സൂറത്തുൽ കഹ്ഫ്: 3 ചോദ്യങ്ങൾക്ക് മറുപടി
ചോദ്യം 1❓
📖സൂറത്തുൽ കഹഫ് ജുമുഅക്ക് മുൻപ് തന്നെ ഓതണമൊ? ജുമുഅ കഴിഞ്ഞ ശേഷം ഒതിയാൽ ആ പ്രത്യേക കൂലി കിട്ടുമോ?
വ്യാഴാഴ്ച പകല്‍ സൂര്യന്‍ അസ്തമിച്ചതു മുതല്‍ (ശറഉ പ്രകാരം വെള്ളിയാഴ്ച രാവ്) വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിനിടയില്‍ ഏതു സമയത്ത് അല്‍ കഹ്ഫ് സൂറത് ഓതിയാലും വെള്ളിയാഴ്ച ഓതിയതിന്‍റെ പ്രത്യേക പ്രതിഫലം ലഭിക്കും. അടുത്ത ജുമുഅവരെ പ്രത്യേക പ്രഭ നല്‍കപ്പെടുക, മക്കവരെ നീണ്ടു കിടക്കുന്ന പ്രകാശം നല്‍കപ്പെടുക, അടുത്ത ജുമുഅക്കിടയില്‍ സംഭവിച്ച ചെറു ദോശങ്ങള്‍ പൊറുക്കപ്പെടുക, ദജ്ജാല്‍, കുഷ്ഠം, വെള്ളപാണ്ട്, തളര്‍വാദം, മറ്റു രോഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള മോചനം, എഴുപതിനായിരം മലക്കുകളുടെ പ്രാര്‍ത്ഥന എന്നിവ വെള്ളിയാഴ്ച അല്‍ കഹ്ഫ് സൂറത് ഓതുന്നതിന്‍റെ നേട്ടങ്ങളാണ്.
എങ്കിലും രാത്രിയേക്കാള്‍ ഏറ്റവും ഉത്തമം പകലിലോതുന്നതാണ്. പകലില്‍ തന്നെ സുബ്ഹിക്കു ശേഷമാണുത്തമം. സൂര്യനുദിക്കുന്നതിനു മുമ്പാണെന്നും അസ്വറിനു മുമ്പാണെന്നും അഭിപ്രായങ്ങളുണ്ട്.
ചോദ്യം 2 ❓
🕋വെള്ളിയാഴ്ച ദിവസം അല്‍ കഹ്ഫ് സൂറത്ത് ഓതു ന്നതിന്റെ പുണ്യം ഒന്ന് വിശദീകരിക്കാമോ? വെള്ളിയാഴ്ച ദിവസം അൽ കഹ്ഫ് സൂറത്ത് ഓതുന്നത് സ്ത്രീകള്‍ക്കും സുന്നതുണ്ടോ?
വ്യാഴാഴ്ച പകല്‍ സൂര്യന്‍ അസ്തമിച്ചതു മുതല്‍ (ശറഉ പ്രകാരം വെള്ളിയാഴ്ച രാവ്) വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിനിടയിലാണ് അല്‍ കഹ്ഫ് സൂറത് ഓതേണ്ടത്. എങ്കിലും രാത്രിയേക്കാള്‍ ഏറ്റവും ഉത്തമം പകലിലോതുന്നതാണ്. പകലില്‍ തന്നെ സുബ്ഹിക്കു ശേഷമാണുത്തമം. സൂര്യനുദിക്കുന്നതിനു മുമ്പാണെന്നും അസ്വറിനു മുമ്പാണെന്നും അഭിപ്രായങ്ങളുണ്ട്.
അടുത്ത ജുമുഅവരെ പ്രത്യേക പ്രഭ നല്‍കപ്പെടുക, മക്കവരെ നീണ്ടു കിടക്കുന്ന പ്രകാശം നല്‍കപ്പെടുക, അടുത്ത ജുമുഅക്കിടയില്‍ സംഭവിച്ച ചെറു ദോശങ്ങള്‍ പൊറുക്കപ്പെടുക, ദജ്ജാല്‍, കുഷ്ഠം, വെള്ളപാണ്ട്, തളര്‍വാദം, മറ്റു രോഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള മോചനം, എഴുപതിനായിരം മലക്കുകളുടെ പ്രാര്‍ത്ഥന എന്നിവ വെള്ളിയാഴ്ച അല്‍ കഹ്ഫ് സൂറത് ഓതുന്നതിന്‍റെ നേട്ടങ്ങളാണ്.
കഹ്ഫ് ഓതലും ദുആയും സ്വലാതും വര്‍ദ്ധിപ്പിക്കലും സ്ത്രീകള്‍ക്കും സുന്നത് തന്നെയാണ്.
ചോദ്യം 3 ❓
🕋വെള്ളിയായ്ച്ച ഖുതുബയില്‍ രണ്ടു ഖുതുബകള്‍ക്ക് ഇടയില്‍ ഖുതുബ ശ്രദ്ധിക്കുന്നവര്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടത്. അവിടെ മലയാളത്തില്‍ പ്രാര്‍ത്ഥിക്കാമോ?
ജുമുഅ നിസ്കാരത്തിനു മുമ്പുള്ള രണ്ടു ഖുതുബകള്‍ക്കിടയിലെ ദുആ വളരെ പ്രാധാന്യമുള്ളതാണ്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ വെള്ളിയാഴ്ച ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ള സമയം അതാണ്. ഖുതുബ ശ്രദ്ധിക്കുന്നവര്‍ക്ക് ആ സമയത്ത് ഹലാലായ എല്ലാ ദുആകളും ചെയ്യാവുന്നതാണ്. മലയാളത്തിലായാലും കുഴപ്പമില്ല.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
ആമീൻ
《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച് അദ്ധേഹം അത് ചെയ്‌താല്‍ അവർക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.,ആരെങ്കിലുമൊരു സ്വലാത്ത് ചെല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത് സ്വലാത്തുകൾ വർഷിക്കും. അവന്റെ പത്ത് പാപങ്ങൾ പൊറുത്തു കൊടുക്കും. പത്ത് പദവികളവന് ഉയർത്തിക്കൊടുക്കും (അഹ്
മദ് ), അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച് ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ..
امين يارب العالمين
Post a Comment