പ്രാർത്ഥനാ ദിനം


എല്ലാ വര്‍ഷവും റബീഉല്‍ ആഖിര്‍ ആദ്യത്തെ ഞായറാഴ്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആ ഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഞായറാഴ്ച പ്രാര്‍ത്ഥനാ ചടങ്ങ് സംഘിടിപ്പിക്കപ്പെടുന്നത്...

അബൂഹുറൈറ(റ) പ്രവാചകന്‍റെ വാക്കുകള്‍ ഉദ്ധരിക്കുന്നു:  “അല്ലാഹു അടിമകളുടെ പദവികള്‍ ഉയര്‍ത്തുമ്പോള്‍ ആശ്ചര്യത്തോടെ അവന്‍ ചോദിക്കും: ‘എനിക്ക് ഈ മഹത്വം എവിടുന്നു കിട്ടി?  അല്ലാഹു പറയും: നിന്‍റെ സന്താനങ്ങള്‍  നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന്‍റെ ഫലം.” (ജംഉല്‍ ഫവാഇദ്)
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

അറഫ ദിനം , റമളാന്‍ മാസം , ലൈലത്തുല്‍ ഖദ്റ് , വെള്ളിയായിച്ച രാവും പകലും , ജുമുഅയുടെ രണ്ട് ഖുത്തുബക്കിടയിലുള്ള സമയം, സൂര്യാസ്തമയത്തിനു മുമ്പ്, രാത്രിയുടെ അവസാന സമയം, നിര്‍ബന്ധ നിസ്കാരത്തിനു ശേഷം, വാങ്കിന്‍റെയും ഇകാമത്തിന്‍റെയും ഇടയില്‍ , സുജൂദ് വേള, മഴ വര്‍ഷിക്കുമ്പോള്‍ നോമ്പ് കാരന് നോമ്പ് തുറക്കുന്ന സമയം , യാത്രക്കാരന് പുറപ്പെടുമ്പോള്‍, യാത്രവേള , പരിശ്രമ ഘട്ടം എന്നിവ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളാണ്.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) ഒരാള്‍ പ്രാര്‍ത്ഥിച്ച ശേഷം തന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടില്ല എന്ന് പറഞ്ഞ്  ധൃതി കൂട്ടിയാല്‍ ആ തോട്ടം നിരസിക്കപ്പെടും. ഉത്തരം ലഭിക്കാന്‍ തിടുക്കം കൂട്ടാതിരിക്കപ്പെടുമ്പോഴേ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകയുള്ളൂ (ബുഖാരി, മുസ്ലിം)
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻


പ്രാര്‍ത്ഥനയുടെ മഹത്വം വിശദീകരിക്കവെ ചിലസ്വഹാബാക്കാള്‍ ചോദിച്ചു; ‘അപ്പോള്‍ ഞങ്ങള്‍ ധാരാളമായി പ്രാര്‍ത്ഥിക്കണമെന്നാണോ അവിടുത്തെ നിര്‍ദേശം” ?പ്രാവാചകന്‍ മറുപടി പറഞ്ഞത് ഇങ്ങനെ ‘അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങളുടെ പ്രാര്‍ത്ഥനയെക്കാളും വര്‍ധിച്ചതാണ്.അഥവാ.അവന്‍റെ ഖജനാവ് അനന്തമാണ് നിങ്ങളുടെ വര്‍ധിച്ച പ്രാര്‍ത്ഥനകള്‍ സ്വീകരിച്ചാലും അതില്‍കുറവ് വരില്ല.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻



നുഹ്മാനുബ്‌നു ബശീര്‍ (റ) പറയുന്നു. നബി തങ്ങള്‍ പറഞ്ഞു ‘പ്രാര്‍ഥനതന്നെയാണ് ഇബാദത്ത്. ആരാധനയുടെ മജ്ജയും പ്രാര്‍ഥന തന്നെയാണ് ‘....
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻


പ്രാര്‍ഥനയുടെ ആരംഭത്തിലും അവസാനത്തിലും അല്ലാഹുവിനെ സ്തുതിക്കുകയും മുത്തുനബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും വേണം. ദുആകളില്‍ സത്യവിശ്വാസികളെ ഉള്‍പെടുത്തുകയും വേണം. പ്രാര്‍ഥന ഇഹലോകത്തിനും പരലോകത്തിനും വേണ്ടിയായിരിക്കണം എന്നിവ ദുആയുടെ നിബന്ധനകളില്‍പെട്...
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻


ആയിശ(റ) പറയുന്നു ‘ എല്ലാം ഉള്‍ക്കൊള്ളുന്ന ദുആയായിരുന്നു നബിക്കിഷ്ടം (ബുഖാരി, മുസ്‌ലിം). ഇഹത്തിലും പരത്തിലും ഞങ്ങള്‍ക്ക് നല്ലത് നല്‍കേണമേ തമ്പുരാനേ, നരക ശിക്ഷയില്‍നിന്ന് ഞങ്ങളെ കാക്കുകയും ചെയ്യേണമേ എന്ന ദുആ നബ(സ) തങ്ങള്‍ ഇത്തരം വേളകളില്‍ അധികരിപ്പിക്ക...
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻