ഐസോലേഷൻ വാർഡിലെ തവസ്സുൽ ബൈത്ത്

ഒന്നുകൂടി ഓർമ്മിപ്പിക്കാൻ തോന്നുകയാണ്..  മറ്റൊന്നുമല്ല...
അല്ലാഹുവിന്റെ വചനങ്ങൾ..
വെറുതെയല്ല...
ഇന്ന് കണ്ട ഒരു വീഡിയോ...
അതിനെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നത്  കണ്ടപ്പോൾ
അല്ലാഹുവിന്റെ ആ വചനങ്ങൾ വീണ്ടും വീണ്ടും ഓർമിപ്പിക്കണം എന്ന് തന്നെയാണ് പറയുന്നത്.

കാസർഗോഡ് ജില്ലയിലെ ഏതോ ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡാണ്‌ രംഗം..  (ആ വീഡിയോയിലെ കുറിപ്പ് പ്രകാരം.  വിഷയം മനസ്സിലാക്കാൻ നമുക്ക് സ്ഥലം പ്രശ്നമല്ലെന്നറിയുക.)

ഏതാനും രോഗികൾ...
അവർ സംഘം ചേർന്നു പാടുകയാണ്..

ഇതാണ് വരികൾ..

മഹ്ശറ മണ്ണിലെത്തും നേരത്ത്
കൈവെടിയല്ലേ യാ നബീ
മൗത്തിൻ നേരത്തും ഉമ്മത്തീ യെന്നു -
രത്തോരാണെന്റെ വാരിധീ
സമാധാനവും നൽകണേ ഞങ്ങളെ
സ്വർഗത്തിൽ കൂടെ ചേർക്കണേ...
അതിമോഹമാണെന്നറിയാം തങ്ങളേ..
കൈപിടിക്കേണം ഞങ്ങളേ..

അല്ലാഹുവിന്റെ ഈ വചനമാണ് അവരെ ഓർമിപ്പിക്കുന്നത്.

إِنَّمَا وَلِيُّكُمُ اللَّـهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ ﴿٥٥﴾ وَمَن يَتَوَلَّ اللَّـهَ وَرَسُولَهُ وَالَّذِينَ آمَنُوا فَإِنَّ حِزْبَ اللَّـهِ هُمُ الْغَالِبُونَ

“നിങ്ങളുടെ രക്ഷാകര്‍ത്താക്കള്‍ അല്ലാഹുവും അവന്റെ റസൂലും ഭക്തരായി നമസ്‌കരിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ്. ആരെങ്കിലും അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും രക്ഷാകര്‍ത്താക്കളാക്കുന്നുവെങ്കില്‍ അല്ലാഹുവിന്റെ സൈന്യം തന്നെയത്രേ വിജയികള്‍ ”

അല്ലാഹുവിനെ നിഷേധിക്കുന്നവരെ കുറിച്ചല്ല അല്ലാഹു പറയുന്നത്..

അല്ലാഹുവിൽ വിശ്വസിക്കാത്തവരെ കുറിച്ചുമല്ല...

അല്ലാഹുവിനെ ആരാധിക്കാത്തവരെ കുറിച്ചുമല്ല...

അല്ലാഹുവിൽ വിശ്വസിക്കുന്നവരെ കുറിച്ചാണ്..

അല്ലാഹുവിനെ ആരാധിക്കുന്നവരെ കുറിച്ചാണ്...

അല്ലാഹുവിനെ അംഗീകരിക്കുന്നവരെ കുറിച്ചാണ്...

ആരാണ് ഈ പാടിയവർ?

അല്ലാഹു ഇല്ലെന്ന് പറയുന്നവരാണോ?
അല്ലാഹുവിൽ വിശ്വസിക്കുന്നില്ലെന്ന് പറയുന്നവരാണോ?
അല്ലാഹുവിൽ പങ്കുചേർക്കുന്നത് ഭയപ്പെടാത്തവരാണോ?

അല്ല..
ഒരിക്കലുമല്ല..

അവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുന്നു.  നബിയോടാണ് അവർ പ്രാർത്ഥിക്കുന്നതെന്ന്.
അവരെ കുറിച്ച് ആരൊക്കെയോ തെറ്റിദ്ധരിച്ചിരിക്കുന്നു,
നബിയോടുള്ള ഇത്തരം തേട്ടങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നതിന് എതിരാണെന്ന്..

പക്ഷേ മേൽപ്പറഞ്ഞ ആയത്തിൽ വലിയ്യ് എന്നതിൻറെ വിവക്ഷ സഹായി എന്നാണ്.
ആരൊക്കെയാണ് വിശ്വാസികളുടെ സഹായികൾ.
അള്ളാഹു പിന്നെ റസൂൽ പിന്നെ വിശ്വാസികളായ മുസ്ലീങ്ങൾ....
ഈ നിയമം കാലഹരണപ്പെട്ടു പോയതാണോ?
അല്ല..
കഴിഞ്ഞു പോയ ജനതക്കും  ഇന്ന് ജീവിച്ചിരിക്കുന്നവർക്കും വിശുദ്ധ ഖുർആനിന്റെ ഈ നിയമം ഒരുപോലെ ബാധകമാണ്.

പ്രിയപ്പെട്ട കൂട്ടുകാരേ..
ഇത് കേവലം അതിമോഹമല്ല..
അല്ലാഹുവും റസൂലും ഖുർആനിൽ പഠിപ്പിച്ച പാഠമാണ്...
നമ്മുടെ ഇഹലോകവും പരലോകവും രക്ഷപ്പെടാനുള്ള തിരിഞ്ഞു നടത്തമാണ്.

ഇങ്ങനെ വിശ്വാസികളെ പരിഹസിക്കുന്ന പുത്തൻ വാദികളോടാണ് അല്ലാഹു പറയുന്നത് വലിയ നഷ്ടത്തെ കുറിച്ച്..
ഇഹലോകവും പരലോകവും നഷ്ടപ്പെടുന്നതിനെ കുറിച്ച്...

ഇതൊരു സന്ദേശം കൂടിയാണ്..
ഈ കോവിഡ് കാലത്തും നാം ഖുർആൻ സന്ദേശങ്ങൾ ഉറക്കെ പറയണമെന്ന സന്ദേശം..