ജിച്ചെടുത്ത വിജ്ഞാനത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന പ്രകൃതമായിരുന്നു മഹാന്‍റേത്.
#വിജ്ഞാനത്തിന്‍റെ നിറകുടമായ ശൈഖുന, പട്ടിക്കാട് ജാമിഅ നൂരിയയുടെ സ്ഥാപിത കാലം മുതല്‍ക്ക് തന്നെ അവിടുത്തെ ഉസ്താദും 1977 മുതല്‍ പ്രിന്‍സിപ്പാളുമായി ജാമിഅയെ മഹാന്‍റെ നെഞ്ചോട് ചേര്‍ത്തുവച്ചു.
#ശിഷ്യൻമാർ:
മൺമറഞ സമസ്ഥ നേതാക്കളായ മർഹും കെ.കെ അബൂബക്കർ ഹസ്റത്ത്, മർഹും കാളമ്പാടി മുഹമ്മദ് മുസ്ലിയാർ,ഇ.കെ ഹസൻ മുസ്ലിയാർ,ടി.കെ എം ബാവ മുസ്ലിയാർ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും, ഇന്നത്തെ സമസ്ഥയുടെ നായകരായ ജിഫ്രി മുത്തുകോയത്തങ്ങൾ, സയിദ്, ഹൈദരലി ശിഹാബ് തങ്ങൾ, അലിക്കുട്ടി ഉസ്താദ്, എം.ടി ഉസ്താദ് തുടങ്ങിയവരല്ലാം ശൈഖുനാ കോട്ടുമല ഉസ്താദിന്റെ ശിഷ്യരാണ്.
ജാമിഅയിലെ ആദ്യ കാലത്ത് വിദ്യാർത്ഥികൾ ശംസുൽഉലമയെയും, കോട്ടുമല ഉസ്താദിനെയും ചേർത്ത് "#ശൈഖാനി " എന്നാണ് പറഞ്ഞിരുന്നത്.
പ്രസംഗ രംഗത്തെ തന്‍റെ വാക്വൈഭവം കൊണ്ട് ബിദഇകള്‍ക്ക് വായടപ്പന്‍ മറുപടി നല്‍കി ബിദ്അത്തിന്‍റെ പുല്‍ നാമ്പുകളെ തുരത്തിയോടിക്കാന്‍ മഹാന്‍ അഹോരാത്രം പ്രയത്നിച്ചു.
ഇക്കാരണത്താല്‍ ശൈഖുനയെ #വധിക്കാന്‍ പോലും ശത്രുക്കൾ പദ്ധതിയിട്ടിരുന്നു.
അങ്ങിനെ ഒരു രാത്രി ഒരാള്‍ ആയുധവുമായ് പള്ളിയില്‍ അദ്ദേഹത്തെ #കാത്തുനില്‍ക്കുമ്പോള്‍ നിസ്കരിക്കാന്‍ വേണ്ടി പള്ളിയില്‍ യാത്രക്കാര്‍ വന്നതോടെ അവരുടെ പദ്ധതി ഇല്ലാതാവുകയും അക്രമിയെ ജനങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തു.
സമൂഹത്തില്‍ ഉടലെടുക്കാറുള്ള നിരവധി പ്രതിസന്ധികളില്‍ ഇരു വിഭാഗങ്ങള്‍ക്കും തൃപ്തികരമായ രീതയില്‍ ഇടപെട്ട് സമൂഹത്തില്‍ ഐക്യം നിലനിര്‍ത്താന്‍ മഹാന് സാധിച്ചിട്ടുണ്ട്.
പക്ഷപാതിത്വമില്ലാതെ സമൂഹത്തില്‍ മഹാനിടപെട്ടത് വളരെ ശ്രദ്ധേയമാണ്. പാണ്ഡിത്യവും, സേവന തല്‍പരതയും ത്മാര്‍ത്ഥതയും ഒത്തിണങ്ങിയ ബഹുമുഖ വ്യക്തിത്വത്തിന്‍റെ ഉടമയായ കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ വൈജ്ഞാനിക മേഖലയിലെ പകരം വെക്കാനില്ലാത്ത അതുല്യ പ്രഭ തന്നെയാണ്. 1987 ജൂലൈ 30 ഒരു #വെള്ളിഴാഴ്ച രാവിൽ ഒരു കാലഘട്ടത്തിന്‍റെ മഹാ പണ്ഡിതൻ ഇഹലോക വാസം വെടിഞ്ഞു. കാളമ്പാടി മഖാമിൽ അന്തിയുറങ്ങുന്നു.
#കോട്ടുമല ഉസ്താദിന്റെ പുത്രനാണ് 2017ൽ നിര്യാതനായ മർഹും കോട്ടുമല ബാപ്പു മുസ്ലിയാർ
ശൈഖുനയുടെ വഫാത്തിന് ശേഷം അവിടത്തെ ശിഷ്യൻമാർ മലപ്പുറത്ത് തുടങ്ങിയ സ്മാരകമാണ് ദീനീ വിജ്ഞാന രംഗത്ത് നിസ്തുല സംഭാവനയർപിക്കുന്ന കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ്.
മഹാന്റെ കൂടെ നമ്മെയും സ്വർഗ്ഗത്തിൽ ഉൾപ്പെടുത്തട്ടെ. #ആമീൻ
Post a Comment