ഇത് 10 പേരിലേക്ക് ഫോർവേഡ് ചെയ്താൽ ഒരു സന്തോഷവാർത്ത കേൾക്കും(?)
“ഇത് 10 പേരിലേക്ക് ഫോർവേഡ് ചെയ്താൽ നിങ്ങൾ ഒരു സന്തോഷവാർത്ത കേൾക്കും. ഈ മെസ്സേജ് അവഗണിച്ചാൽ നിങ്ങൾക്ക് ഒരു അപകടം സംഭവിക്കും”
ഇങ്ങനെ ചില മെസ്സേജുകൾ കാണാത്തവരുണ്ടാവില്ല.
ചില സ്വപ്ന കഥകളോ മഹത്വ വജനങ്ങളോ ആയിരിക്കും ഇൗ ഹെഡിംഗിന് ചുവട്ടിൽ.
സന്തോഷ വാർത്ത കേൾക്കാൻ എല്ലാർക്കും ഇഷ്ടമാണ്. അപകടത്തെ ഭയക്കാത്തവരുമില്ല. അതിനാൽ കാണുന്നവരെല്ലാം ഇത് ഫോർവേഡ് ചെയ്യുമെന്ന് ഉറപ്പ്. ഇതിന്റെ പ്രയോക്താക്കൾ ആരാണെന്ന് അറിയില്ല. ചിലപ്പോൾ കേവല വിവരക്കേട് മാത്രമായിരിക്കാം നിർമാതാക്കളുടെ പ്രചോദനം, എന്തായാലും ഇതെല്ലാം ഇസ്ലാ മതത്തിന്റെ പേരിലാകുമ്പോൾ എന്തൊരു കഷ്ടമാണ്.
സോഷ്യൽ മീഡിയകൾ ഇത്രമേൽ ജനകീയമല്ലാത്ത കാലത്ത് തന്നെ ഇതുണ്ട്. അന്ന് ഒരു ഫോട്ടോസ്റ്റാറ്റ് ലറ്ററായിരുന്നു എന്ന് മാത്രം. അത് ഫോട്ടോസ്റ്റാറ്റെടുത്ത് എല്ലാ വീട്ടിലും കൊടുക്കാൻ പരക്കം പായുന്നതിൽ ഏറ്റവും കൂടുതൽ സ്ത്രീകളും കുട്ടികളുമായിരുന്നു.
ഇങ്ങനെ ഒരു സന്ദേശ കൈമാറ്റം ഇസ്ലാമിന്റെ പേരിൽ വെച്ചുകെട്ടിയത് മാത്രമാണ്. ഇതിന് മതത്തിൽ യാതൊരു അടിസ്ഥാനവുമില്ല. എന്ന് മാത്രമല്ല ഇത് വഞ്ചനയും കളവുമാണ്.
ഇസ്ലാമിക സന്ദേശങ്ങളും മഹത്വജനങ്ങളും പ്രചരിപ്പിക്കാൻ കളവ് ചാലിച്ച കഥകളോ ഭീതിപ്പെടുത്തുന്ന ഭീഷണികളോ ആവശ്യമല്ല.
ഇസ്ലാമിൽ ലക്ഷ്യം പോലെ പ്രധാനമാണ് മാർഗവും. കളവു പറഞ്ഞ് പ്രചരിച്ചതല്ല ഇസ്ലാമിന്റെ സന്ദേശങ്ങൾ.
“കേട്ടതെല്ലാം പറഞ്ഞാൽ തന്നെ മതി ഒരാൾ കളവു പറഞ്ഞവനാകാൻ” എന്ന തിരുവചനം ഇവിടെ പ്രസക്തമാണ്.
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا»
«ശരിയായ അറിവില്ലാത്ത ഒരു വിഷയവും അനുധാവനം ചെയ്യരുത്; കേള്‍വി കാഴ്ച ഹൃദയം എന്നിവയെപ്പറ്റിയൊക്കെ വിചാരണ നടത്തപ്പെടും.»(ഖുർആൻ) എന്ന ഖുർആനിക വചനം എപ്പോഴും ഓർക്കുന്നത് നന്ന്.
Post a Comment