ശൈഖുനാ സി.കെ.എം സ്വാദിഖ് മുസ്‌ലിയാർ; ജ്ഞാന പ്രഭയിൽ ജീവിതം നയിച്ച പണ്ഡിതൻ


സമസ്ത കേന്ദ്ര മുശാവറ ട്രഷററും ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റുമായിരുന്ന ശൈഖുനാ സി.കെ.എം.സ്വാദിഖ് മുസ്ലിയാർ വഫാത്തായിരിക്കുന്നു. ജ്ഞാന പ്രഭയിൽ ജീവിതം തീർത്ത ഒരു പണ്ഡിത വരേണ്യർ കൂടി നമ്മിൽ നിന്ന് വിട പറഞ്ഞിരിക്കുന്നു.

1941ൽ പാലക്കാട് ജില്ലയിലെ കുമരംപത്തൂരിൽ ജനനം.
ചെരടക്കുരിക്കൾ മുഹമ്മദ് സ്വാദിഖ് എന്നതാണ് സി.കെ.എം.സ്വാദിഖ് മുസ്ലിയാർ എന്നായത്.

മണ്ണാർക്കാട്, പാങ്ങിൽ ഉസ്താദിന്റെ ശിഷ്യനായിരുന്ന ഖാസി കുഞ്ഞഹമ്മദ് മുസ്ലിയാർ, പി.കെ. കുഞ്ഞഹമ്മദ് മുസ്ലിയാർ, കുമരംപത്തൂരിൽ താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ കോട്ടുമല ഉസ്താദ് എന്നിവർക്ക് കീഴിൽ ദർസ് പഠനം.

തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ. ശംസുൽ ഉലമ, കോട്ടുമല ഉസ്താദ്, താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ അവിടെ ഗുരുക്കൻമാരായി.


ഉമറലി ശിഹാബ് തങ്ങൾ സഹപാഠി ആയിരുന്നു. ശംസുൽ ഉലമയുടെ സ്വന്തം ഖാദിമിനെപ്പോലെ ആയിരുന്നു ജാമിഅയിൽ.

പാലക്കാട് ജന്നത്തുൽ ഉലൂമിൽ , ഇ.കെ.ഹസൻ മുസ്ലിയാർക്ക് കീഴിൽ അധ്യാപനത്തിന്റെ തുടക്കം. ശംസുൽ ഉലമയാണ് നിർദ്ദേശിച്ചത്. 1967 മുതൽ 78 വരെ അവിടെത്തന്നെ. പിന്നീട് 10 വർഷം മണ്ണാർക്കാട് ദാറുന്നജാത്തിൽ പ്രിൻസിപ്പൾ.
തുടർന്ന് ഒരു വർഷം കുളപ്പറമ്പിലും 15 വർഷം പട്ടാമ്പി വലിയ ജുമാ മസ്ജിദിലും മുദരിസ്. ശേഷം, ആറു വർഷം പുത്തൻപള്ളി അശ്റഫിയ്യയിൽ പ്രിൻസിപ്പൾ.

പാലക്കാട് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻറായി സംഘടനാ രംഗത്തേക്ക്.
1976 ൽ കേന്ദ്ര മുശാവറയിൽ.
2005 മുതൽ ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ്
2017 മുതൽ സമസ്ത ട്രഷറർ
അരനൂറ്റാണ്ടോളമായി പാലക്കാട് ജില്ലാ സമസ്ത ജന.സെക്രട്ടറി (1971 ൽ രൂപീകരണം മുതൽ)........ തുടങ്ങി നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചു.

ഇ.കെ.ഹസൻ മുസ്ലിയാരോടൊപ്പം ആദർശ പോരാട്ടം നടത്തിയ നേതാവ്.

നല്ല പ്രഭാഷകനും വാഇളുമായിരുന്നു.

89 ലെ പ്രശ്നങ്ങളുടെ കാലത്ത് പാലക്കാട്ടെ സമസ്തയെ കാത്ത കോട്ടയായിരുന്നു മഹാൻ.

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ മുരീദായിരുന്നു.

സംഭവബഹുലമായ ഒരു ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്.

അല്ലാഹു അദ്ദേഹത്തെ ഖബൂൽ ചെയ്യട്ടെ - ആമീൻ.